2013, ഡിസംബർ 7, ശനിയാഴ്‌ച

പുനർജന്മം

ഒരിക്കൽ നീയെന്നെ തിരിച്ചറിയും
അന്ന് ഞാൻ ഒരു താരകമായ്
മേഘങ്ങളോപ്പം കണ്ണുനീർ
തുള്ളി പൊഴിച്ച് നിന്റെ ഹൃദയത്തിലെ
എരിയുന്ന കനലുകൾ കെടുത്തും

ഇനിയോരിക്കൽ പുനർജന്മമുണ്ടെങ്കിൽ
റോസാപൂക്കളായ്
ഒരു ഞെട്ടില്‍ വിടരണം.
കൊതിയോടെ കാത്തിരിക്കാം .

വേണ്ടത് ഭോഗിക്കാനൊരു കാമിനിയല്ല.
ആനന്ദത്തിൽ സന്തോഷിക്കാനും
ദുഖത്തിൽ സാന്ത്വനിപ്പിക്കാനും
ചെയ്യുന്നൊരു മറ്റൊരു പൂവാകണം .
പ്രാണൻവെടിഞ്ഞ് മണ്ണിൽ പതിയുന്നതുവരെ. 

വസ്സിയത്ത് ..!!

നിനക്ക് ഞാൻ തന്ന
ചുംബനങ്ങളെല്ലാം 
എന്റെ ഹൃത്തിൽ നിന്നും 
പറിച്ചെടുത്തതായിരുന്നു.
അതല്ലാം എന്റെ മരണത്തോടെ 
നീ മായ്ച്ചുകൊള്ളണം. 

ഗ്രീഷ്മത്തിന്റെ പൊള്ളുന്ന ചൂടിൽ 
ശ്മശാനത്തിലെ മൈലാഞ്ചി ചെടിക്ക് -
വളമായി ഞാനുണ്ടാകും 
അതിലെ ഇലകൾ നീ പതിയെ പറിക്കണം
അതിലൂടെ ഞാൻ നിന്നിലേക്ക്‌ വരും
നിന്നിലലിയാൻ,നിന്റെ മാദകഗന്ധം ശ്വസിക്കാൻ .

ഇതാണെന്റെ  വസ്സിയത്ത് 

മാലാഖ ..!!

നിശബ്ദതയുടെ താഴ്വരയിൽ 
ഞാനൊരു മാലാഖയെ കണ്ടു 
അവളപ്പോൾ വിവസ്ത്രയും 
നിസ്സഹായായുമായിരുന്നു. 

ഹേമന്തത്തിലെ കാറ്റേറ്റവൾ 
കൂന്തലാല്‍ മാറിടം മറച്ചിരിക്കുന്നു .
ഗന്ധർവ ശാപത്താല്‍ ഇനിയൊരു 
ഉയർത്തെഴുനേൽപ്പ് അവള്‍ക്കസാധ്യം.

ദൃഷ്ടിയിൽ പ്രതീക്ഷയുടെ
തിരിനാളങ്ങൾ !!
ചിറകുകൾ അരിയപ്പെട്ട
അവളുടെ രോദനം എന്റെ
മനസ്സിനെ ശിഥിലമാക്കുന്നു.
Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.