പോട്ടം തന്നത് google
കദീശുമ്മ വാണംവിട്ടപോലെ പോകുന്നത് കണ്ടപ്പോ...
എനിക്കാകെ പരിഭ്രമമായി !
ഒരു വശം തളർന്നുകിടക്കുന്ന സുലൈമാനിക്ക മയ്യത്തായോ ആവോ?
പിന്നാലെ പോയി ഞാൻ ചോദിച്ചു. 'എന്താ ഇത്ര ധൃതിയിൽ പോകുന്നത് ?'
'അവൾ മാസം തികഞ്ഞു നിൽപ്പാ.. വീട്ടിലാണെങ്കിൽ കുട്ടികൾ മാത്രം അതാ'
'ങേ .. ? അതിനു നിങ്ങളുടെ മോള് സൽമ ആറാം ക്ലാസിലല്ലേ പഠിക്കുന്നത് ?'
ഫ..!! ദജ്ജാലെ,.. ഞാൻ ന്ജ്ജെ പജ്ജിന്റെ (എന്റെ പശുവിന്റെ) കാര്യമാ ഞാൻ പറഞ്ഞത് . അവളുടെ പ്രസവം ഈ മാസം ഉണ്ടാകും ഞാൻ നെബീസുന്‍റെ പുരെക്ക് പോയതായിരുന്നു അപ്പോളാ അവൾ
'ഇമ്മാ ങ്ങള് ബക്കാം ബരിം മ്മളെ പജ്ജിന്റെ കാലിൽ ചോര'എന്ന് പറഞ്ഞുഫോണ്‍ വിളിച്ചത്..!!. എന്റ ബദിരീങ്ങള്പാപ്പാ ഇങ്ങള് കാത്തോളാണീ ...'
എന്നും പറഞ്ഞു അവർ ഓട്ടംതുടർന്നു
ഞാൻ ഒന്ന് ആലോചിച്ചു ഞാനാണെങ്കിൽ ഇതുവരെ ഒരു പ്രസവവും നേരിട്ട് കണ്ട ഓർമ്മയുമില്ല. ഇതു നല്ലൊരവസരം ഞാനും പിന്നാലെ കൂടാൻ തീരുമാനിച്ചു.
പശുവിനില്ലാത്ത ബേജാറാണ് ഇവർക്ക് !
കഴിഞ്ഞ ആഴ്ചയും ആശുത്രീന്നു ഡോക്റ്ററെ കൊണ്ട് വന്നിരുന്നു .
അന്ന് അയാള് പറഞ്ഞതാണത്രേ അടുത്തുതന്നെ ഉണ്ടാകും എന്ന്.
അതിനു ശേഷം തുടങ്ങിയ ബേജാറാണ്,പ്രസവതിയ്യതി അടുത്തതല്ലേ അതുകൊണ്ട് അവരുടെ ഈ മാസ്സത്തെ ,കല്യാണങ്ങളടക്കം എല്ലാ പ്രോഗ്രാമുകളും ക്യാൻസൽ ചെയ്തിരിക്കുന്നു.
ദിവസവും ഒരു പത്തു തവണയെങ്കിലും പശുവിന്റെ അടുത്ത് ചെല്ലും എന്നിട്ട് ചുറ്റും നടന്ന് ഒന്ന് പരിശോധിച്ചതിനു ശേഷം സ്വയംപറയും "ഹും ആയിട്ടില്ല"
അവള്‍ക്കാണെങ്കിലൊ .. ! വയറ്റിലുള്ള യാതൊരു വിചാരവുമില്ല,...!!
ഓള് തുള്ളിച്ചാടി നടക്കുകയല്ലേ ?
അതുകാണുമ്പോൾതന്നെ കദീശുമ്മാക്ക് ബേജാറ് കൂടും.
അവരുടെ ഒരുപാട് പ്രതീക്ഷയും അവളിലാ, അതൊക്കെ ഈ പശു ഉണ്ടോ അറിയുന്നത് .
പാൽ ശങ്കരേട്ടന്‍റെ ചായപീടികയിൽ കൊടുക്കണം പിന്നെ ആവിശ്യക്കാർ വീട്ടില് വരും അവര്‍ക്കും വിൽക്കണം.
കുട്ടി പശു ആണെങ്കിൽ വിൽക്കില്ല മൂരികുട്ടി ആണെങ്കിൽ അത് വലുതായാൽ വിൽക്കാം അങ്ങിനെ ഒരുപാട് കണക്കു കുട്ടലുകളുണ്ട് .
