2013, ഡിസംബർ 7, ശനിയാഴ്‌ച

പുനർജന്മം

ഒരിക്കൽ നീയെന്നെ തിരിച്ചറിയും
അന്ന് ഞാൻ ഒരു താരകമായ്
മേഘങ്ങളോപ്പം കണ്ണുനീർ
തുള്ളി പൊഴിച്ച് നിന്റെ ഹൃദയത്തിലെ
എരിയുന്ന കനലുകൾ കെടുത്തും

ഇനിയോരിക്കൽ പുനർജന്മമുണ്ടെങ്കിൽ
റോസാപൂക്കളായ്
ഒരു ഞെട്ടില്‍ വിടരണം.
കൊതിയോടെ കാത്തിരിക്കാം .

വേണ്ടത് ഭോഗിക്കാനൊരു കാമിനിയല്ല.
ആനന്ദത്തിൽ സന്തോഷിക്കാനും
ദുഖത്തിൽ സാന്ത്വനിപ്പിക്കാനും
ചെയ്യുന്നൊരു മറ്റൊരു പൂവാകണം .
പ്രാണൻവെടിഞ്ഞ് മണ്ണിൽ പതിയുന്നതുവരെ. 

വസ്സിയത്ത് ..!!

നിനക്ക് ഞാൻ തന്ന
ചുംബനങ്ങളെല്ലാം 
എന്റെ ഹൃത്തിൽ നിന്നും 
പറിച്ചെടുത്തതായിരുന്നു.
അതല്ലാം എന്റെ മരണത്തോടെ 
നീ മായ്ച്ചുകൊള്ളണം. 

ഗ്രീഷ്മത്തിന്റെ പൊള്ളുന്ന ചൂടിൽ 
ശ്മശാനത്തിലെ മൈലാഞ്ചി ചെടിക്ക് -
വളമായി ഞാനുണ്ടാകും 
അതിലെ ഇലകൾ നീ പതിയെ പറിക്കണം
അതിലൂടെ ഞാൻ നിന്നിലേക്ക്‌ വരും
നിന്നിലലിയാൻ,നിന്റെ മാദകഗന്ധം ശ്വസിക്കാൻ .

ഇതാണെന്റെ  വസ്സിയത്ത് 

മാലാഖ ..!!

നിശബ്ദതയുടെ താഴ്വരയിൽ 
ഞാനൊരു മാലാഖയെ കണ്ടു 
അവളപ്പോൾ വിവസ്ത്രയും 
നിസ്സഹായായുമായിരുന്നു. 

ഹേമന്തത്തിലെ കാറ്റേറ്റവൾ 
കൂന്തലാല്‍ മാറിടം മറച്ചിരിക്കുന്നു .
ഗന്ധർവ ശാപത്താല്‍ ഇനിയൊരു 
ഉയർത്തെഴുനേൽപ്പ് അവള്‍ക്കസാധ്യം.

ദൃഷ്ടിയിൽ പ്രതീക്ഷയുടെ
തിരിനാളങ്ങൾ !!
ചിറകുകൾ അരിയപ്പെട്ട
അവളുടെ രോദനം എന്റെ
മനസ്സിനെ ശിഥിലമാക്കുന്നു.

2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

കൃതക്ഞത..!!


ഗ്രീഷ്മത്തിലെ പൊള്ളിയ ചൂടിൽ 
വിജനമായ തെരുവിലൂടെ ഏകനായ് 
ഞാൻ നടന്നാപ്പോൾ അഴുക്കുചാലിന് 
സമീപം ഞാൻ ദൈവത്തെ കണ്ടു ...!

ദയനീയ ഭാവത്തോടെ എന്നെ നോക്കി 
കെഞ്ചികൊണ്ട് പറഞ്ഞു
'എനിക്ക് വിശക്കുന്നു,പത്തുരൂപ തരുമോ 
എന്റെ വിശപ്പടക്കാൻ'

തെരുവിനോടരത്തുള്ള പല
ജീവനില്ലാത്ത കോണ്‍ക്രീറ്റ് പെട്ടികളിലും
പണം വലിച്ചെറിയുന്ന,മനസ്സ് എന്നോ
നഷ്ട്ടപ്പെട്ടുപോയ ഞാനാ സത്യം മനസ്സിലാക്കി
യഥാർത്ത ദൈവങ്ങൾ തെരുവിലലയുന്നു.

ഋതുക്കളും വൃശ്ടിയും മാറി മറിയും
ഒന്നും നേടിയെടുക്കാൻ കഴിയാത്ത ഞാൻ
മുള്ളുകൾ വിതറിയ ഈ പാതയിൽ
കാഴ്ചകൾ കാണാതെ കണ്ണ് പൊത്തിപ്പിടിപ്പിച്ചു
നടക്കാൻ പഠിപ്പിച്ച മനസ്സിന് കൃതക്ഞത .

