2011, ഡിസംബർ 2, വെള്ളിയാഴ്‌ച

ഒരു വിവാഹിതയുടെ പ്രണയം


നിശബ്ദതയുടെ താഴ്വരപോലെ തോന്നിക്കുന്ന ഒരു നീണ്ടവരാന്തയില്‍ മരുന്നുകളുടെ ഗന്ധം ശ്വസിച്ചുകൊണ്ട് എന്തോചിന്തിച്ചു നടക്കവേ അവന്റെ മുന്നിലുടെ ചിത്രശലഭത്തെപോലെ പല വര്‍ണ്ണങ്ങളാല്‍പൊതിഞ്ഞ ഉടുപ്പിട്ട ഒരുപെണ്‍കുട്ടി കടന്നുപോയി. അവനെ മറികടന്നതും തിരിഞ്ഞുനോക്കികൊണ്ട്‌ നിഷ്കളങ്കമായി പുഞ്ചിരിച്ചു, തിരിച്ചൊന്നു പുഞ്ചിരിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവള്‍ ഇളം കാറ്റിന്റെ തലോടലേറ്റ അപ്പൂപ്പന്‍ താടിപോലെ മുന്നോട്ടു ഒഴുകിതുടങ്ങിയിരുന്നു. പിന്നില്‍നിന്നുള്ള കാല്‍പെരുമാറ്റം കേട്ടുകൊണ്ടാണ് അവന്‍ തിരിഞ്ഞുനോക്കിയത്.തൊട്ടു പിന്നില്‍ ഒരു യുവതി നടന്നുവരുന്നു.നാളെയുടെ പ്രതീക്ഷകള്‍ അവളുടെ കണ്ണുകളില്‍കാണുന്നില്ല. അവനൊരുനിമിഷംനിന്നു, പിന്നെ നോക്കുമ്പോള്‍ പെട്ടന്നു ഉരുണ്ടുകുടിയ കാര്‍ മേഘങ്ങളില്‍പെട്ട പൂ൪ണ്ണചന്ദ്രന്‍ മറഞ്ഞപോലെ അവന്റെ കാഴ്ചകളില്‍നിന്നും മറഞ്ഞുപോയിരുന്നു. ഒരു പാട് കാലം പുറകിലേക്ക് നടന്ന ഓര്‍മ കള്‍ക്ക് വിരാമം കുറിച്ചത് പോക്കറ്റില്‍ കിടന്നു കരഞ്ഞ മൊബൈല്‍ ശബ്ദമാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തതും .മറുതലക്കല്‍ ഒരു സ്ത്രീ ശബ്ദം

ഹലോ സമീറല്ലേ ......?

അതെ !!!

"നീയിപ്പോളെവിടെയാണ്",ഒരുനിമിഷം അവനൊന്നുപരിഭ്രമിച്ചു എന്നിട്ട് മറുപടിപറഞ്ഞു."ഞാന്‍ നഗരത്തിലെ ഒരു ഹോസ്പിറ്റലിലാണ്

നിങ്ങളാരാണ്‌ എനിക്ക് മനസിലായില്ല

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.