2011, ഡിസംബർ 2, വെള്ളിയാഴ്‌ച

ഒരു വിവാഹിതയുടെ പ്രണയം


നിശബ്ദതയുടെ താഴ്വരപോലെ തോന്നിക്കുന്ന ഒരു നീണ്ടവരാന്തയില്‍ മരുന്നുകളുടെ ഗന്ധം ശ്വസിച്ചുകൊണ്ട് എന്തോചിന്തിച്ചു നടക്കവേ അവന്റെ മുന്നിലുടെ ചിത്രശലഭത്തെപോലെ പല വര്‍ണ്ണങ്ങളാല്‍പൊതിഞ്ഞ ഉടുപ്പിട്ട ഒരുപെണ്‍കുട്ടി കടന്നുപോയി. അവനെ മറികടന്നതും തിരിഞ്ഞുനോക്കികൊണ്ട്‌ നിഷ്കളങ്കമായി പുഞ്ചിരിച്ചു, തിരിച്ചൊന്നു പുഞ്ചിരിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവള്‍ ഇളം കാറ്റിന്റെ തലോടലേറ്റ അപ്പൂപ്പന്‍ താടിപോലെ മുന്നോട്ടു ഒഴുകിതുടങ്ങിയിരുന്നു. പിന്നില്‍നിന്നുള്ള കാല്‍പെരുമാറ്റം കേട്ടുകൊണ്ടാണ് അവന്‍ തിരിഞ്ഞുനോക്കിയത്.തൊട്ടു പിന്നില്‍ ഒരു യുവതി നടന്നുവരുന്നു.നാളെയുടെ പ്രതീക്ഷകള്‍ അവളുടെ കണ്ണുകളില്‍കാണുന്നില്ല. അവനൊരുനിമിഷംനിന്നു, പിന്നെ നോക്കുമ്പോള്‍ പെട്ടന്നു ഉരുണ്ടുകുടിയ കാര്‍ മേഘങ്ങളില്‍പെട്ട പൂ൪ണ്ണചന്ദ്രന്‍ മറഞ്ഞപോലെ അവന്റെ കാഴ്ചകളില്‍നിന്നും മറഞ്ഞുപോയിരുന്നു. ഒരു പാട് കാലം പുറകിലേക്ക് നടന്ന ഓര്‍മ കള്‍ക്ക് വിരാമം കുറിച്ചത് പോക്കറ്റില്‍ കിടന്നു കരഞ്ഞ മൊബൈല്‍ ശബ്ദമാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തതും .മറുതലക്കല്‍ ഒരു സ്ത്രീ ശബ്ദം

ഹലോ സമീറല്ലേ ......?

അതെ !!!

"നീയിപ്പോളെവിടെയാണ്",ഒരുനിമിഷം അവനൊന്നുപരിഭ്രമിച്ചു എന്നിട്ട് മറുപടിപറഞ്ഞു."ഞാന്‍ നഗരത്തിലെ ഒരു ഹോസ്പിറ്റലിലാണ്

നിങ്ങളാരാണ്‌ എനിക്ക് മനസിലായില്ല



"ഞാന്‍ സല്‍മ നിന്റെ വീടിനടുത്തുള്ള സൈതുക്കന്റെ വീട്ടിലെ പണിക്കുവരുന്ന സല്മ ഞാന്‍ നിന്റെ വീട്ടില്‍ പോയിരുന്നു അവിടുന്നാണ് എനിക്ക് നിന്റെ നമ്പര്‍കിട്ടിയത്"
"ആട്ടെ എന്താണിപ്പോള്‍ വിശേഷിച്ചു"
ഞാനും ഇവിടെയുണ്ട് വന്നിട്ട് കുറച്ചുദിവസമായി,നീയൊന്നു പുറത്തെക്കുവാ"
"ഓ കെ ശരി ഞാനിതാ വരുന്നു"......

സംസാരത്തിനു വിരാമമിട്ടു കൊണ്ട് ആകാംഷയുടെ കണ്ണുകളുമായി അവന്‍ ആശുപത്രിയുടെ പുറത്തേക്കിറങ്ങിഅധികമൊന്നും അന്ന്വേഷിക്കേണ്ടി വന്നില്ല.കയ്യില്‍ എന്തോ ഒരുപൊതിയും തുക്കിപിടിച്ചു പുഞ്ചിരിച്ചു കൊണ്ടവള്‍ അടുത്ത് വന്നു മുഖവുര കൂടാതെ സംസാരിച്ചു തുടങ്ങി. അവളങ്ങിനെയാണ് വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കും, അവളിവിടെ വന്നിട്ട് കുറച്ചുദിവസമായി ചോദിച്ചപ്പോള്‍ പറഞ്ഞത് ഒരു സ്ത്രീയുടെ കൂടെവന്നതാണ് ആശുപത്രിയില്‍ ഒരുസഹായത്തിനു.സുഖമല്ലേ........ ?

ചോദ്യത്തിന് അവള്‍ചിരിച്ചുകൊണ്ടാണ് മറുപടി തന്നത്

"പരമസുഖം ദേഹമിളകി ജോലിചെയ്യേണ്ട ദിവസവും എനിക്ക് നുറ്റമ്പത് രൂപ വെച്ച് കിട്ടും ഇതിലും വലിയസുഖംഎവിടുന്നുകിട്ടാനാണ്‌.
ഒരുകുട്ടിയെ പരിപാലിക്കുക ജോലി .നിനക്കാകുട്ടിയെ കാണണോ?ഞാന്‍ കാണിച്ചുതരാം"അത് പറഞ്ഞുകൊണ്ട് അവള്‍മുന്നേ നടക്കാന്‍തുടങ്ങി.എന്ത് പറയണമെന്നറിയാതെ ഒരു നിമിഷംചിന്തിച്ചു,പിന്നെ അവളെ അനുഗമിച്ചു,,,
നടക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞുതുടങ്ങി"ഒരു ചെറിയപനി വന്നതായിരുന്നു അടുത്തുള്ളആശുപത്രിയില്‍ ഒരുപാട്കാണിച്ചു അവസാനം ഇങ്ങോട്ട്‌കൊണ്ടുവന്നതാണ്. കളിച്ചുല്ലസിച്ചു നടക്കേണ്ട പ്രായത്തില്‍ മരുന്നുകളുടെമണമുള്ള നാല് ചുവരുകള്‍ക്കുള്ളില്‍ അതാലോചിച്ചപ്പോള്‍ അവന്റെ മനസ്സൊന്നുലഞ്ഞുവോ?

കാത്തിരിപ്പിനൊടുവില്‍ ഗ്ലാസ് ഡോ൪ തുറന്ന് ഒരു സ്ത്രീ സല്‍മയുടെ അടുത്തുവന്നു മരുന്നിന്റെ കുറിപ്പുംകൊടുത്ത് അവള്‍കൊണ്ടുവന്ന പൊതിയുംവാങ്ങി ഒന്നുംമിണ്ടാതെ തിരിഞ്ഞുനടക്കാന്‍ തുടങ്ങുമ്പോള്‍ സല്‍മ വിളിച്ചു."റസിയ.....
"ഇവനെന്റെ നാട്ടുകാരനാണ്, ഇവിടെ ആരയോകാണാന്‍ വന്നതാണ്.ഞാന്‍ഇങ്ങോട്ട്‌ കുട്ടികൊണ്ട് വന്നു, മോളെകാണാംഎന്നു പറഞ്ഞപ്പോള്‍ വന്നതാണ്".തിരിച്ചുനടന്നുതുടങ്ങിയിരുന്നഅവള്‍ ഒരു കൃത്രിമ പുഞ്ചിരി മുഖത്തു വരുത്തി കൊണ്ട് മോളെ ഇപ്പോള്‍ കാണാന്‍ കഴിയില്ലന്നു പറഞ്ഞു തിരിഞ്ഞു നടന്നു....

