2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ഹൈസ്ക്കൂള്‍ കാലത്തെ പ്രണയം അഥവാ പ്രണയപ്പനി ...!!

പോസ്റ്റ്മാൻ വേലായുധൻചേട്ടൻ സൈക്കിളിൽ കത്തുകളുമായി പോകുമ്പോൾ കൗതുകത്തോടെ ചെറുപ്പത്തിൽ നോക്കിനിൽക്കുമായിരുന്നു.
കനാലിനോട് ചേർന്ന ചെമ്മണ്‍പാതയിലൂടെ സൈക്കിൾചവിട്ടിവരുമ്പോൾ ഓടി വഴിയിൽ പോയിനിൾക്കും.

എന്നെ നിരാശനാക്കികൊണ്ട് അവർ പോകുക അബൂബക്കർ ഇക്കയുടെ വീട്ടിലേക്കാകും .
കൽക്കത്തിയിലുള്ള അബൂക്കയുടെയോ മകന്റെയോ എഴുത്തുകളോ, പണമോ ആയിരിക്കും .
പണമാണെങ്കിൽ എനിക്ക് തിരിച്ചറിയാൻ സാധിക്കുമായിരുന്നു.
ബീഡിവലിച്ചു കറുത്തുകരിവാളിച്ച ചുണ്ടിലെ പുഞ്ചിരി കാണാം, ചെറിയശബ്ദത്തിൽ മൂളിപ്പാട്ടും.

പണം വന്ന സന്തോഷത്തിൽ ആസ്യാത്ത അവർക്ക് ചായകാശ് കൊടുക്കുമായിരുന്നു.
ഒരു കുപ്പി കള്ള് കുടിക്കാമെന്നുള്ള സന്തോഷമാകും അവരുടെ മുഖത്ത് .
ഞാൻ ഉമ്മയോട് പറയുമായിരുന്നു ,ഉപ്പാക്കും നാട്ടിലെ കച്ചോടം ഒഴിവാക്കി പെർഷ്യയിലെക്കൊ മറ്റോ പൊയ്ക്കൂടെ ?
രൂക്ഷത്തോടെ എന്നെ ഒന്ന് നോക്കിയിട്ട് ചോദിക്കും അതെന്തിനാ,നിനക്കിവിടെ എന്തിന്റെ കുറവാ ?
നമ്മുടെ വീട്ടിൽ മാത്രം വേലായുധേട്ടൻ വരുന്നില്ല കത്തുകളുമായിട്ട് എന്നുള്ള ചോദ്യത്തിന് തെല്ലരിശത്തോടെ പറയും ഉമ്മ "ബാങ്കിൽ നിന്നും വരുന്നുണ്ടല്ലോ ഇടക്കിടക്ക്, ആഭരണം പണയം വെച്ചതിന്റെയും ലോണ്‍ എടുത്തതിന്റെയുമൊക്കെ" .
ബസ്റ്റോപ്പിൽ ബസ്സ് കാത്തുനിക്കുമ്പോൾ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു തക്ബീർ ബസ്സിൽ നിന്നും അതിലെ ജീവനക്കാരാൻ വലിച്ചെറിയുന്ന ഒരു ചാക്ക്,
അത് പ്രതീച്ചിട്ടെന്നോണം വേലായുധൻ ചേട്ടനും, പിന്നെ കുറച്ചുപേരും .അവരതെട്‌തുകൊണ്ട് അകത്തെക്ക് പോകുമ്പോൾ ആകാംഷയോടെ കുറച്ചാളുകൾ പുറത്തുനിൽപ്പുണ്ടാകും.
ആയിടക്കാണ് അടുത്തവീട്ടിലേക്കു പരീക്ഷഅവധിസമയത്ത് വെളുത്തുമെല്ലിച്ച പൂച്ചകണ്ണുള്ള സുന്ദരിയുടെ വരവ് .
അവളുടെ ആരെയും മയക്കുന്ന ചിരിയിൽ ഞാനും വീണുപോയി,ചിരിക്കുമ്പോൾ തെളിഞ്ഞുവരുന്ന നുണക്കുഴി.
അവളോടുള്ള മുഹബ്ബത്ത് എങിനെ അവളെ അറീക്കുമെന്നുള്ള ചിന്ത എന്റെ ഉറക്കം കെടുത്തി.
അവളെന്നോട് സംസാരിക്കും,പക്ഷെ എന്റെ ഇശ്ട്ടം തുറന്നുപറഞ്ഞാൽ അവൾ നിരാകരിക്കുമോ എന്നുള്ള ഭയം.
ഒന്നുരണ്ടു കൂട്ടുകരെന്നെ കളിയാക്കികൊണ്ട് പറഞ്ഞു "സമീറക്ക്‌ നിന്നോട് ഇശ്ട്ടമുണ്ട്,അതാ നിന്നെ കാണുമ്പോൾ ചിരിക്കുന്നത്.
അതുകേട്ടപ്പോൾ കണികാപരീക്ഷണം പോലെ മനസ്സില് വിസ്ഫോടനം ഉണ്ടായി
നോട്ടുബുക്കിൽ J+S എന്നെഴുതിയിട്ടു .
അവളോടപ്പമുള്ള വിവാഹവും സ്വപ്നം കണ്ടു, ഒരു ദിവസം അവളെ കാണാനില്ല,അന്യെഷിച്ചപ്പോൾ അവളുടെ വീട്ടിലേക്ക് പോയന്നറിയാൻ കഴിഞ്ഞു.
ആകെയുള്ള സമാധാനം അവൾ ഞാൻ പഠിക്കുക്ക സ്കൂളിലാണെന്നാണ്.
അവളോടുള്ള ഇശ്ട്ടം എഴുത്തിലൂടെ അറീക്കാമെന്നു ഞാൻ തീരുമാനിച്ചു.അവൾ പഠിക്കുന്ന ഡിവിഷനും ക്ലാസും ഞാൻ മനസ്സിലാക്കിയിരുന്നു.
സ്കൂളിൽ നിന്നും കൂട്ടുകാരികളുടെ കൂടെ നടന്നുപോകുമ്പോൾ ഞാൻ നോക്കിനിൽക്കും ,ചിലപ്പോൾ അവരുടെ കണ്ണ് വെട്ടിച്ചുതിരിഞ്ഞുനോക്കി ഒന്ന് പുഞ്ചിരിക്കും ,
ആ ആവേശത്തിൽ ഞാൻ സ്കൂളിലിന്റെ മൂത്രപുരയുടെ ചുമരിൽ എന്റെ പ്രണയം കോറിയിട്ടു  ഇങ്ങിനുള്ള ചിത്രം വരച്ചുഅതിനകക്ക് J +S എന്നെഴുതിയിട്ടു .
പിറ്റേദിവസം 75 പൈസക്ക് ഒരു ഇല്ലന്റ് പൊസ്റ്റാഫീസിൽ നിന്നും വാങ്ങി,അവളുടെ പേരും ക്ലാസും ഡിവിഷനും വെച്ചു ഒരു പ്രണയലെഖനമെഴുതി.
വിവാഹഅഭ്യർത്ഥനവരെ അതിലുണ്ടായിരുന്നു,മറുഭാഗത്ത് എന്റെ പേര് വെക്കാൻ ഞാൻ മനപൂർവ്വം മറന്നു.
ദിവസങ്ങൾ ആഴ്ചകൾക്ക് വഴിമാറി,അവളെ കൂട്ടുകാരികളുടെ കൂടെ കാണുമ്പോൾ ഒന്ന് ചിരിക്കും ,
മറുപടി ഞാൻ ചോദിച്ചില്ല,അവളെ വിഷമിപ്പികെണ്ടന്നു കരുതി, തീരുമാനിക്കട്ടെ അവർ വിവാഹകാര്യം.
വാർഷികപരീക്ഷ കഴിഞ്ഞുപോകുന്ന ദിവസം എനിക്കവളെ കാണാൻ കഴിഞ്ഞില്ല,നിരാശയോടെ വീട്ടിലേക്കുവന്നു.

