2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

നഷ്ട സ്വപ്നം





ഓർമിച്ചീടുകയാണാ വസന്തകാലത്തെ,
മതിമറന്നു സ്നേഹിച്ചിരുന്നു നിന്നെ ഞാൻ
വാരിപ്പുണർന്നതും ചുടു ചുമ്പനം തന്നതും
ഒരു കനവായി നിന്നെ ഞാൻ-
അടുത്തറിഞ്ഞപ്പോഴും,
ഒരു നോവായ് സ്നേഹം കൊണ്ടെന്നെ -
പുൽകിയപ്പോഴും,
ഒരു മധുരനൊമ്പരമായറിഞ്ഞു-
നീയെന്നിലുണ്ടെന്ന സത്യം.



ഇത്രമേൽ പ്രണയിച്ചിട്ടില്ല ഞാൻ-
മറ്റൊരാളെയും
അരികിലില്ലെങ്കിലും നിന്നെ ഞാൻ തേടുന്നു
ഓർക്കുന്നു ഞാൻ ഹിമകണങ്ങൾ-
ഇറ്റിറ്റു വീഴുന്ന
ഈ രാത്രിയിലും നിൻ ചുടുനിശ്വാസങ്ങൾ
വെറുതെയാണെങ്കിലും ഇനിയെന്നെങ്കിലും
നമ്മളൊരുമിക്കുമോ എന്നു ഞാൻ ആശിച്ചീടുന്നു,
ഇന്നു നമ്മൾ രണ്ടു നദികളെപ്പോൽ
ദിശമാറിയൊഴുകിടുന്നു
മോഹമാണു പ്രണയം, വെറും മോഹം!
വാക്കുകൾകൊണ്ട് തീർക്കുന്ന ചില്ലുകൊട്ടാരം
സന്ധ്യമാഞ്ഞു നിഴൽ മറഞ്ഞ യാമങ്ങളിൽ
നമ്മൾ കണ്ട കനവുകൾ തകർന്നടിഞ്ഞെങ്കിലും
ഇനിയൊരിക്കൽകൂടി സംഗമിച്ചീടുമോ,
ഇണപ്രാവുകളായി നാം
എവിടെയാണെങ്കിലും നിന്നെ മറക്കില്ലൊരിക്കലും.

39 അഭിപ്രായ(ങ്ങള്‍):

നാമൂസ് പറഞ്ഞു...

ഈ പ്രണയപ്പനിയില്‍ വേവുന്നുണ്ട് ഇന്നെന്റെ ഹൃദയവും..!

Sathi പറഞ്ഞു...

Kollam

panadoll ------ ravoof പറഞ്ഞു...

good bhavugangal

കീപ്പുറത്ത് പറഞ്ഞു...

പ്രണയിക്കത്തവരായി ആരും ഇല്ല !! പ്രണയമെന്നത്‌ റോസാപൂപ്പൊലെ മ്യുതുലമാണു. അതിലെ തേന്‍‌ നുകരാതെ വന്നാ‍ല്‍‌‌‌ പൂവിന്‍‌ സൌന്തര്യം കുരഞ്ഞീടാം‌!! എന്നാലുമുണ്ടാ പ്രണയത്തിനും‌ ഭംഗി. നുകരാന്‍‌ കഴിയാത്ത പ്രണയാര്‍‌ത്ഥ കവിക്കു ഭാവുകങ്ങള്‍‌ നേരുന്നു. പ്രണയത്തിന്‍‌‌ മാധുര്യം‌ വരികളാക്കിയ കവിക്കു !!!

വേണുഗോപാല്‍ പറഞ്ഞു...

ഞാനും തുടക്കകാരനാണ്‌ . ഇങ്ങിനെ ഒരാള്‍ ഉണ്ടെന്നു അറിയാതെ എങ്ങിനെ പരിചയപെടും.. ലിങ്ക് കിട്ടി. വന്നു . വായിച്ചു. ഒരു പാട് ഇഷ്ടമായി. ഇനിയും വരും . വായിക്കും. എന്റെ ബ്ലോഗില്‍ വന്നാലും വന്നിലെങ്കിലും ... ആശംസകള്‍

വേണുഗോപാല്‍ പറഞ്ഞു...

കമന്റ്‌ വേര്‍ഡ്‌ വേരിഫികെഷ്യന്‍ മാറ്റിയാല്‍ കൊള്ളാം

രമേശ്‌ അരൂര്‍ പറഞ്ഞു...