പിന്നെ യാദ്രിശ്ചികമായി അവളെ കണ്ടുമുട്ടുന്നത് ഇന്ത്യന്‍ കോഫിഹൌസില്‍ വെച്ചാണ്.മോള്‍ക്ക്‌ ചെക്കപ്പിനും വേണ്ടിവന്നതാണ് കൂടെ സല്മയുമുണ്ട് അവനെകണ്ടപാടെ സല്മവന്നു കുട്ടിയേയും സ്ത്രീയെയും പരിചയപ്പെടുത്തി .അവിടിന്നു ഇറങ്ങുമ്പോള്‍ അവരുത്തമ്മില്‍ഒരു ആത്മ ബന്ധം സ്ഥാപിച്ചിരുന്നു.നാല് ദിവങ്ങള്‍ക്കുശേഷം അവന്റെ ഫോണിലേക്ക് ഒരപരിചിത നമ്പര്‍വന്നു,മറുതലക്കല്‍ എവിടുന്നോ കേട്ട് പരിജയമുള്ളപോലെ ഒരു സ്ത്രീ ശബ്ദം!

"ഞാന്‍ റസിയ,സല്‍മയാണ് നമ്പര്‍തന്നത്,മോള് പറഞ്ഞു എനിക്ക്കാണണം സംസാരിക്കണം എന്നൊക്കെ അതുകൊണ്ട് വിളിച്ചതാണ്.അവള്‍ക്കു ഞാന്‍ ഫോണ്‍കൊടുക്കാം".ഒത്തിരിനേരംഅവളോട്‌ സംസാരിച്ചു,അവള്‍ക്കു ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.അവളുടെ മലയാളപുസ്ത്തകത്തില്‍ ഒരു മൈല്പീലി വെച്ചിരുന്നു അതിപ്പോള്‍ പ്രസവിച്ചിട്ടുണ്ടാകും, അവളുടെ കിങ്ങിണിപുച്ച വിശന്നിരിക്കുനുണ്ടാകും.സ്കുള്‍ ഫെസ്റ്റിവേലില്‍ പങ്കെടുക്കാന്‍പറ്റിയില്ല എന്നൊക്കെ.അവളുടെ നിഷ്കളങ്ക ഭാഷയില്‍ ഒരുപാട്പരിഭവങ്ങളും സങ്കടങ്ങളുംപറഞ്ഞു.എന്തുകൊണ്ടോ അവനു കുട്ടിയെ വല്ലാതെഇഷ്ട്ടംതോന്നി.ഇടക്കിടക്കുള്ള ഫോണ്‍കോള്‍ കാരണം റസിയയുമായികുടുതലടുത്തു.അവളുടെ മനസ്സിന്റെ ഭദ്രമായി ഭാണ്ഡകെട്ട്ല്‍ സുക്ഷിച്ചുവെച്ചിരുന്ന നൊമ്പരങ്ങള്‍ അവനോടു പങ്കുവെച്ചുതുടങ്ങി.

* * * * * * * * * * * * * *

വിവാഹത്തെകുറിച്ച് സ്വപ്നംകാണാന്‍ തുടങ്ങുന്ന പ്രായത്തിനുമുമ്പേ അവളുടെ വിവാഹം പതിനാറാം വയസ്സില്‍ കഴിഞ്ഞു.അതോടുകുടി അവളുടെ സ്വപ്നത്തില്‍ കടന്നുവരാറുള്ള രാജകുമാരനെ എന്നെന്നേക്കും നഷ്ട്പെട്ടു! അവളാഗ്രഹിച്ചിരുന്ന സ്നേഹം അവനിലുണ്ടായിരുന്നില്ല. അതായിരിക്കാം ഒരു പക്ഷെ ഇതല്ലാം പങ്കുവയ്ക്കാന്‍ അവളാഗ്രഹിച്ചത്‌. ഒരു ദിവസം അവന്‍ ചോദിക്കുകയുംചെയ്തു "നീ എന്നില്‍ നിന്നും എന്താന് കാണുന്നത്,അരുതാത്തതൊന്നും നീ ആഗ്രഹിക്കരുത്.ഞാനും ഒരു വിവാഹിതനാണ്, എന്നെ മാത്രം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു ഭാര്യ എനിക്കുണ്ട്".

അതിനുള്ള മറുപടിയായി അവള്‍ പറഞ്ഞത് "വിവാഹത്തിനു മുമ്പ് എന്റെ സ്വപ്നത്തില്‍ കടന്നുവരാറുള്ള രാജകുമാരന്‍ നിന്നെപ്പോലെ ഒരാളാണ്. ഞാന്‍ എന്ത് വേണമെന്ന് മനസ്സില്‍ ആഗ്രഹിക്കുന്നുവോ അതല്ലാം എനിക്ക് സാധിച്ചു തരാന്‍കഴിവുള്ളന്, എനിക്ക് വേണ്ടത് എന്റെ സന്തോഷത്തിലും ദുഖത്തിലും എന്നോടൊപ്പം കുടെയുണ്ടാകുന്നവനെയാണ്,അല്ലാതെ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ വേണ്ടിമാത്രമുള്ളവനെയല്ല;

അപ്പോള്‍ നീ പറഞ്ഞു വരുന്നത്.....? നിന്റെ മോള് .......?

അത് പന്ത്രണ്ടു വ൪ഷമുമ്പ് അയാള്‍ക്കൊരു അബദ്ധം സംഭവിച്ചതാണെന്ന് എപ്പോഴും പറയും
.ഒരു വഴിപാടുപോലെ വര്‍ഷത്തില്‍ ഒരു മാസം മുടങ്ങാതെവരും, എന്നെ ഒരു ഭാര്യയായി കണ്ടില്ലങ്കില്‍കുടി ഒരു സ്ത്രീയുടെ ഹൃദയം അയാള്‍ മനസ്സിലാക്കുന്നില്ല. പിന്നെ ഞാനെന്തു ചെയ്യും ..?എനിക്കുറപ്പുണ്ട് , നിന്നില്‍നിന്നല്ലാം കിട്ടുമെന്ന്.

എന്താ നീയൊന്നും പറയാത്തത്..............?

ഞാനെന്തു പറയാനാ, ഒരു പക്ഷെ നിന്നെ എനിക്ക് സ്വാന്തനിപ്പിക്കാന്‍ കഴിഞ്ഞേക്കാം, നിന്റെ മോഹങ്ങള്‍ നിറവേറ്റാന്‍ എനിക്ക്കഴിയില്ല, ഞാന്‍ നിസ്സഹായനാണ് ,നിനക്ക് മോള്ക്കുവേണ്ടിയെങ്കിലും എല്ലാംസഹിച്ചു ജീവിച്ചുകുടെ.......?
"ഞാന്‍ ഇന്നു ജീവിച്ചിരിക്കുന്നത്‌ തന്നെ എന്റെ മോള്‍ക്ക്‌ വേണ്ടിയാണ്.പിന്നെ നീ പറഞ്ഞകാര്യം അതിനെ കുറിച്ചൊന്നും എനിക്കറിയില്ല അത് മാത്രമല്ല ഇനിയിപ്പോള്‍ അതറിഞ്ഞിട്ടെന്തിനാ.അതിന്റെ സമയമൊക്കെ എനിക്ക് കഴിഞ്ഞില്ലേ?ചിരിച്ചുകൊണ്ടവള്‍ പറയുമ്പോള്‍ എന്ത് മറുപടി പറയണം എന്നാലോചിക്കുകയായിരുന്നു. അവന്‍ അവളില്‍ നിന്നകലാന്‍ ശ്രമിച്ചുകൊണ്ടിരുന്നു .

അങ്ങിനെയിരിക്കെ ഒരു ദിവസം അതിരാവിലെ അവള്‍വിളിക്കുന്നു,"നിന്നെ കുറേകാലമായി വീട്ടിലേക്കു ക്ഷണിക്കുന്നു, ഓരോ തവണയും നീ ഒഴിഞ്ഞുമാറുകയാണ്, ഇപ്പോള്‍ നിന്റെ സ്വരത്തിലെ വ്യത്യാസം എന്നെ വല്ലാതെഭയപ്പെടുത്തുന്നു. ഇന്നു പതിനൊന്നു മണിക്ക് വീട്ടിലേക്കുവരണം, ഇതവസാനത്തെ ക്ഷണിക്കലാണ് നീ വന്നില്ലങ്കില്‍ നിന്നെ ഒരിക്കലും ശല്യപെടുത്താന്‍ ഞാനുണ്ടാവില്ല ഞാന്‍ കാത്തിരിക്കും"അവന്റെ മറുപടിക്ക് കാത്തു നില്‍ക്കാതെ ഫോണ്‍കട്ട് ചെയ്യുകയുംചെയ്തു,....