2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

ഋതുമതി ..!!

പരീക്ഷാചൂട് കഴിഞ്ഞ 
ഒഴിവ്ദിനത്തിലായിരുന്നു 
പതിമൂന്നാം വയസ്സിൽ 
അവൾ ഋതുമതിയായത്‌ .

അതുവരെ അവളെന്റെ 
കളിക്കൂട്ടുകാരിയായിരുന്നു 
പിന്നീടുള്ള ദിനങ്ങളിൽ 
മണ്ണപ്പം ചുട്ടുകളിക്കാനും 
സാറ്റ് കളിക്കാനും അവളില്ലായിരുന്നു.

ഒരു ദിനം അവളുടെ വീട്ടിൽ 
ബിരിയാണി കഴിച്ചുകൊണ്ടിരിന്നപ്പോൾ 
മുതിർന്നവർ പറയുന്നു 
'അവള് വല്യപെണ്ണായെന്നു'
ഞാൻ നോക്കിയപ്പോൾ 
തലേന്ന് കണ്ട അതേവലുപ്പം മാത്രം .

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

പതിനാറ് വയതിനിലേ...!!

                                                       (ചിത്രത്തിന് കടപ്പാടുണ്ട് )

ഉപ്പാ ..
പതിനാറായില്ലെ എനിക്ക്?
എവിടെ എന്റെ പുയ്യാപ്പള..
ഇന്റെ  കുത്സുംബ്യെ
എന്നോറ് ഇളേ കുട്ടനെ തട്ടുമ്പളും
ഇന്നെ വിളിക്കണം...

നാലാം ബീടരാണേലും
നാലുകൊല്ലങ്കൊണ്ട്
ഇച്ചും പെറണം നാലഞ്ചു
പെങ്കുട്ട്യാളെ
ഇന്നിറ്റോരേം കെട്ടിക്കണം
ഇമ്മക്ക് പതിനാറില്

2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ഞാനും മീൻകച്ചവടവും..!!

സ്വന്തമായി കാശുണ്ടാക്കണം ,കുറെ സ്ഥലങ്ങൾ വാങ്ങണം അതിൽ കോണ്‍ക്രീറ്റ് കാടുകൾ പണിയനമെന്നോക്കെയുള്ള അത്യാഗ്രങ്ങൾ മനസ്സില് വന്നത് .
രാത്രി ഞങ്ങൾ കൂട്ടുകാൽ സൊറപറഞ്ഞിരിക്കുന്ന ഒരു പാലമുണ്ട്. അവിടെ വെച്ചായിരുന്നു ചർച്ച .
കാരണം ഒന്നാമെത്തെത് പെരുന്നാൾ അടുത്തു വരുന്നു,ഗോവയിലേക്ക് ടൂർ പോകാൻ കാശ് വേണം,കൊവളെത്തെക്കാളും നല്ല 'ധം ബിരിയാണി' അവിടെ ഉണ്ട് എന്നു പോയവർ പറഞ്ഞു കേട്ടിരുന്നു.
അതിനും വേണം പൈസ.
അങ്ങിനെ എന്നും പലതും ചർച്ചചെയ്യും എവിടെയുമെത്തില്ല. നോമ്പ് തുടങ്ങി
കൂട്ടുകാരിൽ ഞാനടക്കം 2 പേരൊഴികെ പണിക്കുപോയി .
അങ്ങിനെ കൂട്ടുകാരാൻ സുട്ട എന്ന ഓമനപ്പേരിൽ അറിയുന്ന കമറുദ്ധീൻ നല്ലൊരു ഐഡിയ പറഞ്ഞു .
നമുക്ക് മീൻ കച്ചവടം തുടങ്ങാം എന്നു,അതാകുമ്പോൾ മുടക്കുമുതൽ അധികം വരില്ല.ഒരു ഗുഡ്സ് ഓട്ടോ വാടകെക്കെടുക്കാം
കാരണം അവൻ ഓട്ടോ ഓടിച്ചിരുന്നു മുമ്പ്.പിന്നെ വിയർപ്പിന്റെ അസുകം കാരണം ആ ജോലി ഉപേക്ഷിച്ചതാ.

2013, ജൂലൈ 12, വെള്ളിയാഴ്‌ച

ഉറവ വറ്റാത്ത കണ്ണുകള്‍...!!