പോകുമ്പോൾ സല്‍മ യോട് പറഞ്ഞിരുന്നതാ അവളെ ശ്രദ്ധിക്കാൻ. അവൾ ഉച്ചയുറക്കം കഴിഞ്ഞു പോയി നോക്കുമ്പോഴല്ലേ അത് കണ്ടത് !
ഒരു നോട്ടമേ അവൾ നോക്കിയുള്ളൂ പിന്നെ വാണം വിട്ടപോലെ തിരിഞ്ഞോടി " ന്റെ ബദിരീങ്ങളുപ്പാപ്പാ,,!!" എന്നും വിളിച്ചുകൊണ്ട്...!
അവൾ ചോര കണ്ടു അതുടനെതന്നെ ഉമ്മാനെ അറിയിക്കുകയും ചെയ്തു,അതറിഞ്ഞിട്ടുള്ള പോക്കാണ് .
ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അവളവിടെ തൊഴുത്തിൽ ബാല്യകാല ഓർമ്മകള്‍ അയവിറക്കി ശാന്തമായി നില്ക്കുന്നു !
അവളുടെ മുഖത്തു കടിഞ്ഞൂൽ പ്രസവത്തിന്‍റെ പരിഭ്രമമൊ പേറ്റുനോവോ ഒന്നുമില്ല. അവർ ആദ്യം പോയത് പശുവിന്റെ പിന്നിലേക്കാണ്.
സൂക്ഷ്മ പരിശോധക്ക് ശേഷം അവർ പറഞ്ഞു മോള് പറഞ്ഞത് ശരിയാണ് ചോര വരുന്നുണ്ട് എപ്പോൾ വേണമെങ്കിലും പ്രസവിക്കാം .
യാതൊരു ബുദ്ധിമുട്ടുമില്ലതെ പെട്ടന്നു പ്രസവിക്കാൻ വേണ്ടി യതീംഖാനയിലേക്ക് അമ്പതു ഉറുപ്പികയും നിയ്യത്ത് ചെയ്തു കാത്തിരിപ്പായി
രാത്രിയിലേക്കുള്ള അത്താഴം ഉണ്ടാക്കണം,മുപ്പർക്കു മരുന്നെടുത്ത് കൊടുക്കണം പശുവിനെയും നോക്കണം .
വെടികൊണ്ട പന്നിയെപോലെ അവരുടെ പരാക്രമം കണ്ടപ്പോൾ എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല . മഗ്രിബ് ബാങ്ക് വിളിച്ചു ഇപ്പോളും പശുവിനുയാതൊരു ഭാവവ്യത്യാസവുമില്ല . അവരെന്നോട് പറഞ്ഞു.
'എനിക്ക് തൊഴുത്തിലേക്ക് ഒരു ബൾബ് വേണം,
എല്ലാം ഇവിടെയുണ്ട്' . ഞാനതെല്ലാം ഒരു മടിയും കൂടാതെ ചെയ്തു കൊടുത്തു.
എനിക്കും കാണാലോ ഈ പ്രസവം നല്ല വെളിച്ചത്തിൽ തന്നെ !
ശ്ശെടാ..!! ഇതൊന്തൊരു കൂത്ത്...!
എനിക്കണെങ്കിൽ നേരം വൈകുന്നു. അവർക്കാണെങ്കിൽ ഡോക്റ്ററെ വിളിക്കണമെന്നുണ്ട് രാത്രി ആയതിനാൽ ഡോക്ടര്‍ വരില്ലതാനും .
കുറച്ചു കഴിഞ്ഞപ്പോൾ അവർ ഒരു മുഷിഞ്ഞപായും പഴയ മാക്സിയും കൊണ്ടുവന്നു, പായ പശുവിന്റെ പിന്നിൽ നിലത്തു വിരിച്ചു മാക്സി കയ്യിൽപിടിച്ചു പശുവിന്റെ അടുത്തിരിപ്പുറപ്പിച്ചു .
ഇതൊക്കെ കണ്ടു പശുവിനു ആകെ കലിയിളകിയമട്ടാണ്,
ഞാനാണെങ്കിലോ ഇപ്പം പെറും എന്നു കരുതി അവിടെത്തന്നെയിരുന്നു. മോള് ഇടക്ക് അടുക്കളയിൽ നിന്നും വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
"എന്തായി ഉമ്മാ പശു പെറ്റോ?..."