പത്തുമണിക്ക് കുളിച്ചൊരുങ്ങി പ്രിയതമയോടു ഒരു സുഹ്൪ത്തിനെ അത്യാവശ്യമായി കാണാന്‍ പോവുകയാണ് എന്നു പറഞ്ഞു യാത്രയാകുമ്പോള്‍ കുറ്റബോധം കൊണ്ട് അവന്റെ ശിരസ്സ്‌ താഴ്ന്നിരുന്നു. മുമ്പ് ഒരുപാട് തവണ വഴി പറഞ്ഞുതന്നതുകൊണ്ടു വീടും വഴിയും ഹൃദിസ്ഥമായിരുന്നു, യാത്രയിലുടനീളം അവന്റെ ഹൃദയം പ്രക്ഷുബ്ദമായിരുന്നു,ഞാന്‍ ഇതുവരെ ഭാര്യയുടെ കൂടെമാത്രം പങ്കുവെച്ച ശരീരം അവളുടെ ആഗ്രഹത്തിന് മുന്നില്‍ കീഴടങ്ങുവോ.....?

മെയിന്‍റോട്ടില്‍ നിന്നും ഇടത് വശത്തേക്കുള്ള റോഡിലേക്ക് വണ്ടിതിരിക്കുംമ്പോള്‍ ഹൃദയമിടിപ്പ്‌ വര്‍ദ്ധിച്ചുകൊണ്ടിരുന്നു മോളുടെ പേരുവെച്ച ഗെയ്റ്റു കടന്നു. എപ്പോഴും ഗെയ്റ്റ് അടച്ചിടാറുള്ളഅവള്‍ ഞാന്‍ വരും എന്നുറപ്പുള്ളത് കൊണ്ടാകാം ഇരുമ്പ് കവാടം മലര്‍ക്കെ തുറന്നു വെച്ചത്.

ശരീരം തളര്‍ന്നുപോകുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ മുഖത്തു ഒരു പുഞ്ചിരി വെച്ചുകൊണ്ട് ബെല്ലില്‍ വിരല്‍ വെച്ചതും, ഒരു മാലാഖകുഞ്ഞുപോലെ വെള്ളയുടുപ്പിട്ട മോള്‍ വാതില്‍ തുറന്നു അകത്തേക്ക് ക്ഷണിച്ചു.സോഫയിലിരിക്കുമ്പോള്‍ അവള്‍ ചോദിച്ചു"നല്ല തണുപ്പുണ്ടല്ലോ പിന്നെന്താ അങ്കിള്‍ വിയര്‍ക്കുന്നത്", അപ്പോഴാണ് തലയ്ക്കു മുകളില്‍ വാശിയോടെ കറങ്ങുന്ന ഫാന്‍ കാണുന്നത്.

"ഉമ്മയെവിടെ....... ?

ഒരു വശത്തേക്ക് കൈ ചുണ്ടികൊണ്ടവള്‍ "ദാ വരുന്നു".അവള്‍ക്കിന്നു പതിവിലേറ സൌന്ദര്യം ഉണ്ടെന്നു അവനുതോന്നി, അവളുടെ മുഖത്തെ ഭാവംകണ്ടപ്പോള്‍ എന്നോ നഷ്ട്ടപെട്ടു. ഒരിക്കലും തിരിച്ചുകിട്ടില്ലാന്നു കരുതിയ നിധി കയ്യെത്തും ദൂരത്തു എത്തിയതുപോലെ.വിശേഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ , മോള്‍ ടെലിവിഷന്റെ മുന്നില്‍ ടോമിന്റെയും ജെറിയുടെയും കുസൃതികളിൽ മുഴുകിയിരിക്കുകയാണ് .

"സമീ൪ നീ എന്റെ വീട്ടില്‍ വന്നിട്ട് എന്താ ഇത്ര ധ്രിതി, വാ നിനക്ക് വീട് മുഴുവന്‍ കാണണ്ടേ" അതും പറഞ്ഞുകൊണ്ടവള്‍ വീടിന്റെ അകത്തളങ്ങളിലേക്ക് നടക്കുമ്പോള്‍ അവന്‍ അവന്റെ മന:സാക്ഷിയുമായി സംവാദത്തിലായിരുന്നു!
ഇവ൪ എന്നില്‍നിന്നും എന്താന് പ്രതീക്ഷിക്കുന്നത്.........? അവളുടെ കാമം അടക്കുവാനുള്ള വെറുമൊരു ഉപകരണമോ..........? അതോ അവളുടെ സ്വപ്നത്തിലെ രാജകുമാരനെ തിരിച്ചു കിട്ടുമെന്നുള്ള തോന്നലോ......?

കഴുത്തിനു പിന്നില്‍ തണുപ്പുള്ള എന്തോ ഇഴയുന്നതുപോലെ തോന്നിയപ്പോഴാണ് അവനു സ്ഥലകാല ബോധമുണ്ടായത്.
നോക്കുമ്പോള്‍ വൃത്തിയോടെ ഒരുക്കിവെച്ചിരിക്കുന്ന ഒരു ബെഡ്റൂമിലായിരുന്നു അവന്‍ ! അവന്റെ സിരകളില്‍ ചുട്‌ കയറി തുടങ്ങിയിരുന്നു. അപ്പോളേക്കും നാഗത്തെപോലെ വലിഞ്ഞുമുറുക്കികൊണ്ടവള്‍ എന്തോക്കയോ പുലംമ്പുന്നുണ്ടായിരുന്നു.

തിരിഞ്ഞു നിന്ന് അവളുടെ കവിളിലും മുടിയിഴകളിലും തലോടികൊണ്ടാവന്‍ പറഞ്ഞു "അരുതാത്തത് ഒന്നും സംഭവിക്കരുത് , എനിക്കും നിനക്കും കുടുംബമുണ്ട് നീ മറ്റരാളുടെ ഭാര്യയാണ്, എന്നില്‍ പൂ൪ണ്ണ വിശ്വാസമുള്ള പങ്കാളി എനിക്കുമുണ്ട്, നമ്മള്‍ അവരെ വഞ്ചിക്കുകയല്ലേ? എനിക്ക് നിനക്ക് വേണ്ടി തരാനുള്ളത്‌ ഇത്രമാത്രം, കുടുതലോന്നും നീ എന്നില്‍ നിന്ന് പ്രതീക്ഷിക്കരുത് "എന്ന് പറഞ്ഞുകൊണ്ട് അവളുടെ കരവലയത്തില്‍ നിന്നുകൊണ്ട് മൂ൪ധാവില്‍ ഒരു ദീ൪ഘ ചുംമ്പനം നല്‍കി യാത്രപോലും പറയാതെ അവനിറങ്ങുമ്പോള്‍ അവളുടെ തേങ്ങല്‍ അവന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

108 അഭിപ്രായ(ങ്ങള്‍):

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

അങ്ങിനെ ചുമ്മാവായിച്ചു അഭിപ്രായം പറയാതെ പോകല്ലേ.....എന്റെ പ്രിയ സഹോതരി, സഹോതരന്മാരെ...തല്ലായാലും തലോടലായാലും വാങ്ങാന്‍ ഇടശേരിക്കാരന്‍ റെഡിയാണ്,

ഫസലുൽ Fotoshopi പറഞ്ഞു...

ഇനിയുമൊരുപാടു മെച്ചപ്പെടാനുണ്ട്. എങ്കിലും വ്യക്തമായ പുരോഗതിയുണ്ട് എന്നു പറയാതെ വയ്യ. കൂടുതൽ വായിക്കുക.

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

നല്ല വിഷയങ്ങള്‍ തിരഞ്ഞെടുക്കുക ...നന്നായി വായിക്കുക എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Poli_Tricss പറഞ്ഞു...

