2014 ഫെബ്രുവരി 11, ചൊവ്വാഴ്ച

ഓർമ്മപ്പെടുത്തൽ ..!!

ഉടലിനോടാണ് നിൻ പ്രണയമെങ്കിൽ 
നീ അറിയുക, നാല് നാളുകൊണ്ട് മുഷിയും 
മഴയിലും, ഹേമന്തത്തിലും വിറക്കും 
ഗ്രീഷ്മത്തിന്റെ ചൂടിൽ വെന്തുരുകും 
പ്രാണൻ വെടിഞ്ഞാൽ,മണ്ണോടുചേർന്നാൽ വളമാകും.

കവിതയെ പ്രണയിച്ചു പിടയും സഖീ 
കവിത വെറുമൊരു ഉടുപ്പാണെന്നറിയുക 
വിരഹത്തിന്റെ,നൊമ്പരത്തിന്റെ മേലങ്കി,
മോഹങ്ങളെല്ലാം കവിതതൻ പിടലിൽ
ഒടുങ്ങുമെങ്കിൽ വ്യാമൊഹമീ പ്രണയം

വിത്തിൽ നിന്നും പരിണമിച്ച
വൃക്ഷമാണ് ഞാൻ,ശിഖിരങ്ങളിൽ
പ്രണയത്തിന്റെ പൂക്കളും കാണും
അതിന്റെ ഗന്ധം ശ്വസിക്കുന്ന നീ
ഒരുനാൾ പോകും യാത്രപോലും പറയാതെ
അന്ന് വിരഹത്തിന്റെ വേദനയിൽ
പൂക്കളെല്ലാം പൊഴിഞ്ഞു മണ്ണോടുചേരും .

2014 ഫെബ്രുവരി 6, വ്യാഴാഴ്‌ച

ഷുക്കൂറിന്റെ ആദ്യരാത്രി ...!!


നാട്ടിലെ കോഴിക്കൂട്ടിൽ നിന്നും കോഴികളെയും,വാഴതോട്ടത്തിൽ നിന്നും വാഴകുലകളും,തെങ്ങുകളിൽ നിന്നും ഇളനീരും അപ്രതീക്ഷമായികൊണ്ടിരിക്കുന്ന സമയത്താണ് ഷുക്കൂറിന് പേർഷ്യയിലെക്കു പോകാനുള്ള വിസവന്നത്,
നീണ്ട മൂന്ന് വർഷത്തെ പ്രവാസജീവിതത്തിന് ശേഷം കമ്പനി അനുവദിച്ചലീവിൽ അവൻ നാട്ടിലേക്ക് പോന്നു.
പോകുമ്പോൾ 2 അമേരിക്കൻ തലയണകളും,ഒരു വലിയ ബ്ലാങ്കറ്റും പെട്ടിയിൽ നീറക്കാൻ അവൻ മറന്നില്ല.
കാരണം അവനും ഒരു പെണ്ണ് കെട്ടാനുള്ളമോഹമുണ്ട്.
ഇതൊക്കെ കണ്ടിട്ടെങ്കിലും വീട്ടുകാർ വിവാഹത്തിനു മുന്നിട്ടിറങങ്ങട്ടെയെന്നു അവൻ കരുതി.
ശുക്കൂർ ആളത്ര സുന്ദരൻ അല്ലങ്കിലും പത്താംക്ലാസ് വരെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചത് കൊണ്ട് ആളൊരു പരിഷ്കാരിയാ.
അതുകൊണ്ട് തന്നെ ബ്രോകർമാർ ആകെ ഹലാക്കിന്റെ അവുലുംകഞ്ഞി (ബുദ്ധിമുട്ടി)യായിരുന്നു.
കാണിച്ചുകൊടുക്കുന്ന പെണ്ണിനെയൊന്നും അവനു പറ്റില്ല.
അവന്റെ ഡിമാന്റ് ബെളുത്ത പെണ്ണാകാണാം,നല്ല ചൊർക്കുമാണം,മുടി സൂസന്റെ (കൂടെ ജോലി ചെയ്യുന്ന ഫിലിപ്പെനി) മുടിപോലെ വേണം,
അതിലുപരി അവൾ സ്ലിം ആയിരിക്കണം .
ഒനാണങ്കിലോ തടിച്ചുകറുത്തു ശീമപന്നിയെപ്പോലെയും.