ഇല്ലടീ കുറച്ചു കഴിഞ്ഞാൽ പെറുമെന്നു അവർ മറുപടിയും കൊടുക്കുന്നുണ്ട്.
അവസാനം ക്ഷമകെട്ടു അവർ പശുവിന്റെ കാലിലെ ചോരയുടെ
ഉൽഭവം എവിടെയെന്നു സൂക്ഷിച്ചുനോക്കി,
അവരുടെ മുഖത്തെ ഭാവവ്യത്യാസം ഞാൻ ശ്രദ്ധിച്ചു ! അവര്‍ ഒന്നുകൂടി സുക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ ഞാനും പോയിനോക്കി .
അപ്പോളാണ് ചോരയുടെ ഗുട്ടൻസ് മനസ്സിലായത് .
പശുവിന്റെ കാലിൽ ആസനത്തിനടുത്തായി ഒരു കുരു !..
അത് പഴുത്തുപൊട്ടി ചോരയൊലിക്കുകയാണ് , എനിക്കത് കണ്ടപ്പോൾ ചിരിയടക്കാനായില്ല,
ഞാനവരുടെ മുഖത്തേക്ക് നോക്കുമ്പോൾ അവരുടെ മുഖത്തു സങ്കടവും ചമ്മലും മാറി മറയുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ പൊട്ടിച്ചിരിച്ചുപോയി,കൂടെ അവരും .....!
പുറത്തെ ശബ്ദം കേട്ട് മോള് സൽമയും വന്നു.
"ഉമ്മാ..! എവിടെ പശുവിന്റെ കുട്ടി?.."
അതിന്‍റെ മറുപടി ഞങ്ങളുടെ ഒരുമിച്ചുള്ള ചിരിയായിരുന്നു. അവൾ കരയാൻ തുടങ്ങി.,
കരയുന്നതിന്‍റെ കാരണമന്വേഷിച്ചപ്പോള്‍ അവൾ പറഞ്ഞത്
" ഞാൻ എന്റെ കുട്ടുകാരികളോടൊക്കെ പറഞ്ഞുപോയി ഞങ്ങളുടെ പശു ഇന്നു പെറുമെന്നു,ഞാനിനി അവരോടക്കെ നാളെ എന്താ പറയുക?.."
എന്നും പറഞ്ഞു അവൾ കരച്ചിൽ തുടർന്നു
ഞാനാണങ്കിലോ.....
ഒരുപാട് ആഗ്രഹിച്ച ഒരു പ്രസവമെങ്കിലും നേരിട്ട് കാണാൻകഴിയാത്തമോഹം മനസ്സിലൊളിപ്പിച്ചു,ഇനീ ശ്വേതമേനോന്റെ പ്രസവമെങ്കിലും സിനിമയിൽ കാണാമെന്ന മോഹത്തോടെ ഓലത്തുമ്പും കൊണ്ട് ചൂട്ടു ഉണ്ടാക്കി കത്തിച്ചു വീട് ലക്ഷ്യമാക്കി നടന്നു ...
40 അഭിപ്രായ(ങ്ങള്):
rasayittund mashe...
83 91 kaalathu എനിക്ക് എരുമ ഉണ്ടായിരുന്നു മൂന്നോ നാലോ പ്രസവങ്ങള്‍ കരവകകാരനോടൊപ്പം ഹെല്പ്
ചെയ്യാനും അവറ്റകളുടെ പരാക്രമങ്ങള്‍ കാണാനും ഇടയായിട്ടുണ്ട് ആ സമയത്ത് ബാച്ചിലര്‍ ആയിരുന്ന എനിക്ക് ഒരുപാട് ജീവിതാനുഭവങ്ങള്‍ ചെറുപ്പത്തില്‍ സമ്മാനിച്ച കാലഖട്ടതിലേക്ക് ഓര്‍മകളെ കൂട്ടിക്കൊണ്ടുപോയ ഇടശ്ശേരിക്ക് നന്ദി ..
83 91 kaalathu എനിക്ക് എരുമ ഉണ്ടായിരുന്നു മൂന്നോ നാലോ പ്രസവങ്ങള്‍ കരവകകാരനോടൊപ്പം ഹെല്പ് ചെയ്യാനും അവറ്റകളുടെ പരാക്രമങ്ങള്‍ കാണാനും ഇടയായിട്ടുണ്ട് ആ സമയത്ത് ബാച്ചിലര്‍ ആയിരുന്ന എനിക്ക് ഒരുപാട് ജീവിതാനുഭവങ്ങള്‍ ചെറുപ്പത്തില്‍ സമ്മാനിച്ച കാലഖട്ടതിലേക്ക് ഓര്‍മകളെ കൂട്ടിക്കൊണ്ടുപോയ ഇടശ്ശേരിക്ക് നന്ദി .