ഉദ്വേഗത്തോടെ കഥ കൊണ്ടുപോയി... അവസാനം വായനക്കാരുടെ പ്രതീക്ഷ തെറ്റിച്ചല്ലോ... ഫസലുല്‍ പറഞ്ഞത് പോലെ നല്ല പുരോഗതി ഉണ്ട്. കഥക്ക് ഒരു ഒഴുക്ക് ഉണ്ട്. അവസാനം വരെ വായിക്കാന്‍ വായനക്കാര്‍ക്ക് ഒരു ഫോഴ്സ് കൊടുത്തിട്ടുണ്ട്‌.. ബാക്കി മനിയംപാരയില്‍ നമുക്ക് discuss ചെയ്യാം.. നന്നായിട്ടുണ്ട്... ആശംസകള്‍....

നാമൂസ് പറഞ്ഞു...

വായനക്കൊരു താളം കിട്ടുന്നുണ്ട്‌.
അഥവാ, സന്തോഷമുള്ള വാര്‍ത്തയാണ് ലഭിക്കുന്നതെന്ന് സാരം.
ഇനിയും നന്നാവും.. നന്നാവട്ടെ ... ആശംസകള്‍..!!

പിന്നെ, പുതുമയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക.
എല്ലാ അഭാവുകങ്ങളും..!!!

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ആശംസകൾ..!!!

SALEEMGURUKULAM പറഞ്ഞു...

നല്ല അവതരണം, കഥയില്‍ ഒരു ഒഴുക്ക് തുടക്കം മുതല്‍ അനുഭവപ്പെട്ടു, ആ ഒഴുക്കിനു പഴയ കഥയെക്കാള്‍ നല്ല ഒഴുക്ക് ഉണ്ട് .തീര്‍ച്ച, അടുത്ത കഥയില്‍ ധാര്‍മികത യുടെ മൂല്യങ്ങളെ ഉയര്ത്തിപിടിക്കുന്ന ആശയങ്ങള്‍ പ്രതീക്ഷിക്കുന്നു, ഉദാഹരണം ''സ്ത്രീധനം വാങ്ങുന്നതും ,സ്ത്രീധനം കൊടുക്കുന്നതും , സ്ത്രീധനം പ്രോല്‍സാഹിപ്പിക്കുന്നതും അനിസ്ലാമികവും പൈശാചികവുമാണ്'' നിങ്ങളെ പോലുള്ള എഴുത്തുകാര്‍ ഇത്തരത്തിലുള്ള ആശയങ്ങള്‍ പ്രചരിപ്പികുന്നത് നാടിനും സമൂഹത്തിനും ഉപകാരം ചെയും .തീര്‍ച്ച .....

Vp Ahmed പറഞ്ഞു...

കഥയില്‍ കാര്യമില്ലെങ്കിലും ശൈലി കൊള്ളാം. അക്ഷരത്തെറ്റുകള്‍ കുറേയുണ്ട്. തിരുത്തുമെന്ന് ആഗ്രഹിക്കുന്നു. ഭാവുകങ്ങള്‍.

പഥികൻ പറഞ്ഞു...

ഇനിയുമെഴുതൂ...ആശംസകൾ

പൈമ പറഞ്ഞു...

ഇടശ്ശേരി നല്ല ഒരു കഥ
അവതരണവും നന്നായി..
സംഭാഷണശകലങ്ങൾക്ക് സ്വഭാവികത തോന്നുന്നുണ്ട്..അതില്‍ ഇടശ്ശേരി വിജയിച്ചു.
പക്ഷെ...ചില രംഗങ്ങൾ തമ്മിലുള്ള യോജിപ്പ് അവിടെ എന്തോ പിഴവു പറ്റി..ഇടശ്ശേരി നന്നായി വർക്ക് ചെയ്തിട്ടുണ്ട്. നല്ല ഒരു സന്ദേശവും കിട്ടി ആശംസകൾ..

sulaiman പറഞ്ഞു...

നല്ല വിഷയങ്ങള്‍ തിരഞ്ഞെടുക്കുക എല്ലാ ആശംസകളും നേരുന്നു

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ചിലയിടങ്ങളില്‍ സ്വാഭാവികതയില്ല.ആവര്‍ത്തനവിരസതയുള്ള കഥ.ആകെയൊരു നാടകീയത. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിലും ഒരു അനൌചിത്യം തോന്നി.
നല്ല രചനാശൈലിയുണ്ടായിട്ടും താങ്കളത് ഫലപ്രദമായി വിനിയോഗിക്കാത്തതില്‍ വിഷമമുണ്ട്.

ഷാജി പരപ്പനാടൻ പറഞ്ഞു...

ഇനിയുമെഴുതൂ...ഭാവുകങ്ങള്‍.

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

കൊള്ളാമല്ലോ നിങ്ങളുടെ നാട്

സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

Kalavallabhan പറഞ്ഞു...

എന്നില്‍ പുര്‍ണ്ണ വിശ്വാസമുള്ളപങ്കാളി എനിക്കുമുണ്ട്,

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ..!!!

വേണുഗോപാല്‍ പറഞ്ഞു...

പൂര്‍ണ്ണ വിശ്വാസമുള്ള പങ്കാളികള്‍ ഉണ്ടാവേണ്ടത് ഇന്നത്തെ സമൂഹത്തിനു വളരെ ആവശ്യമാണ് ..
ഇടശേരിക്കാരാ ... ഈ പോസ്റ്റ്‌ റീ എഡിറ്റ്‌ ചെയ്തു അക്ഷര തെറ്റുകള്‍ പരിഹരിച്ചു പോസ്റ്റ്‌ ചെയ്യൂ ..
എല്ലാ വിധ ആശംസകളും ...

happyman പറഞ്ഞു...

valare nannayi , ashamsakal

khaadu.. പറഞ്ഞു...

കഥയില്‍ കാര്യമായി ഒന്നുമില്ലെന്കിലും എഴുത്തിന് ഒരു ഭംഗിയുണ്ട്... വായിക്കുന്നവരെ പിടിച്ചിരുത്താനുള്ള ഒരു കഴിവ് ഇയ്യാളുടെ എഴുത്തിന് ഉണ്ട്...

ഇനിയും എഴുതുക... നല്ല നല്ല വിഷയങ്ങള്‍ എടുത്തു എഴുതുക...

ആശംസകള്‍..

അജ്ഞാതന്‍ പറഞ്ഞു...

photo kandu njan nenttypoyi ithanoo rakinte wife

കൊമ്പന്‍ പറഞ്ഞു...

ഒരു പാട് പുരോഗതി ഭാഷക്ക് നല്ല അടുക്കും ചിട്ടയും ഒക്കെ ആയി കീപ്‌ ഇറ്റ് അപ്

panadoll ------ ravoof പറഞ്ഞു...

ഫോട്ടോ നല്ല ഒരണ്ണം കൊടുക്കാമായിരുന്നു

ആറാമന്‍ പറഞ്ഞു...

സംഗതി കൊള്ളാം, പക്ഷെ ഒരു പുതുമ ഇല്ല... palarum പല രീതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ... ക്ലൈമാക്സ് ഒരുപാട് നല്ലവന്‍ ആക്കിയില്ലേ എന്നൊരു തോന്നല്‍...

അജ്ഞാതന്‍ പറഞ്ഞു...

ആശംസകൾ..!!!

ys@q_mohan പറഞ്ഞു...

kollam...... pakshe entho oru completion illatha oru feeling.... but mechapettu varunnu....

Arunlal Mathew || ലുട്ടുമോന്‍ പറഞ്ഞു...

അവന്റെമുന്നിലുടെ
ശ്രമിക്കുംപോളെക്കുംഅവള്‍
പുര്‍ണ്ണചന്ദ്രന്‍
പോകെറ്റില്‍
തുക്കിപ്പിടിച്ചു
കുട്ടികൊണ്ട്
യാത്രിശ്ചികമായി
പരിജയപെടുത്തി
ഇറങ്ങുംപോള്‍
ആത്മഭന്ധം
പറയാനുന്ടാരിയുന്നു
പ്രസവിചിട്ടുണ്ടാകും
ഭാണ്ടകെട്ടില്‍
എപോഴുംപറയും
സുഹ്ര്ത്തിനെ

ഞാന്‍ ഇത്രയും കണ്ടു പിടിച്ചു തന്നിട്ടുണ്ട് വേഗം റിപ്പയര്‍ ചെയ്യൂ... :)

vavas പറഞ്ഞു...

very nice

guru umer പറഞ്ഞു...