2014 ഫെബ്രുവരി 2, ഞായറാഴ്‌ച

മരണാനന്തരം ...!!



(ഫോട്ടോ : ഗൂഗിളിൽ നിന്നും )

അമ്മയോട് ...
ഞാനറിഞ്ഞിരുന്നില്ല,ബാല്യത്തിൽ
വിശന്നു കരഞ്ഞപ്പോൾ കലങ്ങിയ കണ്ണുകൾ
കൊണ്ട് ഊട്ടിച്ച കഞ്ഞിയിലെന്നും
ജീവന്റെ ഉപ്പ് കിനിഞ്ഞിരുനെന്ന്.
അടുക്കളയിലെ പുകചൂടിനൊപ്പം
നിങ്ങളും വിറകുകൊള്ളികണക്കെ
നീറി നീറി എരിയുന്നതും .

അച്ഛനോട്...
എനിക്കറിയില്ലായിരുന്നു,മക്കളെ
പോറ്റാൻ വെയിലും,മഞ്ഞും,മഴയും
വകവെക്കാതെ ചോര നീരാക്കി
കഷ്ട്ടപെട്ടതും,നെഞ്ചിൻ കൂടൊരിക്കിയതും
സ്നേഹത്തോടെ മാറോട് ചേർക്കുമ്പോൾ
നെഞ്ചിലെ ചൂട് ഞങ്ങളോടുള്ള
സ്നേഹമാണെന്ന് സത്യമായും
എനിക്കറിയില്ലായിരുന്നു .

സഹോദരിയോട്‌ ...
നമ്മുടെ വീടിനെക്കാളും,വസ്തുവിനെക്കാളും
വില,നിന്നെ സ്വന്തമാക്കാൻ വന്നവർ
നോക്കുകൂലിയായി നിനക്കും വേണ്ടി
ആവിശ്യപ്പെടുന്നതുവരെ, നിന്റെ മൗനം,
അടച്ചിട്ട വാതിലിനുള്ളിൽ നിന്നും
അമ്മയുടെ തേങ്ങലും അച്ഛന്റെ
സ്വാന്തനിപ്പിക്കലും, എന്തിനായിരുന്നെന്നു
അന്നെനിക്കറിയില്ലായിരുന്നു.

"ഞാൻ മണ്ണോടുചേർന്നു കൊണ്ടിരിക്കുമ്പോളും
നിങ്ങളെന്ന മുറിവ് എന്തേ എന്നിലുണങ്ങാത്തെ?"

2014 ജനുവരി 21, ചൊവ്വാഴ്ച

പകൽമാന്യൻ ..!!


                                                    ചിത്രം :ഗൂഗിൾ


കവലയിലെ പീടികത്തിണ്ണയിൽ
എന്തോ കാഴ്ച കണ്ടു രസിക്കുന്ന
ആൾക്കൂട്ടത്തിൽ നിന്നും പുച്ഛത്തോടെ
ഒരു ശുഭവസ്ത്രധാരി റോഡിലേക്കിറങ്ങി.

ഇന്നലെവരെ ആളുകളുടെ കാമം
ശമിപ്പിച്ചിരുന്ന അവളിന്ന് പിണം.
പകലവൾ അഭിസാരികയെന്നു കവലയിൽ
വിളിച്ചു വിളിച്ചുപറഞ്ഞ ശുഭവവസ്ത്ര-
ധാരിയുടെ അരക്കെട്ടിനോടാണവൾ
ആദ്യമായി നീതിപുലർത്തിയത്‌.