ഒരു മാസത്തിനു ശേഷം വീണ്ടും അവളെന്റെ അടുത്തവീട്ടിലെക്കെത്തി ,
അവളുടെ വിവാഹം ശരിയായിരിക്കുന്നു എന്നുള്ള വാർത്ത ഞെട്ടലോടെയാണ് ഞാൻ കേട്ടത് .

രണ്ടും കൽപ്പിച്ചുഞാവളോട് കത്തിന്റെ കാര്യം ചോദിച്ചപ്പോൾ അവൾ ഞെട്ടിപ്പോയി,
എന്നെ നോക്കി കരഞ്ഞും കൊണ്ട് പറഞ്ഞു "ദുഷ്ടാ നീയായിരുന്നോ അത് ചെയ്തത് ,അത് ഹെഡ്മാഷ്‌ തുറന്നുവായിച്ചു,ഉപ്പാനെ വിളിച്ചുവരുത്തി, എന്നെ വീട്ടുകാർ ഒരുപാട് ശകാരിച്ചു,പഠനം അവസാനിപ്പിക്കാൻ പറഞ്ഞു,ഞാൻ കരഞ്ഞു കാലുപിടിച്ചിട്ടാ ഒമ്പതാം ക്ലാസ് മുഴുവനാക്കിയത്, അവരന്റെ നിക്കാഹുറപ്പിച്ചു"
അതെന്റെ മനസ്സിനെ വല്ലാതെ വല്ലാതെ വേദനിപ്പിച്ചു,ഞാൻ ഒന്നും മിണ്ടാതെ തലയും താഴ്ത്തി പോസ്റ്ടുമാനെയും ഹെഡ്മാഷെയും പ്രാകിയും ചീത്തവിളിച്ചും യാഹുട്ടിക്കയുടെ പീട്യയിൽ പോയി 'അവുലുംവള്ളം' കുടിച്ചു.
അതോടുകൂടെ പോസ്റ്റ്‌ മുഖേനയുള്ള പ്രണയലേഖനം അവസാനിച്ചു.
വർഷങ്ങൾക്കുശേഷം ഞാനവളെ കണ്ടപ്പോൾ ചിരിച്ചുംകൊണ്ടവൾ ഭർത്താവിനു പരിചയപ്പെടുത്തിക്കൊടുത്തു 'ഇവാനാണ് ഞാൻ പറഞ്ഞ ജമാൽ,എന്നെ നിങ്ങളിലേക്ക് എത്തിച്ചവൻ" എനിക്കും സന്തോഷം തോന്നി,കാരണം എനിക്കും വേണ്ടി കാത്തിരിക്കുകയാനെങ്കിൽ അവൾ ആ പ്രായത്തിൽ രണ്ടു കുട്ടികളുടെ ഉമ്മ ആകുമായിരുന്നില്ല, ഞാൻ അന്നും കന്യാപുരുഷൻ ആയിരുന്നു.
Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.