കൊള്ളാട്ടോ എന്‍റെ പഹയാ ,ഒന്നൂടെ ഒന്ന് നീട്ടിപ്പിടിച്ചാ അവസാനം ഒന്നുഷാറാക്കാം ആയിരുന്നു. എന്ന് തോന്നി .,.,ആശംസകള് ,.,.
കൊള്ളാട്ടോ എന്‍റെ പഹയാ ,ഒന്നൂടെ ഒന്ന് നീട്ടിപ്പിടിച്ചാ അവസാനം ഒന്നുഷാറാക്കാം ആയിരുന്നു. എന്ന് തോന്നി .,.,ആശംസകള് ,.,.
കൊള്ളാം ട്ടോ. രസമുള്ള വായന തന്നു. ആശംസകള്
GooooooooooooooooooDDD... :)
സംഭാഷണം മുഴുവനും അവരുടെ ശൈലിയില്‍തന്നെ ആക്കാമായിരുന്നു...എങ്കില്‍ കുറേക്കൂടി ആസ്വാദ്യകരമാകുമായിരുന്നു..
ആശംസകള്
നോ കമന്റ്സ്
പൈല്‍സ് ആയിരുന്നോ.....പയ്യിനു :P
ഹഹഹ.. കൊല്ലെടാ കൊല്ല്... :D
പേറു കാണാന്‍ നിന്ന ജമാല്‍ .......... ഇതില്‍ വേറൊരു പോസ്റ്റിനു സ്കോപ് കാണുന്നു.... :P
കാത്ത് കാത്തിരുന്നു ഒരു പേറ് കാണാന്‍ കാത്തിരുന്ന എന്റെ ചങ്ങായിക്ക് നിരാശപ്പെടേണ്ടി വന്നുവല്ലോ പാവം ഇപ്പോള്‍ എല്ലാതരം പേറും യു ട്യൂബ് ഭഗവാന്‍ കാണിച്ചു തന്നിട്ടുണ്ടാകുമല്ലോ അല്ലെ പൂതിയൊക്കെ തീര്‍ന്നോ പഹയാ
പശു ഒരു സെലിബ്രിറ്റി അല്ലാത്തത് ഭാഗ്യം. ഇന്നാണെങ്കിൽ മൊബൈൽ ക്യാമറയും പിടിച്ചല്ലേ കാഴ്ച കാണാൻ പോകുന്നത്!
തലക്കെട്ട് തന്ന സുഖം അവസാനം വരെ നിലനില്‍ക്കുന്നുണ്ട്... കൊള്ളാം!
പഹയാ ഇജ്ജു സുലൈമാനല്ല , ഹനുമാന്‍ ആണ് ..
പപ്പുവിനെ പിഡബ്ല്യുടി പുറത്ത് തട്ടി അഭിനന്ദിച്ച പോലെ നിനക്കും കിടക്കട്ടെ ഒന്ന് ..
കൊള്ളാം ഭാവിയുണ്ട് .. :p
ശ്വേതാ മേനോന്‍റെ പ്രസവം പോലെ ഇതും ഹിറ്റായല്ലോ
paavam pasu....athine onnu svasthamayi peraanum vidoollalle...?
ശ്ശെടാ..!! ഇതൊന്തൊരു കൂത്ത്.
ആശംസകൾ
നിങ്ങൾക്കൊക്കെ ആശ്വാസം നൽകാനാണ്
ശ്വേതാ മേനോൻ ശ്രമിച്ചത് - അതിനു അവരെ കുരിശിൽ
കയറ്റി !
:) kollaam..
ഹഹഹ...
ഓള്‍ടെ.. എന്തൂട്ട്???? :p
ഹ ഹ ഹ ഹ നല്ല എഴുത്ത് ഒരു ആക്ഷേപ ഹാസ്യം വായിച്ച പ്രതീതി എങ്കിലും ഓന്റെ പൂതിയും നടന്നില്ല ഓളോട്ടും പ്രസവിച്ചതും ഇല്ല എന്ന് പറഞ്ഞപോലെ ആയി :)
മുന്‍പേ വായിച്ചിരുന്നു.
