2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

ഓർമ്മപ്പെടുത്തൽ ..!!

ഉടലിനോടാണ് നിൻ പ്രണയമെങ്കിൽ 
നീ അറിയുക, നാല് നാളുകൊണ്ട് മുഷിയും 
മഴയിലും, ഹേമന്തത്തിലും വിറക്കും 
ഗ്രീഷ്മത്തിന്റെ ചൂടിൽ വെന്തുരുകും 
പ്രാണൻ വെടിഞ്ഞാൽ,മണ്ണോടുചേർന്നാൽ വളമാകും.

കവിതയെ പ്രണയിച്ചു പിടയും സഖീ 
കവിത വെറുമൊരു ഉടുപ്പാണെന്നറിയുക 
വിരഹത്തിന്റെ,നൊമ്പരത്തിന്റെ മേലങ്കി,
മോഹങ്ങളെല്ലാം കവിതതൻ പിടലിൽ
ഒടുങ്ങുമെങ്കിൽ വ്യാമൊഹമീ പ്രണയം

വിത്തിൽ നിന്നും പരിണമിച്ച
വൃക്ഷമാണ് ഞാൻ,ശിഖിരങ്ങളിൽ
പ്രണയത്തിന്റെ പൂക്കളും കാണും
അതിന്റെ ഗന്ധം ശ്വസിക്കുന്ന നീ
ഒരുനാൾ പോകും യാത്രപോലും പറയാതെ
അന്ന് വിരഹത്തിന്റെ വേദനയിൽ
പൂക്കളെല്ലാം പൊഴിഞ്ഞു മണ്ണോടുചേരും .

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

ഷുക്കൂറിന്റെ ആദ്യരാത്രി ...!!


നാട്ടിലെ കോഴിക്കൂട്ടിൽ നിന്നും കോഴികളെയും,വാഴതോട്ടത്തിൽ നിന്നും വാഴകുലകളും,തെങ്ങുകളിൽ നിന്നും ഇളനീരും അപ്രതീക്ഷമായികൊണ്ടിരിക്കുന്ന സമയത്താണ് ഷുക്കൂറിന് പേർഷ്യയിലെക്കു പോകാനുള്ള വിസവന്നത്,
നീണ്ട മൂന്ന് വർഷത്തെ പ്രവാസജീവിതത്തിന് ശേഷം കമ്പനി അനുവദിച്ചലീവിൽ അവൻ നാട്ടിലേക്ക് പോന്നു.
പോകുമ്പോൾ 2 അമേരിക്കൻ തലയണകളും,ഒരു വലിയ ബ്ലാങ്കറ്റും പെട്ടിയിൽ നീറക്കാൻ അവൻ മറന്നില്ല.
കാരണം അവനും ഒരു പെണ്ണ് കെട്ടാനുള്ളമോഹമുണ്ട്.
ഇതൊക്കെ കണ്ടിട്ടെങ്കിലും വീട്ടുകാർ വിവാഹത്തിനു മുന്നിട്ടിറങങ്ങട്ടെയെന്നു അവൻ കരുതി.
ശുക്കൂർ ആളത്ര സുന്ദരൻ അല്ലങ്കിലും പത്താംക്ലാസ് വരെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചത് കൊണ്ട് ആളൊരു പരിഷ്കാരിയാ.
അതുകൊണ്ട് തന്നെ ബ്രോകർമാർ ആകെ ഹലാക്കിന്റെ അവുലുംകഞ്ഞി (ബുദ്ധിമുട്ടി)യായിരുന്നു.
കാണിച്ചുകൊടുക്കുന്ന പെണ്ണിനെയൊന്നും അവനു പറ്റില്ല.
അവന്റെ ഡിമാന്റ് ബെളുത്ത പെണ്ണാകാണാം,നല്ല ചൊർക്കുമാണം,മുടി സൂസന്റെ (കൂടെ ജോലി ചെയ്യുന്ന ഫിലിപ്പെനി) മുടിപോലെ വേണം,
അതിലുപരി അവൾ സ്ലിം ആയിരിക്കണം .
ഒനാണങ്കിലോ തടിച്ചുകറുത്തു ശീമപന്നിയെപ്പോലെയും.

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

മരണാനന്തരം ...!!



(ഫോട്ടോ : ഗൂഗിളിൽ നിന്നും )

അമ്മയോട് ...
ഞാനറിഞ്ഞിരുന്നില്ല,ബാല്യത്തിൽ
വിശന്നു കരഞ്ഞപ്പോൾ കലങ്ങിയ കണ്ണുകൾ
കൊണ്ട് ഊട്ടിച്ച കഞ്ഞിയിലെന്നും
ജീവന്റെ ഉപ്പ് കിനിഞ്ഞിരുനെന്ന്.
അടുക്കളയിലെ പുകചൂടിനൊപ്പം
നിങ്ങളും വിറകുകൊള്ളികണക്കെ
നീറി നീറി എരിയുന്നതും .

അച്ഛനോട്...
എനിക്കറിയില്ലായിരുന്നു,മക്കളെ
പോറ്റാൻ വെയിലും,മഞ്ഞും,മഴയും
വകവെക്കാതെ ചോര നീരാക്കി
കഷ്ട്ടപെട്ടതും,നെഞ്ചിൻ കൂടൊരിക്കിയതും
സ്നേഹത്തോടെ മാറോട് ചേർക്കുമ്പോൾ
നെഞ്ചിലെ ചൂട് ഞങ്ങളോടുള്ള
സ്നേഹമാണെന്ന് സത്യമായും
എനിക്കറിയില്ലായിരുന്നു .

സഹോദരിയോട്‌ ...
നമ്മുടെ വീടിനെക്കാളും,വസ്തുവിനെക്കാളും
വില,നിന്നെ സ്വന്തമാക്കാൻ വന്നവർ
നോക്കുകൂലിയായി നിനക്കും വേണ്ടി
ആവിശ്യപ്പെടുന്നതുവരെ, നിന്റെ മൗനം,
അടച്ചിട്ട വാതിലിനുള്ളിൽ നിന്നും
അമ്മയുടെ തേങ്ങലും അച്ഛന്റെ
സ്വാന്തനിപ്പിക്കലും, എന്തിനായിരുന്നെന്നു
അന്നെനിക്കറിയില്ലായിരുന്നു.

"ഞാൻ മണ്ണോടുചേർന്നു കൊണ്ടിരിക്കുമ്പോളും
നിങ്ങളെന്ന മുറിവ് എന്തേ എന്നിലുണങ്ങാത്തെ?"
Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.