                                       (പോട്ടം തന്നത് ഗൂഗിൾ അമ്മാവൻ)
ഓഫീസിലെ തിരക്കുപിടിച്ച ജോലിയില്‍ നിന്നൊന്നു  റിലാക്സാകുവാന്‍ വേണ്ടിയാണ്  സുധീര്‍ ഒരാഴ്ച്ച  ലീവെടുത്തത്. 
ആത്മ സംഘര്‍ഷം നിറഞ്ഞ ഓഫീസ് ദിവസങ്ങളില്‍ നിന്ന് ഇങ്ങനെ ഓരോ പരോള്‍ ഒത്ത് കിട്ടുമ്പോള്‍ സുധീറും കൂട്ടുകാരും  അത് പരമാവധി ആഘോഷമാക്കും .
ഉച്ച വരെ  കിടന്നുറങ്ങി  കുളിയും കഴിഞ്ഞു പുറത്തിറങ്ങിയാല്‍  നേരെ കൂട്ടുകാരുമൊത്ത്  ബാറിലേക്കും ,
അവിടെ നിന്ന് ബീച്ചിലെ ഇളം കാറ്റ് കൊള്ളാന്‍  പിന്നെ അവസാന ഷോയ്ക്ക്  തിയേറ്ററിലേക്കും നടക്കും .
അതും കഴിഞ്ഞു അമ്മയെ ഉണര്‍ത്താതെ വീട്ടിനുള്ളില്‍ കയറി സുഖനിദ്ര .


പിറ്റേന്നു ഒരു പത്തുമണി ആയിക്കാണും മൊബൈൽ ഫോണ്‍ ചിലക്കുന്നത്‌കേട്ട്  തലേന്ന് കഴിച്ചമദ്യത്തിന്റെ ആലസ്യത്തിൽ കണ്ണ് തുറക്കാതെതന്നെ ഫോണെടുത്തപ്പോൾ മറുതലക്കൽ സുപരിചിതശബ്ദം ..!

"ഡാ.. സുധീറേ നീ എഴുന്നേറ്റില്ലേ ? ഒന്ന് വേഗംഎഴുന്നേറ്റുവാടാ,മുമ്പ് പറഞ്ഞ കാര്യം നീ മറന്നോ ? ഒരു കിടിലൻ സാധനത്തെ ശരിയാക്കിയടാ,പുതിയതാണ് നമ്മൾ മൂന്നുപേര്. കാശിത്തിരി കൂടും പതിനായിരത്തിനു പറഞ്ഞുറപ്പിച്ചു' ..!  

2013, ജൂൺ 6, വ്യാഴാഴ്‌ച

ഓള്‍ടെ പേറും എന്‍റെ പൂതിയും ...!!

                                                         പോട്ടം തന്നത് google

കദീശുമ്മ വാണംവിട്ടപോലെ പോകുന്നത് കണ്ടപ്പോ...
എനിക്കാകെ പരിഭ്രമമായി !

ഒരു വശം തളർന്നുകിടക്കുന്ന സുലൈമാനിക്ക മയ്യത്തായോ ആവോ?

പിന്നാലെ പോയി ഞാൻ ചോദിച്ചു. 'എന്താ ഇത്ര ധൃതിയിൽ പോകുന്നത് ?'

'അവൾ മാസം തികഞ്ഞു നിൽപ്പാ.. വീട്ടിലാണെങ്കിൽ കുട്ടികൾ മാത്രം അതാ'

'ങേ .. ? അതിനു നിങ്ങളുടെ മോള് സൽമ ആറാം ക്ലാസിലല്ലേ പഠിക്കുന്നത് ?'

ഫ..!! ദജ്ജാലെ,..  ഞാൻ ന്ജ്ജെ പജ്ജിന്റെ (എന്റെ പശുവിന്റെ) കാര്യമാ ഞാൻ പറഞ്ഞത് .  അവളുടെ പ്രസവം ഈ മാസം ഉണ്ടാകും ഞാൻ നെബീസുന്‍റെ പുരെക്ക് പോയതായിരുന്നു അപ്പോളാ അവൾ
'ഇമ്മാ ങ്ങള് ബക്കാം ബരിം  മ്മളെ പജ്ജിന്റെ  കാലിൽ ചോര'എന്ന് പറഞ്ഞുഫോണ്‍ വിളിച്ചത്..!!. എന്റ ബദിരീങ്ങള്പാപ്പാ ഇങ്ങള്  കാത്തോളാണീ ...'
എന്നും പറഞ്ഞു അവർ ഓട്ടംതുടർന്നു 

2013, മേയ് 3, വെള്ളിയാഴ്‌ച

ആത്മാവിന്റെ വിലാപം !


