2013, മേയ് 3, വെള്ളിയാഴ്‌ച

ആത്മാവിന്റെ വിലാപം !


അസ്ഥികളിൽ തണുപ്പ് തുളഞ്ഞുകയറിയ സമയം
സുഖ നിദ്രയിൽ നിന്നും ഞാൻ നെട്ടിയുണർന്നു !

ആരോ എന്റെ മേൽ വെള്ളത്തുണികൊണ്ട് മുടിയിരിക്കുന്നു 
അപ്പോൾ ഞാൻ വിവസ്ത്രനും നിസ്സഹായനുമാണെന്നറിഞ്ഞു.

എന്റെ ചുറ്റും കഴുകനെപോൾ ചിലർ വട്ടമിടുന്നു !
എന്താണെനിക്കെന്നുള്ള ചോദ്യം അവഗണിച്ചു ചിലർ കരയുന്നു


ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കൈനീട്ടിയപ്പോൾ  
മുഖം തിരിച്ചവരല്ലാം എന്നെ നോക്കി വിതുമ്പുന്നു.

അതു കണ്ടു ഞാൻ ആർത്തുചിരിച്ചെങ്കിലും അവരതുകേട്ടില്ല    
ചിലരർ വന്നു ഇളം ചൂടുവെള്ളത്തിലെന്നെ കുളിപ്പിച്ചു

എന്റെ കൈ കാലുകളെ ബന്ധസ്ഥനാക്കി! 
ആൽകുട്ടത്തിനു നടുവിലേക്ക്

തുണിയിൽ പൊതിഞ്ഞെന്നെയവർ കാഴ്ചവെച്ചു 
ഞാനുറക്കെ പറഞ്ഞു, എന്റെ കാഴ്ചയെ മറക്കല്ലേ

ഞാനൊന്ന് കാണട്ടെ നിങ്ങളെയൊക്കെ ഒരിക്കൽകുടി  
ഞാനൊന്ന് യാത്രയെങ്കിലും ചോദിക്കട്ടെ!

എന്റെ പറച്ചിലുകളെല്ലാം  അവരവഗണിച്ചു.  
ചിലർ വന്ന് എന്നെ പൊക്കിയെടുത്തു നടന്നു.

കുട്ടനിലവിളിയുയർന്നു  
അതിലെ ഉച്ചത്തിലെ നിലവിളി 

ആരുടെതാണെന്ന് അറിയാമെങ്കിലും ഞാനതാസ്വതിച്ചു.
തിരിഞ്ഞോടാൻ ഭാവിച്ചങ്കിലും ബന്ധസ്ഥനാണെന്ന
സത്യം ഞാൻ തിരിച്ചറിഞ്ഞു
  
എന്റെ അമ്മ,ഭാര്യ,മക്കൾ, മറ്റുള്ളവർ അവരിലാരുടെ
ശബ്ദമാണ് എന്റെ കർണ്ണപുടത്തിലുടെ തുളച്ചുകയറുന്നത്?

ഒന്ന് താഴെയിറക്കു ഞാനൊന്ന് കാണട്ടെ ഒരിക്കൽ കൂടി...   
എന്നെ ചുമക്കുന്നരെ നിങ്ങൾ ഭാഗ്യവാൻമാരൊല്ലൊ 

നിങ്ങള്ക്കിനിയും ജീവിക്കാം ഈ ലോകത്തിൽ 
എന്നെ നശിപ്പിച്ചത് പോലെ  നിങ്ങളെ നശിപ്പിക്കല്ലേ.... .

36 അഭിപ്രായ(ങ്ങള്‍):

ajith പറഞ്ഞു...

ഒന്നഴിച്ചുവിട്ടിരുന്നെങ്കില്‍...

Vp Ahmed പറഞ്ഞു...

എല്ലാവരും ഇത് രുചിക്കും

RAGHU MENON പറഞ്ഞു...

ഒഴിച്ചുകൂടാൻ ആവാത്ത വേർപാട്

drpmalankot പറഞ്ഞു...

ആത്മാവിന്റെ വിലാപം... ayyoo!

Good. Keep it up.

അഷ്‌റഫ്‌ അമ്പലത്ത് പറഞ്ഞു...

അവഗണിക്കാൻ പറ്റാത്തൊരു യാധാര്ത്യം..

Jefu Jailaf പറഞ്ഞു...

അവതരിപ്പിച്ച രീതിയും നന്നായി.

ശിഹാബ് മദാരി പറഞ്ഞു...

വളരെ നന്നായി എന്നൊരു അഭിപ്രായമില്ല എങ്കിലും ഇഷ്ടം എന്ന് പറഞ്ഞു മടങ്ങുന്നു .

റോസാപ്പൂക്കള്‍ പറഞ്ഞു...

Fame is a food that dead men eat


Henry Austin Dobson ന്റെ വരികള്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

ചന്തു നായർ പറഞ്ഞു...

വേർപാടിന്റെ വിരൽ‌പ്പാടുകൾ.........