ഞാന്‍ കരുതി ഏതോ വയറ്റാട്ടി എഴുതിയ പോസ്റ്റ് ആയിരിക്കുമെന്ന്. :)
അങ്ങിനെ ആഗ്രഹം നടക്കാതെ പോയി.. പശു അപ്പോഴും ബാല്യകാല ഓർമ്മകൾ ‘അയവിറക്കി’ നിന്നു അല്ലേ :) കൊള്ളാം
എന്നിട്ട് ആ പശു പെറ്റോ? അതോ അത് ഗര്‍ഭം അല്ലാ, വെറും "ഗ്യാസ്" കയറിയതായിരുന്നു ... അങ്ങനെ ഒരു ആന്റി-ക്ലൈമാക്സ് ഉണ്ടോ? കൊള്ളാം!
ബൈ ദി ബൈ, ഒരു 1993 കാലത്ത് ഞാനും കണ്ടു അന്ധാളിച്ചു നിന്നതാ, ഒരു പശൂന്റെ പ്രസവം!
നന്നായിരിക്കുന്നു ബാല്യകാലത്ത് എനിക്കും കൌതുകം തോന്നിയ കാര്യമാണ് നന്നായി അവതരിപ്പിച്ചു
ഇത് ഞാന്‍ അന്നേ വായിച്ചതല്ലേ? കമന്റ് എഴുതാന്‍ വിട്ടുപോയി. ഓഫീസില്‍ ആരും അടുത്തില്ലാത്ത പ്പോഴാണ്ബ്ലോഗില്‍ കുത്തി ക്കുറിക്കലും, വായനയും ഒക്കെ.അത് മനസ്സിലാക്കിയ ബോസ്, എന്നെ പിടിച്ച പിടിയാല്‍ കൊണ്ട് വന്നു, തൊട്ടടുത്ത സീറ്റ് നല്‍കി. അതുകൊണ്ട്, ആളില്ലാത്തപ്പോള്‍ മാത്രമേ ഇതൊക്കെ പറ്റൂ-- രണ്ടു ദിവസമായി ആള് ഔട്ട് ഓഫ് സ്റ്റേഷന്‍ ആണ്. അതുകൊണ്ട്, അറമാദിച്ച്കുറെ വായിച്ചു,ഇന്നലെ ഒരു പോസ്റ്റ് എഴുതി, പോസ്റ്റ് ഇന്ന് കുറെ ഷെയര്‍ ചെയ്തു,-------
ഇനി അഭിപ്രായം--
എന്‍റെ കുഞ്ഞുന്നാളിലെ അയല്‍ക്കാരിയും ഒരു കതീസുമ്മ.പശുവിന്‍റെ പ്രസവത്തിനും എന്‍റെ അച്ഛമ്മയുടെ സഹായിയായി കുറെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒക്കെ ഓര്‍ത്തുപോയ നല്ല കഥ. ആശംസകള്.
a delivery post
ഇനി എന്തൊക്കെ പൊല്ലാപ്പായിരിക്കും ഫെയ്സ് ബുക്കില്‍
മോനെ നെന്നെ സമ്മതിച്ചു . ഒരു ചമ്മലുല്ല്യാതെ നോക്കി നിന്നല്ലോ. :P
പശുന്‍റെ പേറ് കാണാന്‍ പറ്റിയില്ലെങ്കിലും എഴുത്ത് ഉഷാറാക്കി ട്ടൊ.
www.dishagal.blogspot.com
ഓള്‍ക്ക് മാസം തെകയട്ടെ പഹയാ.. നീ കെടന്നു ബേജാറാവാണ്ടിരിക്ക്.. മാസം തെകയാണ്ട് പെറ്റാല് നാട്ട്വാര് മുണ്ടാണ്ടിരിക്ക്വോ..
:)
എന്നിട്ട് ബാക്കി കഥ.എന്തായി.... ഓള് പിന്നെ പെറ്റോ,ഇങ്ങല്ടെ പൂതി മാറിയോ..
നന്നായിരിക്കുന്നു നമ്മുടെ ഭാഷ ..നാട്ടില്‍ ഇനിയും പശുക്കള്‍ ഉണ്ടല്ലോ ..
കൊള്ളാം....ഹഹഹ !
അനക്ക് അങ്ങനെതന്നെ ബേണം !
അസ്രൂസാശംസകള്‍
http://asrusworld.blogspot.in/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