അസ്ഥികളിൽ തണുപ്പ് തുളഞ്ഞുകയറിയ സമയം
സുഖ നിദ്രയിൽ നിന്നും ഞാൻ നെട്ടിയുണർന്നു !

ആരോ എന്റെ മേൽ വെള്ളത്തുണികൊണ്ട് മുടിയിരിക്കുന്നു 
അപ്പോൾ ഞാൻ വിവസ്ത്രനും നിസ്സഹായനുമാണെന്നറിഞ്ഞു.

എന്റെ ചുറ്റും കഴുകനെപോൾ ചിലർ വട്ടമിടുന്നു !
എന്താണെനിക്കെന്നുള്ള ചോദ്യം അവഗണിച്ചു ചിലർ കരയുന്നു

2013, ഏപ്രിൽ 24, ബുധനാഴ്‌ച

അറബിയും പച്ചയും പിന്നെ ഞാനും !



ഒരു നിസ്സാൻ അർമാദ ഷോപ്പിനു മുന്നിൽ പാർക്ക് ചെയ്തു അതിൽ നിന്നും ഒരു കിളവൻ(അങ്ങിനെ വിളിക്കാൻ പാടുണ്ടോ ? ഇതിലെ കിളവന്മാർ വിഷമിക്കരുത്)അറബിയും അതിനു പിന്നാലെ ഒരു പ്രകടം കണക്കെ കുറെ കുട്ടികളും ഷോപ്പിലേക്ക് കയറി 

സലാം പറഞ്ഞു കുഷലാന്യേഷണവും കഴിഞ്ഞു അതിയാൻ കാര്യത്തിലേക്ക് വന്നു . അവർക്ക് വേണ്ടത് ഒരു ഫ്രിഡ്ജ് ആണ് ,ആവിശ്യം ന്യായം . ഞാൻ അവർക്ക് ആവിശ്യപ്പെട്ടത്‌ തിരഞ്ഞെടുക്കാൻ അവസരവും കൊടുത്തു . സാമാന്യം കുറച്ചു വലിയത് തന്നെ അയാള് തിരഞ്ഞെടുക്കുകയും വിലപേശലും തുടങ്ങി

ഇവിടെ നാട്ടിലെപോലെ M R P ഇല്ലാത്തത് കാരണം വീടിന്റെ പുതിയ അടുക്കളപണി നടക്കുന്നത് കാരണം ഒരു വില പറഞ്ഞു. അയാൾക്ക്‌ കാര്യം മനസ്സിലായപോലെ തര്ക്കിക്കാൻ തുടങ്ങി . അവസാനം ഇലക്കും മുള്ളിനും കേടുപറ്റാത്ത രീതിയിൽ കച്ചവടം ഉറപ്പിക്കുകയും ചെയ്തു !

2013, ഏപ്രിൽ 20, ശനിയാഴ്‌ച

എന്റെ ആദ്യത്തെ വിമാന യാത്ര !




അത് അടുത്ത കാലത്തോന്നുമല്ല കേട്ടോ .ഒരു പത്തു കൊല്ലമെങ്കിലും കഴിഞ്ഞുകാണും ഓർമ്മ ശരിയാണെങ്കിൽ നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു അധിക കാലമായിട്ടില്ല എന്നു തോനുന്നു 

കുറച്ചു കാലം കോളേജില് പോയപ്പോളെക്കും ഞാൻ പടിപ്പുനിർത്തി കാരണം മറ്റൊന്നുമല്ല ബസ്സുകയറാൻ പോകുമ്പോൾ ആളുകള് ചോദിക്കും നീ എന്തിനാ പഠിക്കുന്നെ എന്നു ? അപ്പോൾ പിന്നെ ഞാനും സ്വയം ചിന്തിച്ചു എന്തിനാ പഠിക്കുന്നെ ?

അവസാനം ഞാൻ ഒരു കടുത്ത തീരുമാനമെടുത്തു. അതിനു ശേഷം തേരാപാര നടക്കുന്നത് കണ്ടു അളിയൻ ഒരു വിസ അയച്ചുതന്നു

അങ്ങിനെ ഞാനും ദുഫായിക്കാരൻ ആകാൻ തീരുമാനിച്ചു. പോകേണ്ട ആ ദിനവും വന്നെത്തി ,നെടുമ്പാശ്ശേരി വഴിയാണ് പോകുന്നത് . കുറച്ചതികം യാത്ര ചെയ്യേണ്ടാതിനാൽ യാത്രയിൽ തടസ്സം നേരിടാതിരിക്കാൻ ഉപ്പ ഒരു മോയിലാരെ വിളിച്ചു .