കാര്യം ആയാലും കഥ ആയാലും വെറുതെ പറഞ്ഞു പോയാല്‍ പോര ,വായനക്കാരനെ അത് ഹോണ്ട് ചെയ്യാന്‍ തക്ക രീതിയില്‍ അലങ്കാരങ്ങലോ വൈകാരിക ഭാവങ്ങലോ ,ഇമോഷണല്‍ തന്നെയോ ആയ മട്ടീരിയലുകള്‍ എഴുത്തില്‍ ഉണ്ടായിരിക്കണം ,എഴുത്ത് എന്നത് പറച്ചില ല്ല ക്രിയേഷന്‍ ആണ് , ഇതൊന്നും ഇവിടെ ഇല്ല എന്നല്ല പകരം ആവശ്യത്തിനില്ല എന്നാണ് പറഞ്ഞത് ,മൊത്തത്തില്‍ കൊള്ളാം എന്ന് പറയുന്നതിന് പകരം ഒന്ന് കൂടി മിനുക്കി എടുക്കാന്‍ ഉണ്ട് എന്ന് പറയാന്‍ ആണ് എനിക്ക് ഇഷ്ട്ടം ,

hisham പറഞ്ഞു...

good valare nannayirikkunnu

shafeeqmon പറഞ്ഞു...

nannayittundu nalloru messagum.

അജ്ഞാതന്‍ പറഞ്ഞു...

നല്ല അവതരണം ,എല്ലാ സ്ത്രീകളും ഇങ്ങിനെ അല്ല ,എന്നാലും കഥയിലെ നായിക സ്ത്രീ സമൂഹത്തിന് അപമാനം ആണ് ഈ ഫോട്ടോയുടെ ആവിശ്യം ഇല്ലായിരുന്നു .പകരം ഈ കഥയിലെ സുന്ദരിയായ മോളുട്ടിയുടെ ഫോട്ടോ ഇടമായിരുന്നു

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

ഉം .....

nurungukal പറഞ്ഞു...

കഥ നല്ല രീതിയില്‍ ആയിട്ടാണ് എനിയ്ക്ക് തോന്നിയത്.
അതില്‍ അക്ഷരത്തെറ്റ് ഇടയ്ക്കൊക്കെ ഉണ്ട്‌. അതു ശ്രദ്ധിയ്ക്കൂ.
കൂടാതെ വേറെയും ഒത്തിരി വിഷയങ്ങള്‍ വരട്ടെ ചിന്തയില്‍...
എല്ലാ സ്നേഹങ്ങളും... sivasankaran

Jefu Jailaf പറഞ്ഞു...

നല്ല ഭംഗിയുള്ള എഴുത്ത്. ആശംസകള്‍..

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ആശംസകള്‍ ട്ടൊ..!

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

നല്ല അഭിപ്രായം. ആശംസകള്‍
ആ അക്ഷരപിശാചുക്കളെ ഇതുവരെ മാറ്റാത്തതെന്തെ?

sunitha പറഞ്ഞു...

chilastalangalil entho oru poruthakedu pole thonni ennathozichal nalla abhiprayamanu

Hakeem Mons പറഞ്ഞു...

വളരെ നല്ല ശ്രമം.
കഥയുടെ ഒഴുക്ക് എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ അക്ഷരതെറ്റുകള്‍ കൂടി ശ്രദ്ധിച്ചാല്‍.. ഇനിയും ഇനിയും ഒരുപാട് നല്ല സൃഷ്ടികള്‍ താങ്കളുടെ തൂലികയില്‍ വിരിയും.. ഉറപ്പാണ്.. പരിശ്രമിക്കുക.. എഴുതുക. ഓര്‍മകളുടെ അറ്റം വരെയും...

kochumol(കുങ്കുമം) പറഞ്ഞു...

ആശംസകള്‍....

അക്ഷരദാഹി പറഞ്ഞു...

അയ്യേ ....ചീത്ത ..ചിത്രം .....ഞാന്‍ കുറച്ചേ വായിച്ചുള്ളൂ ...ഒന്നും തോന്നല്ലേ .......ആ ചിത്രം മാറ്റുമോ ......

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

@Arunlal Mathew || ലുട്ടുമോന്‍:ഞാന്‍ ശരിക്കും അക്ഷരതെറ്റുകളുടെ സുല്‍ത്താനാണ് അല്ലെ നന്ദിയുണ്ട് പറഞ്ഞു തന്നതില്‍ പറ്റാവുന്നമാതിരി ശരിയാക്കിയിട്ടുണ്ട് ... :-)
ചാച്ചുവിന്റെ മാലാഖ:ഫോട്ടോ മാറ്റി ഇനി വായിക്കാം
ഇതില്‍ വന്നു വായിച്ചു കമെന്റിടാന്‍ മടികാണിചവ൪ക്കും, എന്റെ പോരായ്മകളെ പറഞ്ഞുതന്ന, ആശംസിച്ച എല്ലാ സുഹ്൪ത്തുക്കള്‍ക്കും ഒരു പാട് നന്ദി.....പേരെടുത്തു പറയുന്നില്ല ....നിങ്ങളുടെ പ്രോല്‍സാഹനവും വിമര്‍ശനവും ഇനിയും പറയണം അപ്പോളാണ് എനിക്ക് എന്റെ പോരായ്മകളെ സ്വയം തിരിച്ചറിയാന്‍ കഴിയുക.....ഒരിക്കല്‍ക്കുടി നന്ദി ....വീണ്ടും വരിക

TPShukooR പറഞ്ഞു...

ക്ലൈമാക്ക്സില്‍ ശക്തി കാണിച്ച നായകന്‍. കഥ നന്നായിട്ടുണ്ട്. ആശംസകള്‍.

K@nn(())raan*خلي ولي പറഞ്ഞു...

ഡേയ്, കൊള്ളാം. ഇതെവിടുന്നു കിട്ടീ ഇങ്ങനൊരു വിഷയം എന്നൊക്കെ ആലോചിച്ചുകൊണ്ടാ വായിച്ചുതീര്‍ത്തത്.
എഡിറ്റിങ്ങില്‍ അല്പം ശ്രദ്ധിച്ചാല്‍ കുറേക്കൂടി വായനാസുഖം കിട്ടുമെന്ന് ഓര്‍ത്താല്‍ തനിക്ക് നല്ലത്. ഇല്ലേല്‍ എനിക്ക് മോശം!

Arunlal Mathew || ലുട്ടുമോന്‍ പറഞ്ഞു...

ക്ലൈമാക്സ്‌ കൊള്ളാം... നായകന്‍ ആണുങ്ങളുടെ മാനം കാത്തു... എന്നാലും ഈ പെണ്ണുങ്ങളെന്താ ഇങ്ങനെ... ഇതൊക്കെ നടക്കുന്നത് തന്നെ ആയിരിക്കും അല്ലേ... അക്ഷര തെറ്റെല്ലാം തിരുത്തി അടിപൊളി ആയിട്ടുണ്ട്...

Prabhan Krishnan പറഞ്ഞു...

നല്ല കണ്ട്രോള്‍ ഉള്ള നായകന്‍..!
ആദ്യ ഭാഗങ്ങളില്‍ കഥ അനാവശ്യമായി നീട്ടിയതുപോലെ..
ഇനിയും നന്നാക്കാന്‍ താങ്കള്‍ക്കു കഴിയും.
ആശംസകളോടെ..പുലരി

റോസാപ്പൂക്കള്‍ പറഞ്ഞു...

എഴുതി തെളിയാനുള്ള ലക്ഷണം ഈ എഴുത്തിനുണ്ടു.മുന്‍ കമന്റുകളിലെ ഉപദേശം ശിരസ്സാ വഹിക്കുക
ഞാന്‍ ആദ്യമാണെന്ന് തോന്നുന്നു ഇവിടെ

ഉമ്മു അമ്മാര്‍ പറഞ്ഞു...