പട്ടിൽ പൊതിഞ്ഞ കാമം പ്രണയത്തിന്റെ-
രൂപത്തിലവളിലെത്തുമ്പോൾ
അഭിസാരികയിലേക്കുള്ള ആദ്യപടിയെന്നു
അവളറിഞ്ഞിരുന്നില്ല ഒരിക്കലും.

കുഞ്ഞിന്റെ പിതൃത്വം അവനേറ്റടുക്കാതെ
വേശ്യയെന്ന മുദ്ര അവളിൽ ചാർത്തിയതും
ലിംഗവിശപ്പുകാർക്ക് സമ്മാനിച്ചതും
ആ പകൽമാന്യനായിരുന്നു.

2013 ഡിസംബർ 7, ശനിയാഴ്‌ച

പുനർജന്മം

ഒരിക്കൽ നീയെന്നെ തിരിച്ചറിയും
അന്ന് ഞാൻ ഒരു താരകമായ്
മേഘങ്ങളോപ്പം കണ്ണുനീർ
തുള്ളി പൊഴിച്ച് നിന്റെ ഹൃദയത്തിലെ
എരിയുന്ന കനലുകൾ കെടുത്തും

ഇനിയോരിക്കൽ പുനർജന്മമുണ്ടെങ്കിൽ
റോസാപൂക്കളായ്
ഒരു ഞെട്ടില്‍ വിടരണം.
കൊതിയോടെ കാത്തിരിക്കാം .

വേണ്ടത് ഭോഗിക്കാനൊരു കാമിനിയല്ല.
ആനന്ദത്തിൽ സന്തോഷിക്കാനും
ദുഖത്തിൽ സാന്ത്വനിപ്പിക്കാനും
ചെയ്യുന്നൊരു മറ്റൊരു പൂവാകണം .
പ്രാണൻവെടിഞ്ഞ് മണ്ണിൽ പതിയുന്നതുവരെ. 

വസ്സിയത്ത് ..!!

നിനക്ക് ഞാൻ തന്ന
ചുംബനങ്ങളെല്ലാം 
എന്റെ ഹൃത്തിൽ നിന്നും 
പറിച്ചെടുത്തതായിരുന്നു.
അതല്ലാം എന്റെ മരണത്തോടെ 
നീ മായ്ച്ചുകൊള്ളണം. 

ഗ്രീഷ്മത്തിന്റെ പൊള്ളുന്ന ചൂടിൽ 
ശ്മശാനത്തിലെ മൈലാഞ്ചി ചെടിക്ക് -
വളമായി ഞാനുണ്ടാകും 
അതിലെ ഇലകൾ നീ പതിയെ പറിക്കണം
അതിലൂടെ ഞാൻ നിന്നിലേക്ക്‌ വരും
നിന്നിലലിയാൻ,നിന്റെ മാദകഗന്ധം ശ്വസിക്കാൻ .

ഇതാണെന്റെ  വസ്സിയത്ത് 

മാലാഖ ..!!

നിശബ്ദതയുടെ താഴ്വരയിൽ 
ഞാനൊരു മാലാഖയെ കണ്ടു 
അവളപ്പോൾ വിവസ്ത്രയും 
നിസ്സഹായായുമായിരുന്നു. 

ഹേമന്തത്തിലെ കാറ്റേറ്റവൾ 
കൂന്തലാല്‍ മാറിടം മറച്ചിരിക്കുന്നു .
ഗന്ധർവ ശാപത്താല്‍ ഇനിയൊരു 
ഉയർത്തെഴുനേൽപ്പ് അവള്‍ക്കസാധ്യം.

ദൃഷ്ടിയിൽ പ്രതീക്ഷയുടെ
തിരിനാളങ്ങൾ !!
ചിറകുകൾ അരിയപ്പെട്ട
അവളുടെ രോദനം എന്റെ
മനസ്സിനെ ശിഥിലമാക്കുന്നു.
Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.