2014, ഫെബ്രുവരി 2, ഞായറാഴ്‌ച

മരണാനന്തരം ...!!



(ഫോട്ടോ : ഗൂഗിളിൽ നിന്നും )

അമ്മയോട് ...
ഞാനറിഞ്ഞിരുന്നില്ല,ബാല്യത്തിൽ
വിശന്നു കരഞ്ഞപ്പോൾ കലങ്ങിയ കണ്ണുകൾ
കൊണ്ട് ഊട്ടിച്ച കഞ്ഞിയിലെന്നും
ജീവന്റെ ഉപ്പ് കിനിഞ്ഞിരുനെന്ന്.
അടുക്കളയിലെ പുകചൂടിനൊപ്പം
നിങ്ങളും വിറകുകൊള്ളികണക്കെ
നീറി നീറി എരിയുന്നതും .

അച്ഛനോട്...
എനിക്കറിയില്ലായിരുന്നു,മക്കളെ
പോറ്റാൻ വെയിലും,മഞ്ഞും,മഴയും
വകവെക്കാതെ ചോര നീരാക്കി
കഷ്ട്ടപെട്ടതും,നെഞ്ചിൻ കൂടൊരിക്കിയതും
സ്നേഹത്തോടെ മാറോട് ചേർക്കുമ്പോൾ
നെഞ്ചിലെ ചൂട് ഞങ്ങളോടുള്ള
സ്നേഹമാണെന്ന് സത്യമായും
എനിക്കറിയില്ലായിരുന്നു .

സഹോദരിയോട്‌ ...
നമ്മുടെ വീടിനെക്കാളും,വസ്തുവിനെക്കാളും
വില,നിന്നെ സ്വന്തമാക്കാൻ വന്നവർ
നോക്കുകൂലിയായി നിനക്കും വേണ്ടി
ആവിശ്യപ്പെടുന്നതുവരെ, നിന്റെ മൗനം,
അടച്ചിട്ട വാതിലിനുള്ളിൽ നിന്നും
അമ്മയുടെ തേങ്ങലും അച്ഛന്റെ
സ്വാന്തനിപ്പിക്കലും, എന്തിനായിരുന്നെന്നു
അന്നെനിക്കറിയില്ലായിരുന്നു.

"ഞാൻ മണ്ണോടുചേർന്നു കൊണ്ടിരിക്കുമ്പോളും
നിങ്ങളെന്ന മുറിവ് എന്തേ എന്നിലുണങ്ങാത്തെ?"

3 അഭിപ്രായ(ങ്ങള്‍):

Sangeeth vinayakan പറഞ്ഞു...

ചില അറിവുകള്‍ അങ്ങനെയാണ്.. അറിയാന്‍ വൈകും.. പിന്നെ അറിഞ്ഞിട്ടും വലിയ പ്രയോജനവും ഉണ്ടാകില്ല... എന്നാല്‍ അതെല്ലാം ഒരു സുഖമുള്ള നോവായി നമ്മില്‍ അവശേഷിക്കും...

ajith പറഞ്ഞു...

അതാണ് സ്നേഹം!

Akakukka പറഞ്ഞു...

അമ്മ
അച്ഛന്‍
സഹോദരി

ആ ബന്ധങ്ങള്‍ക്ക് നിര്‍വചനമില്ല.... <3

അഭിനന്ദനങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.