"മോഹമാണു പ്രണയം, വെറും മോഹം!
വാക്കുകൾകൊണ്ട് തീർക്കുന്ന ചില്ലുകൊട്ടാരം"

ഈ കവിതയിലെ വരികള്‍ .,(പ്രണയത്തെ ക്കുറിച്ച് )

ഇനി മുരുകന്‍ കാട്ടാക്കട "രേണുക "എന്ന പ്രശസ്തകവിതയില്‍ എഴുതിയത് :
"ഭ്രമമാണ് പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൌധം"
മൌലീകമായി ചിന്തിക്കാനും എഴുതാനും ശ്രമിക്കുമല്ലോ ..വരികളിലെ സാദൃശ്യം കണ്ടു പറഞ്ഞു പോയതാണ് ..വിരോധം തോന്നരുത് ,,

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

@ രമേശ്‌ തീര്‍ച്ചയായും ഞാന്‍ എന്റെതായ ശൈലിയില്‍ എഴുതാന്‍ ശ്രമിക്കാം...എന്റെ പോരായ്മകള്‍ ചൂണ്ടികാണിച്ചു തന്നതില്‍ ഒരുപാട് നന്ദി,,

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കവിത കൊള്ളാം
വരികളും
പുതിയ കാര്യങ്ങള്‍ എഴുതുക, പുതുമയുണ്ടാക്കുക

ചീരാമുളക് പറഞ്ഞു...

മോഹമാണു പ്രണയം, വെറും മോഹം!
വാക്കുകൾകൊണ്ട് തീർക്കുന്ന ചില്ലുകൊട്ടാരം

സത്യം. ചില്ലുകൊട്ടാരം തന്നെ. അതിനകത്തേക്ക് ആരും എത്തിനോക്കുന്നതിഷ്ടമില്ലതാനും. ചിലപ്പോള്‍ ചില്ല് കഷ്ണമെടുത്ത് മാതാപിതാക്കളെ കശാപ്പു ചെയ്തിട്ട് പ്രണയിനിയെയും കൂട്ടി അകലേക്ക് പറന്നു കളയാനും മതി!!
പ്രണയവും വിരഹവും ദു:ഖവുമല്ലാത്ത ഒരു കവിത എഴുതി നോക്കൂ. എല്ലാ ഭാവുകങ്ങളും.

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

:)

സുരഭിലം പറഞ്ഞു...

എഴുതി തുടങ്ങിയാല്‍ പ്രണയവും വിരഹവും ദുഖവുമാണ് കൂടുതല്‍ വരുന്നത്. മണിമുത്തിന് same pinch :)

ഫസലുൽ Fotoshopi പറഞ്ഞു...

കവിതയെകുറിച്ച് ഒരു വിവരവുമില്ല, ഞാൻ ഗവേഷണം നടത്തികൊണ്ടിരിക്കുകയാ....

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

നഷ്ട പ്രണയത്തിന്റെ മിഴിനീര്‍ പൊഴിക്കുന്ന വരികള്‍ക്ക് ആശംസകള്‍....

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഇത്രയും അഭിപ്രായങ്ങള്‍ ലഭിച്ചല്ലോ ,എന്നിട്ടും രോഷ പ്രകടനം ?നല്ല കവിത ,വരികള്‍ ഒന്ന് കൂടി ക്രമീകരിചിരുന്നെങ്കില്‍ വളരെ ആസ്വാദ്യം ആയേനെ ,ഒരു നിര്‍ദ്ദേശം ആണേ ,ഭാവ സമ്പുഷ്ടം തന്നെ കവിത ,ആശംസകള്‍

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

കുറേ കേട്ട വിഷയം തന്നെയാണേങ്കിലും,തുടക്കക്കാരനെങ്കിൽ മികച്ചത് തന്നെ.(കാരണം തുടക്കത്തിൽ ഞാനിതിനേക്കാൾ മോശമായിരുന്നു.)

ഹഹ....
പറഞ്ഞ് പഴകിയ വിഷയമായിട്ടും ഇത്ര കമന്റ് ലഭിച്ചില്ലേ മച്ചൂസ്....

നമ്മള് ചർച്ചകളിൽ ചത്ത് കെടന്നിട്ടും ആകെപ്പാടേ അഞ്ചാറ് കമന്റാ കിട്ടണേ....

എന്തായാലും മാഷ് പോയതും വായീരെ... :)
http://below-poverty-line.blogspot.com/2011/09/blog-post_18.html

Njanentelokam പറഞ്ഞു...