2013, ഏപ്രിൽ 4, വ്യാഴാഴ്‌ച

രക്തദാനം വരുത്തിവെച്ച പൊല്ലാപ്പ്!!

പ്രിയ സുഹൃത്തുക്കളെ,,,

കുറെ വര്ഷങ്ങള്ക്ക് മുമ്പ് നടന്ന  ഒരു സംഭവമാ. കുറെയെന്നുവെച്ചാൽ യേശു ജനിക്കുന്നതിനും മുമ്പല്ലകേട്ടോ?

പതിനെഴ് വർഷങ്ങൾക്കു മുമ്പ് ,നത്തോലിപോലെയുള്ള പ്രീ ഡിഗ്രിക്ക് പഠിക്കുന്ന 18 വയസ്സുകാരനായ ഒരുപയ്യൻ തൃശൂര് അമല ഹോസ്പിറ്റലിൽ കിടക്കുന്ന അവന്റെ അമ്മാവനെ കാണാൻ പോയി 

ഒന്നാലോചിച്ചു നോക്കിക്കേ '68 കി മി'ദുരം ഒറ്റയ്ക്ക് അതും 18 വയസ്സ് മാത്രമുള്ള ഒരു പയ്യന്! ഉമ്മയുടെ നിർഭന്തത്തിനു വഴങ്ങിയോന്നുമല്ല

 ചിലപ്പോ  മരുമകന് അമ്മാവനെ കാണാനുള്ള ഈ സുവര്ന്നവസരം കിട്ടിയില്ലങ്കിലോ ?അമ്മാവന ഇപ്പോളും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുണ്ട്  
( ആ ആസുത്രീയിൽ അന്ന് ചെറിയ മൃഗശാല ഉണ്ടായിരുന്നു അതാണ്‌ എന്റെ ടാർജെറ്റ്‌ )   


ശ്ശെടോ അവിടെയെത്തിയപ്പോളെല്ലേ കാര്യത്തിന്റെ ഗൌരവം മനസ്സിലാകുന്നത്‌ !അമ്മാവന് നാളെ വലിയ ഒരു ഓപ്പറേഷൻ വേണം .8 കുപ്പി രക്തവും സമയം വൈകുന്നേരം 4 മണി 

2013, മാർച്ച് 23, ശനിയാഴ്‌ച

ഭഗത് സിംഗ് ... ചില വസ്തുതകൾ !!



1923 വര്ഷം ഈ ദിവസം ഭഗത് സിംഗ്,സുഖ്ദേവ്,രാജ്ഗുരു എന്നിവരെ ഗാന്ധിജിയുടെ മൗന സമ്മതത്തോടെ തൂക്കിലെറ്റി? ഭഗത് സിംഗ് ജയിലിലായിരുന്നപ്പോൾ അദ്ദേഹത്തെ വധശിക്ഷയിൽ നിന്നും രക്ഷിക്കാമായിരുന്നിട്ടും, മഹാത്മാഗാന്ധി അത് ചെയ്തില്ല എന്നു പറയപ്പെടുന്നു. രാജ്യത്തിന്റെ ശ്രദ്ധ മോഹൻ ദാസ് കരംചന്ദ് ഗാന്ധിയിലേക്കു മാത്രമായി ചുരുങ്ങി. ഈ മൂന്നു യുവാക്കളുടെ വധശിക്ഷ റദ്ദാക്കാൻ കഴിയാവുന്ന ഒരാളുണ്ടെങ്കിൽ അത് ഗാന്ധി മാത്രമാണെന്ന് ജനങ്ങൾ കരുതിയിരുന്നു! എന്നാൽ ഭഗത് സിംഗ് ഉറച്ചു വിശ്വസിച്ചിരുന്നു ഗാന്ധി-ഇർവിൻ കരാർ തങ്ങൾക്കനുകൂലമാവില്ലെന്ന്. മാർച്ചിൽ ഡെൽഹിയിലെ ഒരു യോഗത്തിൽ പങ്കെടുക്കാൻ വന്ന ഗാന്ധിയുടെ നേരെ യുവാക്കൾ ലഘുലേഖകൾ വിതരണം എറിയുകയുണ്ടായി. ഗാന്ധിയുടെ നിഷ്ക്രിയത്വത്തിനെതിരേയുള്ള പ്രതിഷേധമായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം മുഴുവൻ അധികാരികളുടെ നേരെ അപ്പീലുകളുടെ ഒരു കൂട്ടം തന്നെയായിരുന്നു രാജ്യമെമ്പാടുനിന്നും പ്രവഹിച്ചുകൊണ്ടിരുന്നത്.


Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.