2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

പറയാന്‍ ബാക്കിവെച്ചത് .....


  എപ്പോഴും എന്റെ മനസ്സില്‍ ഒരു നൊമ്പരമായി കടന്നുവരാറുള്ള ഒരു ചങ്ങാതിയെ നിങ്ങള്‍ക്കും കൂടി പരിചയപ്പെടുത്താം.
പ്രകൃതി മനോഹരമായ നിളയുടെ തീരത്ത് ഒരു നിര്‍ധന കുടുംബത്തില്‍ ജനിച്ച അവനു ഓണമോ വിഷുവോ ഒന്നും ചെറുപ്പത്തിലവൻ അറിഞ്ഞിട്ടില്ല പട്ടിണിയുടെ നടുകടലില്‍നിന്നാണ് വരുന്നത് തന്നെ.കളിക്കുട്ടുകാരില്‍നിന്നെല്ലാം അവന്‍ വിട്ടുനിന്നു, അല്ല എല്ലാവരും അവനെഅകറ്റി അവന്റെ സങ്കടങ്ങള്‍ ആരോടും പറയാതെ മനസ്സിന്റെ മണിച്ചെപ്പില്‍ ഒളിപ്പിച്ചുവെച്ചു.ലോകത്തിന്റെ വളർച്ച, നാടിന്റെ വളര്‍ച്ച അതൊന്നും അവനറിയില്ല .ഓരോ വിശേഷങ്ങള്‍ വരുമ്പോഴും ഒരു നോവായി അവന്‍ മനസ്സിലേക്ക് കടന്നു വരാറുണ്ട്. മറ്റുള്ളവര്‍ പുത്തനുടുപ്പിട്ട് പള്ളിക്കുടത്തില്‍ പോകുമ്പോള്‍ ഇവന്‍ പോകുന്നത് നരച്ച ട്രൗസറും അടുത്തവീട്ടുകാര്‍ കൊടുത്ത ഒരു ഷര്‍ട്ടും ഇട്ടുംകൊണ്ട്.ഒരുനേരമെങ്കിലും വയറു നിറച്ചു കഴിക്കാനുള്ള മോഹം, അതാണ്‌ നാലാം ക്ലാസ്സുവരെ പോകാന്‍ പ്രേരിപ്പിച്ചത് തന്നെ.അതിനു ശേഷം അടുത്തവീട്ടുകാര്‍ക്ക് വീടുകളിലെക്കുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കുക.പുഴയോരത്തു സൊറ പറഞ്ഞിരിക്കുന്ന ചേട്ടന്മാര്‍ക്ക് സിഗരറ്റ്, ബീഡികൊണ്ട് പോയി കൊടുക്കും, അതുകൊണ്ട് അവന്‍ കൌമാരത്തില്‍ തന്നെ പുകവലി, മദ്യപാനം എന്നിവപഠിച്ചു. കുടാതെ ചേട്ടന്മാരുടെ ചിലവിക്രിയകളില്‍ സഹകരിച്ചതോടെ സാമാന്യം നല്ല വസ്ത്രങ്ങളിടാനും ബുദ്ധിമുട്ടില്ലന്നായി.ഇനി യൗവനത്തിലേക്ക് വരാം.  എല്ലവരെയും പോലെ ഒരുപാട് സ്വപ്നങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ട് അവന്‍ നാട്ടുകാരുടെ പ്രിയപ്പെട്ട "വാസു"വായി മാറിക്കഴിഞ്ഞു . വാസുവില്ലാതെ നാട്ടില്‍ ഒരാഘോഷംപോലുമില്ലന്നായി.അവനൊരു നിഷ്കളങ്കന്‍, ആര് എന്ത്ജോലിപറഞ്ഞാലും മടിയുംകുടാതെ മാടിനെപോലെ ചെയ്യും .എപ്പോഴും അവന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരിനാളം കാണാം!

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.