എല്ലാ പ്രണയവും പൈങ്കിളി ആണ് ....
അത് എങ്ങിനെയും ചെയ്യാം
കവിത അങ്ങിനെ അല്ല
കൂടുതല്‍ നന്നായി എഴുതാന്‍ ആശംസകള്‍

സ്വന്തം സുഹൃത്ത് പറഞ്ഞു...

ഇവിടെ തുടക്കക്കാരനാണെങ്കിലും പ്രണയത്തിലങ്ങനെയല്ലെന്ന് വിശ്വസിക്കട്ടേ.. :) സ്വാഗതം.. ഷജീറിന്‍റെ ഉപദേശം സഹായിക്കും ..
പോസ്റ്റിട്ട വിവരത്തിന് മെയിലയയ്ക്കുക സമയം പോലെ വായിച്ചോളാം... ആശംസകള്‍!!

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

എന്നോട്‌ അഭിപ്രായവും നിര്‍ദേശവും പറഞ്ഞു തന്ന പ്രിയ കുട്ടുകാര്‍ക്ക് ഒരായിരം നന്ദി.എന്നിലെ തെറ്റും പോരായ്മാകും ചൂണ്ടിക്കാട്ടി തന്ന,പ്രോത്സാഹിപ്പിച്ച നാമൂസ് ,സതി ,പനഡോള്‍ ,കീപ്പുറത്തു ,ഒടുവാതോടി ,രമേശ്‌ ,ഷാജു അത്തനിക്കല്‍.ചീരാമുളക് ,ബടായി, സുരഭിലം.വേനല്‍പക്ഷി,സിയാഫ് ,രഞ്ജു .നാരതന്‍.സുഹ്രത് ,പിന്നെ എന്റെ എല്ലമെല്ലമായ പാവം കുഞ്ഞാക്ക എന്ന എന്റെ നിഷ്കുവിനു ,,,,ഞാന്‍ ഇഷ്ട്ടപ്പെടുന്നത് വിമര്‍ശനത്തെയും,നിര്തെശത്തെയുമാണ് !!

K@nn(())raan*خلي ولي പറഞ്ഞു...

@@
ഫേസ്ബുക്കിലെ കൊലവിളി കണ്ടാണ് എത്തിയത്.
ഈ 'കവിത'ക്ക് ഇത്രേം കമന്റു കിട്ടിയതില്‍ സന്തോഷിക്കുക.
കേട്ടുമടുത്ത വാക്കുകള്‍ കോര്‍ത്തിണക്കി എന്തേലും എഴുതിയാല്‍ അത് കവിതയാകുമെന്നോ അതിനു നൂറു കമന്റ് കിട്ടണമെന്നോ ആഗ്രഹിക്കാം. പക്ഷെ വായിക്കുന്നോനും തോന്നണമല്ലോ.
ചുറ്റുമുള്ള അനുഭവങ്ങള്‍ എഴുതൂ. അത് മറ്റുള്ളവര്‍ക്കും ഉപകാരപ്പെടും.

ഇത്രേം വായിച്ചിട്ട് കണ്ണൂരാനെ കൊല്ലണം എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ 'കല്ലിവല്ലി'യില്‍ പോയി കമന്റിട്ടു വാ.

**

ഫാരി സുല്‍ത്താന പറഞ്ഞു...

ഇവിടേം പ്രണയമാ..?
ആശംസകള്‍...!

Vp Ahmed പറഞ്ഞു...

ഇത് കണ്ണൂരാന്റെ ഗവിതയോ?

നീലയില്‍ നീല കണ്ണിനു തീരെ പിടിക്കുന്നില്ല

suma rajeev പറഞ്ഞു...

ആശംസകള്‍..എഴുത്ത് തുടരുക

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

@കണ്ണുരാന്‍ എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ എഴുതി ഒരു തുടക്കക്കരനല്ലേ!നിങ്ങളുടെ വാക്കുകള്‍ ഞാന്‍ സ്വീകരിക്കുന്നു.വിമര്‍ശനം എനിക്കിഷ്ട്ടന് നിങ്ങള്‍ വന്നാലും വന്നില്ലന്കിലും ഞാന്‍ കല്ലി-വല്ലി യില്‍ വരും അത് മാത്രമല്ല എല്ലാ സുര്തുക്കളുടെ ബ്ലോഗിലും കയറാന്‍ ശ്രമിക്കാറുണ്ട്.നിങ്ങളുടെ പ്രോത്സാഹനവും,നിര്‍ദേശങ്ങളും.അതിലേറ വിമര്‍ശനവും തന്ന ഹമീദ്.നെല്ലിക്ക.സുമ അതുപോലെ ഇതില്‍ സന്നര്‍ശനം നടത്തിയില പ്രിയ കുട്ടുകാല്‍ എല്ലാവരോടുംനന്നിയും കടപ്പാടും അറിയിക്കുന്നു