എഴുത്തിന്റെ ശൈലി ഇഷ്ട്ടമായി നല്ല ഒഴുക്കോടെ ഒഅരഞ്ഞു ലളിതമായ ശൈലിയില്‍ തന്നെ .. എന്നാലും പറയട്ടെ എഴുതാനുള്ള കഴിവ് താങ്കളില്‍ ഒളിഞ്ഞിരിപ്പുണ്ട് അതിനാല്‍ അത് സമൂഹത്തിലെ ഇന്നത്തെ അനീതികള്‍ക്കെതിരെയും അധര്‍മ്മതിനെത്തിനെതിരയും ഉപയോഗിച്ചാല്‍..അത് താങ്കള്‍ തൂലിക കൊണ്ട് നടത്തുന്ന ഒരു സത്പ്രവര്‍ത്തി ആകില്ലേ...ഇനിയും ഒത്തിരി എഴുതാന്‍ അക്ഷരങ്ങള്‍ പടവാളാക്കി മുന്നേറാന്‍ ദൈവം അനുഗ്രഹിക്കട്ടെ ...നല്ല വിഷയം തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കുക .. ഇത് മോശം എന്നഭിപ്രായം അതിനില്ല കേട്ടോ..

Pradeep Kumar പറഞ്ഞു...

വായിച്ചു.. നല്ല രചന. ഇനിയും എഴുതുക.. താങ്കളില്‍ നിന്ന് കൂടുതല്‍ നല്ലത് പ്രതീക്ഷിക്കുന്നു.. വായനയും എഴുത്തും ഭാവനയും കൂടുതല്‍ കരുത്താര്‍ജിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

ആശംസകള്‍...

റാണിപ്രിയ പറഞ്ഞു...

നല്ല ശ്രമം...
ആശംസകളോടെ..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ആസ്വദിക്കാന്‍ പറ്റുക എന്നത് തന്നെയാണ് എന്‍റെ കാഴ്ചപ്പാടില്‍ കഥ.
അതുകൊണ്ട് ഇത് ഇഷ്ടായി.
ആശംസകള്‍

SHAHANA പറഞ്ഞു...

അവതരണം നന്നായിട്ടുണ്ട്.... പതിവ് ശൈലികള്‍ അല്ലാതെ സ്വന്തമായ ഒരു മാറ്റത്തിന് ശ്രമിക്കു.. എല്ലാ വിധ ആശംസകളും...! :)

Mohiyudheen MP പറഞ്ഞു...

ആ റസിയയെ എന്‌റെ കയ്യില്‍ ഒന്ന് കിട്ടിയിരുന്നെങ്കില്‍.... (ജയന്‍ സ്റ്റൈലില്‍) ആദ്യ ഭാഗം മുഴച്ച നിന്നെങ്കിലും അവസാന ഭാഗം തന്‍മയത്തത്തോടെ അവസാനിപ്പിച്ചു. ഒരു വായന സുഖം നല്‍കി എന്നത്‌ കൊണ്‌ട്‌ എഴുത്ത്കാരന്‍ അഭിനന്ദനമര്‍ഹിക്കുന്നു... ആശംസകള്‍

ശ്രീക്കുട്ടന്‍ പറഞ്ഞു...

അവസാനഭാഗത്ത് ഒരു കൃത്രിമത്വം കലര്‍ന്നതുപോലെ...

എന്തായാലും നല്ല കഥതന്നെയാണു...

അക്ഷരദാഹി പറഞ്ഞു...

വായിച്ചു ട്ടോ ............

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം.......

അജ്ഞാതന്‍ പറഞ്ഞു...

kollaam

aslam patla പറഞ്ഞു...

good edasseri; keep writing

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ആദ്യമായി ഇതില്‍ വന്നവര്‍ക്കും,സ്ഥിരമായി വരുന്നവര്‍ക്കും,ആദ്യമേ നന്ദി അറിയിക്കുന്നു. എന്റെ പോരായ്മകള്‍ പറഞ്ഞു തരുന്ന എന്റെ പ്രിയപ്പെട്ട കുട്ടുകാര്‍ക്കും,അതുപോലെ എന്നേ ആശംസിച്ച,വീണ്ടും നന്നാക്കി എഴുതാന്‍ ഉപദേശം തന്നവരും,നിര്‍ദേശങ്ങള്‍ തന്നവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു(ഞാന്‍ പേരെടുത്തു പറയുന്നില്ല,ഇതില്‍ എല്ലാവരും ഉണ്ട്) ഇനിയും നിങ്ങളുടെ പ്രോത്സാഹനങ്ങളും,നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.എന്നെ തല്ലിയവരും,തലോടിയവരും ഇനിയുംവരണം :-) ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു

Manoj vengola പറഞ്ഞു...

ഇഷ്ടപ്പെട്ടു.
നന്മകള്‍.

നിസാര്‍ പികെ പറഞ്ഞു...

കൊള്ളാം റാക്ക്,എനിക്കിഷ്ട്ടമായി....

saidu kootungal പറഞ്ഞു...

pathivinu vipareethamaayi kadhayude pryavasaanam nannaayittundu..!mikkavaarum naattil nadakkunna jeevitha kadhayile oradhyaayam maathramaanithu..thnx..!!

പുളിഞ്ഞാൽക്കാരൻ പറഞ്ഞു...

എവിടെ തുടങ്ങി എവിടെയൊ അവസാനിച്ച കഥ, കഥാപത്രങ്ങള്‍ തമ്മില്‍‌ ഒരു ബന്ധമില്ലായ്‌മ എനിക്കു അനുഭവപെടുന്നു. എന്നിരുന്നാലും കൂടുതല്‍‌ വായികുംബൊള്‍‌ താങ്ങള്‍ക്കു തന്നെ കുറ്റങ്ങള്‍ ക്ണ്ടെത്തി പരിഹരിക്കാന്‍‌ സാധിക്കും. എഴുതുക! മനസില്‍‌ വിരിയുന്ന എന്തും‌ എഴുത്തിലെക്കു കൊണ്ടൂവരുംബൊള്‍‌ അതിലൊരു മുത്തു വളരുകതന്നെ ചെയ്യും‌!. എഴുതാനുള്ള എളുപ്പവഴി വായന തന്നെയാണു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു !!!

Unknown പറഞ്ഞു...

ആസംസകൾ...

അജ്ഞാതന്‍ പറഞ്ഞു...

അഭിനന്ദനങ്ങള്‍ ! http://kallivallivarthakal.blogspot.com/2010/12/blog-post.html

ഒറ്റയാന്‍ പറഞ്ഞു...

വെടിവട്ടം,

നേരിണ്റ്റെ തുണ്ട്‌ മുറിച്ചുവച്ചിരിക്കുന്നു.

വായിച്ചു വന്നപ്പോള്‍ പുതുമയില്ലാത്ത ഒരു കഥതന്തുവെന്ന് മനസ്സില്‍ കരുതിയെങ്കിലും ക്ളൈമാക്സില്‍ നന്നേ പുതുമയുണ്ട്‌.

വായനാസുഖം തന്നു. ആശംസകള്‍

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

പേരെടുത്തു പറയുന്നില്ല എല്ലാവര്‍ക്കും ഒരായിരം നന്ദി,നിങ്ങളുടെ വിമര്‍ശങ്ങളും പ്രോല്‍സാഹനവുമാണ് എനിക്ക് ഉര്‍ജ്ജം നല്‍കുന്നത് ,വീണ്ടും നിങ്ങളുടെയൊക്കെ സഹകരണം പ്രതീക്ഷിക്കുന്നു

രമേശ്‌ അരൂര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
രമേശ്‌ അരൂര്‍ പറഞ്ഞു...

ജമാലുദ്ദീന്‍ :ഉള്ളത് പറയാമല്ലോ ആദ്യം ആ ചിത്രം..ആജ്ഞാ ശക്തിയുണ്ടെങ്കിലും കദനം ഘനീഭവിച്ചു കിടക്കുന്ന കണ്ണുകള്‍ . സുന്ദരമായ വദന കാന്തി,നല്ല ആകര്‍ഷണം തോന്നുന്നു.
കഥ: ഇത് കഥയല്ലേ.എങ്കിലും അനുഭവം പോലെ എഴുതി..അഥവാ അങ്ങനെ തോന്നിപ്പിച്ചു. വായിക്കാന്‍ തോന്നല്‍ ഉണ്ടാക്കിയത് ഒടുവില്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന ആകാംക്ഷയാണ്.എഴുതി എഴുതിയാണ് നന്നാവുക.നമ്മള്‍ ഒരാളോട് കരുതിക്കൂട്ടി ഒരു കാര്യം പറയാന്‍ ശ്രമിക്കുമ്പോള്‍ അതിനു ചില മുന്നൊരുക്കങ്ങള്‍ നടത്താറില്ലേ? ഏതു വാക്ക് പറഞ്ഞാല്‍ അവനില്‍ അഥവാ അവളില്‍ ഒരു ചലനം സൃഷ്ടിക്കാന്‍ കഴിയും എന്നൊരു കണക്കെടുപ്പ് നടത്താറില്ലേ ? അത് പോലെ വേണം കഥയിലെ സംഭാഷണവും സന്ദര്ഭ വിശദീകരണവും ഒക്കെ.കുറഞ്ഞ വാക്കുകള്‍ കൊണ്ട് ഒരു ഭാവം സൃഷ്ടിക്കാന്‍ കഴിയണം.അത് പതുക്കെ പതുക്കെ ഉണ്ടാകും.നല്ല കഥകളും കവിതകളും വായിക്കുന്നതോപ്പം ജീവിതങ്ങളെ /വിവിധതരം മനുഷ്യരെ നിരീക്ഷിക്കാനും പഠിക്കാനും കഴിയണം.അറിവും അനുഭവങ്ങളും ചേരുമ്പോള്‍ നല്ല സാഹിത്യം ഉണ്ടാകും,,എല്ലാവിധ ആശംസകളും :)

രമേശ്‌ അരൂര്‍ പറഞ്ഞു...

മറ്റൊന്ന് കൂടി :ഒരു വിവാഹിതന്റെ പ്രണയം എന്ന് എന്തുകൊണ്ട് ഈ കഥയ്ക്ക് പേരിട്ടില്ല? പഴി മുഴുവന്‍ അവള്‍ക്കു ഇരിക്കട്ടെ എന്ന് കരുതിയാണോ ?വിവാഹിതയെന്കിലും അവളെ സംബന്ധിച്ചിടത്തോളം ചില ന്യായങ്ങള്‍ ഉണ്ട്. ഒന്ന് അവളുടെ മനസിനെയും ശരീരത്തിനെയും തൃപ്തിപ്പെടുത്തും വിധം പെരുമാറുന്ന ഒരു ഭര്‍ത്താവല്ല അവള്‍ക്കുള്ളത്. ഭര്‍ത്താവിനെ ആറു മാസത്തില്‍ അധികം പിരിഞ്ഞിരിക്കാന്‍ ഒരു യുവതിക്ക് ദുര്‍വിധി ഉണ്ടായാല്‍ അതിന്റെ പേരില്‍ അവള്‍ പരപുരുഷനെ തേടുന്നു എങ്കില്‍ അവളെ കുറ്റപ്പെടുത്താന്‍ ആകില്ല എന്ന അര്‍ത്ഥത്തില്‍ മുഹമ്മദു നബി പറഞ്ഞിട്ടുള്ളതായി ഞാന്‍ വായിച്ചിട്ടുണ്ട്. അതെ സമയം ഈ കഥയിലെ നായകന്‍ പറയുന്നത് എന്താണ് ? അയാളെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സ്നേഹിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു ഭാര്യ ഉണ്ട് എന്ന് ,എന്നിട്ടും അവളുടെ കിടക്കറയില്‍ പാതിരാത്രി സമയത്ത് ഭാര്യയോട് കള്ളം പറഞ്ഞു അയാള്‍ പോയത് എന്തിനാണ് ? ആണുങ്ങള്‍ തെറ്റ് ചെയ്‌താല്‍ അത് കാര്യമാക്കേണ്ടതില്ലെന്നും പെണ്ണ് മാത്രം എപ്പോളും പാതിവ്രത്യം നിലനിര്‍ത്തണം എന്നും ഈ കഥ വാദിക്കുന്നുണ്ട്..ഞാന്‍ ഈ പറഞ്ഞത് ഈ കഥയിലെ രാഷ്ട്രീയം,സാമൂഹിക നിലപാട് ,മതം ,സദാചാരം എന്നിവ സംബന്ധിച്ച കാര്യങ്ങളാണു .

Thanal പറഞ്ഞു...

റാക്കെ....ഇതെന്ത് കഥ?
ഇതില്‍ എന്ത് പുതുമ?
ദയവു ചെയ്ത് ഇത്തരം കഥകള്‍ എഴുതി എന്നെ വായിക്കാന്‍ ക്ഷണിക്കല്ലേ.....
ഞാന്‍ പ്രിന്റ്‌ ഔട്ട്‌ എടുത്ത് വെറുതെയായി..... ha haahh hahahha

ദേവന്‍ പറഞ്ഞു...

ഛെ അവസാനം കൊളമാക്കി ആ സാരമില്ല ഞാനത് പ്രതീക്ഷിച്ചിരുന്നു...ഇന്നിപ്പോ എന്നെപോലെ ഒരുത്തനെ സൊപ്നം കാണുന്ന ആരെങ്കിലും ഉണ്ടാകുവോ കുറെ കഴിഞ്ഞാല്‍ എന്റെം ഗതി ഇതാകരുതല്ലോ...

സുബൈദ പറഞ്ഞു...

നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്‌. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......

anamika പറഞ്ഞു...

തിരിച്ചൊന്നു പുഞ്ചിരിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവള്‍ ഇളം കാറ്റിന്റെ തലോടലേറ്റ അപ്പൂപ്പന്‍ താടിപോലെ മുന്നോട്ടു ഒഴുകിതുടങ്ങിയിരുന്നു.

ഒന്നും തോന്നരുത്.. പക്ഷെ ഇതൊക്കെ എന്തിനാണെന്ന് മനസിലായില്ല... അവള്‍ പോയി മറഞ്ഞിരുന്നു എന്ന് പറഞ്ഞാല്‍ വായനക്കാര്‍ക്ക്‌ മനസ്സിലാവുമല്ലോ.. ആവശ്യത്തിനു അനാവശ്യത്തിന് ഈ സംഗതികള്‍ ഇടുന്നതാണ് പ്രശ്നം... ചിലപ്പോള്‍ ഇഷ്ടപെടുന്നവര്‍ ഉണ്ടാകും... എനിക്കെന്തോ.. ഇളം കാറ്റില്‍ തേങ്ങകുലകള്‍ ആടുന്നു എന്നൊക്കെ പറഞ്ഞ പോലെ തോന്നു

അജ്ഞാതന്‍ പറഞ്ഞു...

IVIDE GULFIL IRUNNU VAYIKKUMBOL ORU SUGKAM THONNUNNU. EZHUTHANULLA KAZHIVUNDU, PAINKILI AKKATHE SREDHIKKANAM.KURACHUKOODI ADUKKUN CHITTAYUMAKAM!!ASAMSAKAL.

അജ്ഞാതന്‍ പറഞ്ഞു...

NANNAYIRIKKUNNU,EZHUTHI THELIYAN KARUTHUNDAVATTE

ഓക്കേ കോട്ടക്കൽ പറഞ്ഞു...

നല്ല ഒഴുക്കുള്ള ശൈലി നന്നായി തോന്നി..


ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര
നടത്തി..

ദേവന്‍ പറഞ്ഞു...

Akshara thettu oru prasnam allayerunnu......claimaxil aayerunnu pratheeksha.... nasipichu....

അജ്ഞാതന്‍ പറഞ്ഞു...

nannayitundu

മണ്ടൂസന്‍ പറഞ്ഞു...