ഒരു തുടക്കക്കാരന്റെ പോരായ്മകളും പരിമിതിയും കാണും,എന്നിലെ തെറ്റിനെ ചൂണ്ടി കാണിച്ചു തരണം

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

"മോഹമാണു പ്രണയം, വെറും മോഹം!
വാക്കുകൾകൊണ്ട് തീർക്കുന്ന ചില്ലുകൊട്ടാരം"

മുരുകൻ കാട്ടാക്കടയുടെ ചില വരികൾ ഓർമ വന്നു...!!

കവിതയും പിന്നെ വിഷയം പ്രണയവുമാകുമ്പോൾ കവികളുടെ ചിന്ത ചിലയിടത്ത് ഒരുമിച്ച് സഞ്ചരിക്കുന്നതുപോലെ..!!

ഭാവുകങ്ങൾ..!!

Dr.Muhammed Koya @ ഹരിതകം പറഞ്ഞു...

തുടക്കക്കാരന്‍ എന്ന പരിഗണനയില്‍ തന്നെ പറയുന്നു..ചില വരികളൊക്കെ നല്ലതായി തോന്നി കഴിവുണ്ട്..വളര്‍ത്തണം..മുരുകന്‍ സംഭവം എനിക്കും തോന്നി..പിന്നെ."ഇത്രമേൽ പ്രണയിച്ചിട്ടില്ല ഞാൻ-
മറ്റൊരാളെയും
അരികിലില്ലെങ്കിലും നിന്നെ ഞാൻ തേടുന്നു " എന്നതിനൊക്കെ ഒരു കൊല്ലം ഷാഫിയുടെ പാട്ടിന്റെ ടച്ച് ഉണ്ടോ..മനസ്സില്‍ തോന്നുന്നത് അങ്ങനെ എഴുതരുത്,കുറേക്കാലം മനസ്സില്‍ കൊണ്ട് നടക്കൂ ..നല്ല വരികള്‍ താനെ വരും....ഇത്രയൊക്കെ പറയാന്‍ ഞാന്‍ ഒരു നിരൂപകനോന്നുമല്ല. മനസ്സില്‍ തോന്നിയത്‌ തുറന്നു പറഞ്ഞു എന്ന് മാത്രം
ഇനിയുമെഴുതുക..ഭാവുകങ്ങള്‍ ..
പിന്നെ എന്റെ ഒരു നിര്‍ദ്ദേശം..ഈ മണിമുത്ത് എന്നത് മാറ്റി സ്വന്തം പേരിലെഴുതൂ..
ഏകദേശം ഇതേ വിഷയത്തില്‍ എന്റെ ഒരു വികൃതിയുണ്ട് ദാ ഒന്ന് നോക്കൂ..
http://harithakamblog.blogspot.com/2011/09/blog-post.html

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

തീര്‍ച്ചയായും നിങ്ങളെപോലെയുള്ളവരുടെ അഭിപ്രായവും നിര്‍ദേശവും ഇനിയുംഎനിക്ക് മുന്നോട്ടുള്ള പാതയില്‍ ഉപകാരപ്പെടും എന്നു ഞാന്‍ വിശ്വസിക്കുന്നു,നിങ്ങളുടെ നിര്‍ദേശം ഞാന്‍ സ്വീകരിക്കുന്നു.എന്നിലെ തെറ്റുകള്‍ ചുണ്ടി കാണിച്ചതിന് നന്ദി,

കൊമ്പന്‍ പറഞ്ഞു...

പ്രണയം എല്ലയിപ്പോയും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ ആണ് പലപ്പോയും ആ ഓര്‍മ്മകള്‍ ഒരു വേദനയുമാണ് നല്ല അവതരണം

Ashraf പറഞ്ഞു...

grt jamal bai...keep going expectg yet another big treat frm u ..all da best !!!!!

iqbal kechery പറഞ്ഞു...

പ്രണയിചിട്ടില്ല ഞാന്‍... പ്ക്ഷെ, പ്രണയത്തെയും എന്റെ പ്രാണപ്രിയയെയും പ്രണയ ത്തെക്കാള്‍ പ്രേമിച്ചു.അഥവാ സ്നേഹിച്ചു . ഞാന്‍ വിരഹ നൊമ്പരം അനുഭവിച്ചു അസഹനീയമാണത് ..അതിലേറെ ആകാം പ്രണയ നൊമ്പരവും എന്ന് തോന്നുന്നു ... എവിടെ ആയിരുന്നാലും നെഞ്ചി ലെ ക്കൂട്ടിലെ പക്ഷിയെപ്പോലെന്റെ പ്രേമം, പ്രണയം ,സ്നേഹം എല്ലാം പറന്നു പോയാല്‍ തിരിച്ചു വരും വരെ ,,,,,മോഹമാണ് !..... വെറും മോഹം ...!

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

“മോഹമാണു പ്രണയം, വെറും മോഹം!“
ഈ വരികള്‍ക്ക് പ്രത്യേക അഭിനന്ദനം.

Poli_Tricss പറഞ്ഞു...

ഒന്ന് കൂടി ഭാഷ മുറുക്കി എഴുതണം കേട്ടോ.. എന്റെ ഒരു ചെറിയ സജ്ജെസ്ഷന്‍ മാത്രം.....

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

@കൊമ്പന്‍ ഈ എളിയവന്റെ ബ്ലോഗില്‍ വന്നതിനും വായിച്ചതിനും
@അഷറഫ് തീര്‍ച്ചയായും ഞാന്‍ ശ്രമിക്കാം ഒരുപാട് നന്ദി
@ഇഖ്‌ബാല്‍ പ്രണയം എല്ലാവരുടെ മനസ്സിലും ഒരു സുഖമുള്ള ഓര്‍മ്മയായിനില നില്‍ക്കും.
@ശരീഫ് കൊട്ടാരക്കര വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും,നമ്മുടെ ജീവിതം തന്നെ ഒരുപാട് മോഹങ്ങള്‍ നിറങ്ങതല്ലേ.
@പൊളി-ട്രിക്സ്,നിങ്ങളുടെ അഭിപ്രായം ഞാന്‍ യാതര്ത്യമാക്കാന്‍ ശ്രമിക്കാം,ഇനിയും എന്റെ പോരായ്മകള്‍ പറഞ്ഞുതരും എന്നു ഞാന്‍ വിഷ്യസിചോട്ടെ

kochumol(കുങ്കുമം) പറഞ്ഞു...

പ്രണയം അതു മകരമഞ്ഞിന്‍ മരവിപ്പല്ല
ചെമ്പകപ്പൂവിന്‍ സുഗന്ധമല്ല .....
സിതാറിന്‍ സംഗീതമല്ല ....
രാപാടിതന്‍ തേങ്ങലുമല്ല പിന്നേ
മോഹമാണ് പ്രണയം ,വെറും മോഹം അല്ലെ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

nannayittundu..................... bhavukangal.........

Husna Hussain പറഞ്ഞു...

സ്വപ്ന കാനെട സമയം hm രക അപ്പുപ്പ

khaadu.. പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
matrutwam പറഞ്ഞു...

സാധ്യമാക്കുമെന്നുറച്ച് അസാധ്യമായൊരു
യാത്രക്കൊരുങ്ങുകയാണ് ഞാന്‍,,
നീ
കൂടെയുണ്ടാകുമെന്ന
പ്രത്യാശയില്‍,,,

hai പറഞ്ഞു...

ഒരിക്കലും പ്രണയിക്കാത്തവരായി ആരും ഇല്ല........
ചിലര്‍ ഗമയ്ക്ക് പറയും ഞാന്‍ ആരെയും പ്രണയിച്ചിട്ടില്ല പ്രണയിക്കില്ല എന്ന് അവരോടു നിങ്ങളും ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടാരിക്കും ഒരു പക്ഷെ നിങ്ങള്‍ പോലും അറിയാതെ......

ഒരാളില്‍ എന്തെങ്കിലും പ്രത്യേകത തോന്നിയാല്‍ അയാളെ വീണ്ടും വീണ്ടും കാണണമെന്ന് തോന്നിയാല്‍ സ്വന്തമാക്കണമെന്നു തോന്നിയാല്‍ സംശയിക്കേണ്ട നിങ്ങള്‍ പ്രണയിക്കുകയാണ്‌ .......................

പ്രണയം നഷ്ടപ്പെട്ടവരോട് "വീണ്ടും പ്രണയിക്കണം .........."

ആരെയും പ്രേമിക്കില്ല എന്ന് പറഞ്ഞ ഒരു കുട്ടിയെ ഞാനും പ്രണയിച്ചു അത് success ആയി........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.