നല്ല കഥ നല്ല അവതരണം. പിന്നെ ഒരാളുടെ തെറ്റിൽ മാത്രം ശ്രദ്ധിക്കാൻ ശ്രമിച്ചാൽ അത് മാത്രമേ കാണുകയുള്ളൂ,പിന്നെ നമ്മൾക്ക് വേണ്ടത് ശ്രദ്ധിക്കാൻ പറ്റില്ല. അത് കൊണ്ട് ഞാൻ ഈ കഥയിലെ വ്യാകരണ-അക്ഷരപ്പിശാചുകളിലേക്ക് ചൂഴ്ന്നിറങ്ങാതെ കഥയിൽ മാത്രം ശ്രദ്ധിച്ചു. ദോഷം പറയരുതല്ലോ, നന്നായിരുന്നു, ആശംസകൾ. ഇനിയും നല്ലത് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.

മണ്ടൂസന്‍ പറഞ്ഞു...

അനാമികയുടെ കമന്റ് വായിച്ചു. അപ്പൊ ഒന്നൂടെ കമന്റാൻ തോന്നി, അവളോട് പോയി ഉപദേശികളുടെ ശ്രദ്ധയ്ക്ക് എന്ന പോസ്റ്റ് ഒരു പത്ത് തവണ വായിച്ച് പഠിക്കാൻ പറ. ബുദ്ധിമുട്ടൊന്നൂല്ല്യ അവളുടെ തന്നെയാ അത്.

ഹെറൂ....(heru) പറഞ്ഞു...

കഥ നന്നായിരിക്കുന്നു എഴുത്ത് തുടരുക !!!


പുതിയ കവിത വയികുമല്ലോ !!
http://echirikavitakal.blogspot.com/2012/01/blog-post_4277.html#!/2012/01/blog-post_4277.html

തിര പറഞ്ഞു...

നന്നായിട്ടുണ്ട് ..ഭാവനയും ..ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

kollaaam

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal...... blogil puthiya post..... PRIYAPPETTA ANJALI MENONU....... vaayikkane..........

കുമ്മാട്ടി പറഞ്ഞു...

ഇനിയുമെഴുതൂ...ഭാവുകങ്ങള്‍.

നിസാരന്‍ .. പറഞ്ഞു...

എന്താ പറയാ.. കുഴപ്പമില്ല എഴുത്ത്. കഥയുടെ ആശയം അത്ര വ്യത്യസ്തത ഇല്ല. എങ്കിലും പഴയ പോസ്റ്റ്‌ അല്ലെ.. പുതിയത് നോക്കട്ടെ :)

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

യാതൊരു പുതുമയും ഇല്ലാത്ത പ്രമേയം ,തലക്കെട്ടിലും അവതരണത്തിലും കാര്യമായ പ്രത്യേകതകള്‍ ഒന്നും കാണു വാനായില്ല

Sulfikar Manalvayal പറഞ്ഞു...

ഓര്‍മകളിലൂടെ ഒരുപാട് കാര്യങ്ങള്‍ കൊണ്ട് വരാമായിരുന്നു. ചിലയിടത്തൊക്കെ ഒരു ആവര്‍ത്തനം തോന്നി. കൂടുതല്‍ വായിക്കുക. എഴുത്തില്‍ ഒഴുക്ക് താനേ വരും... ആശംസകള്‍.

അറേബ്യന്‍ എക്സ്പ്രസ്സ്‌ പറഞ്ഞു...

കഥ പറച്ചിലിലെ താങ്കളുടെ ശൈലി എനിക്കിഷ്ടായി. വീണ്ടും വരാം. ആശംസകള്‍.

Unknown പറഞ്ഞു...

ആദ്യമായാണ് ഈ വഴിക്ക് വായിക്കാന്‍ പിന്നെ വരാം..ഓക്കേ

Kannur Passenger പറഞ്ഞു...

നല്ല ഒഴുക്കുള്ള കഥ തന്നെ.. കഥ പറഞ്ഞ രീതിയും കൊള്ളം.. ഭാവുകങ്ങള്‍ നേരുന്നു. സഹോദരാ :)

Rainy Dreamz ( പറഞ്ഞു...

നല്ല ഒഴുക്കുള്ള കഥ തന്നെ.. കഥ പറഞ്ഞ രീതിയും കൊള്ളം.

Noushad Pallikkalakath പറഞ്ഞു...

കഥ വളരെ ഇഷ്ടമായി.
സിനിമകളിനും കഥകളിലും മാത്രം കാണാവുന്ന നായകന്‍.

shameerasi.blogspot.com പറഞ്ഞു...

നന്നായിട്ടുണ്ട് കേട്ടോ ഇതില്‍ കഥയെക്കാള്‍ ഉപരി സ്നേഹത്തിന്റെ വിശ്വാസത്തിന്റെ ഒരു സന്ദേശം ഒളിഞ്ഞിരിപ്പുണ്ട് .,.,.അഭിനന്ദനങ്ങള്‍ ,.,.,

ഫൈസല്‍ ബാബു പറഞ്ഞു...

ഇനിയും പോസ്റ്റ്‌ കീറി മുരിക്കുന്നതില്‍ അര്‍ഥം ഉണ്ടെന്നു തോന്നുന്നില്ല ..എന്തെ പിന്നീട് പുതിയത് കാണുന്നില്ല ?? ആശംസകള്‍ !!

Akakukka പറഞ്ഞു...

ആശംസകള്‍..................,................

അജ്ഞാതന്‍ പറഞ്ഞു...

ആദ്യമേ മുൻ‌കൂർ ജാമ്യം എട്തല്ലോ, തല്ലായാലും തലോടലായാലും കുഴപ്പിമില്ല എന്ന്.....കഥ കുഴപ്പമൊന്നും ഇല്ല, ഒരു ശരാശരി കഥക്ക് വേണ്ട ചേരുവകൾ, ഈ കഥയിലും കണ്ടു ....പക്ഷെ വായന ഒന്ന് കൂടി പരത്തണം, വികല സാഹിത്യത്തിൽ നിന്നൊഴിഞ്ഞു നില്കുകയും വേണം....ഭാവുകങ്ങൾ

ചന്തു നായർ പറഞ്ഞു...

ആശംസകൾ

ajith പറഞ്ഞു...

പഴേ കഥ

കൊള്ളാം

Unknown പറഞ്ഞു...

ചിന്തിക്കൂ..ചിന്തിക്കൂ...നല്ലോണം ചിന്തിക്കൂ..
നമ്മക്കെതായാലും ഇതിനൊന്നും കഴിയൂല്ല!

അജ്ഞാതന്‍ പറഞ്ഞു...

നായകന്ന്‍ അവളെയും കൂടെ കൊണ്ടുപോകാംമയിരുന്നു ,,,,,,,,,, നന്നായിട്ടുണ്ട്

ഷൈജു നമ്പ്യാര്‍ പറഞ്ഞു...

നന്നായിട്ടുണ്ട്
ആശംസകള്‍

Unknown പറഞ്ഞു...

Kollam.. nannaitundu bhai

Unknown പറഞ്ഞു...

Kollam.. nannaitundu bhai

Hamza Vallakkat പറഞ്ഞു...

ഇനിയും എഴുതുക... നല്ല നല്ല വിഷയങ്ങള്‍ എടുത്തു എഴുതുക...

ആശംസകള്‍..

നാട്ടുമ്പുറത്തുകാരന്‍ പറഞ്ഞു...

ഞാനൊരുപാട് പ്രതീക്ഷിച്ചു ഇനിയും നന്നാക്കി എഴുതാന്‍ നിനക്ക് പട്ടുമായിരുന്നുവോ ?...ആവുമെന്നാണ് ആദ്യത്തെ ഭാഗങ്ങള്‍ തോന്നിപ്പിക്കുന്നത് ,,......നല്ല നിയന്ത്രണമുള്ള നായകന്‍ ഹ ഹ ഹ ഹ

ഷിറാസ് വാടാനപ്പള്ളി പറഞ്ഞു...

ആദ്യവായനയില്‍ കിടു എന്നൊന്നും പറയാന്‍ പറ്റില്ല// ഇനിയും വായിച്ചു നോക്കണം..// കൂടുതല്‍ നന്നായി എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു..//

Unknown പറഞ്ഞു...

ആശംസകൾ..!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.