റിനു അബ്ദുൽ റഷീദ് പറഞ്ഞു...

karayippikkunna varikal

Vishnulal Uc പറഞ്ഞു...

al d bst

അജ്ഞാതന്‍ പറഞ്ഞു...

വേര്‍പെടുമ്പോള്‍ വേദന വേദനയായി മനസ്സിന്റെയകത്ത് തീക്കട്ടപോലെ ജ്വലിച്ച് കൊണ്ടിരിക്കും.

കൊമ്പന്‍ പറഞ്ഞു...

വേര്‍പാടിന്‍റെ വേദന നന്നായി എഴുതി പക്ഷെ അക്ഷര തെറ്റില്‍ നീ എന്നെ തോല്‍പ്പിക്കും ബ്ലോഗില്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വേര്‍പാടിന്റെ വേദനയും വേപഥുവും വിരിയുന്ന വരികള്‍

Pushpamgadan Kechery പറഞ്ഞു...

മരണവേദനയുടെ ഉത്തര ഖണ്ഡം !നന്നായി എഴുതി ..

Unknown പറഞ്ഞു...

എല്ലാ ശരീരവും ഈ രുചി അനുഭവിക്കും .. ഇന്ന് ഞാൻ നാളെ നീ ...

Thalhath Inchoor പറഞ്ഞു...

നല്ല നോവല്‍. നോവല്‍ എഴുതുന്നവര്‍ ഇതുപോലെ എഴുതണം.
നന്നായി വരും ഞാനും എന്‍റെ ബ്ലോഗും

sakeer kavumpuram പറഞ്ഞു...

എന്നെ അഴിച്ചു വിടൂ ..ഞാനൊന്ന് കൂടി കണ്ടോട്ടെ ...നന്നായിരിക്കുന്നു

Akakukka പറഞ്ഞു...

ഇടശ്ശേരീ...

ഒരു നൂല്‍ മന്ത്രിച്ചു കെട്ടിനോക്കൂ..
ഒക്കെ ശെര്യാവും.. ട്ടോ..

കലക്കീട്ടുണ്ട്..ട്ടാ.. ഗവിത..!! :p

അഭിനന്ദനം

AKHIL RAJ പറഞ്ഞു...

കെട്ടഴിക്കു ഞാന്‍ പോയ്‌ പറഞ്ഞിടട്ടെ
എന്തൊക്കെ ഏതൊക്കെ നല്ലൂ പാരില്‍ :)

റാണിപ്രിയ പറഞ്ഞു...

അക്ഷരത്തെറ്റ്....
അതൊന്നു നേരെയാക്കിയാല്‍ നന്നായി...

ആശംസകള്‍ ........

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

വേർപാട്.. ഒഴിവാക്കാൻ പറ്റാത്ത വേർപാട്.. നന്നായി അവതരിപ്പിച്ചു..!

അജ്ഞാതന്‍ പറഞ്ഞു...

അച്ചരപിശാചിനെ തട്ടീട്ട് നടക്കാൻ വയ്യല്ലോ..

വിരോധാഭാസന്‍ പറഞ്ഞു...

ഇടശേരിക്കാരന് അഭിവാദ്യങ്ങള്‍

Sangeeth vinayakan പറഞ്ഞു...

ഇ മഷിയില്‍ വൃത്തിയായി വായിച്ചു ഇവിടെ വൃത്തികേടായും........

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

:)

ശിഹാബ് മദാരി പറഞ്ഞു...

കവിത നന്ന് -- പക്ഷെ അക്ഷരത്തെറ്റ് ഒന്ന് മാറ്റിത്തര്വോ ങ്ങള് ?? ആശംസകൾ :D

Shaleer Ali പറഞ്ഞു...

വിലാപങ്ങള്‍ക്കിടയിലൂടെ ഒരു നാള്‍ ഞാനും നീയുമിങ്ങനെ...!!
ഒരോര്‍മ്മപ്പെടുത്തല്‍...

ശ്യാം കാനാടന്‍ പറഞ്ഞു...

പരേതന്റെ കാഴ്ചകള്‍ നന്നായിയിരിക്കുന്നു

നസീർ കൂവള്ളൂര്‍ പറഞ്ഞു...

ഇടശ്ശേരി നാന്നായിരിക്കുന്നു ...

shameerasi.blogspot.com പറഞ്ഞു...

കൊള്ളാം കെട്ടോ ആശംസകള്‍

kochumol(കുങ്കുമം) പറഞ്ഞു...

കൊള്ളാം ..
നന്നായി അവതരിപ്പിച്ചു ..!


പിന്നെ അക്ഷരത്തെറ്റ് ന്റെ കാര്യം
ഉഹും ഞാന്‍ മുണ്ടൂല്ല ട്ടാ ..:)

asrus irumbuzhi പറഞ്ഞു...

കൊള്ളാട്ടോ :)

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

വായിച്ചവർക്കും ,അഭിപ്രായം പറഞ്ഞവർക്കും നന്ദി ഒരായിരം നന്ദി

rasheed mrk പറഞ്ഞു...

മുഖം തിരിച്ചു നടന്നവർ പോലും മുഖത്തേക്ക് നോക്കുന്ന ദിനം അതാകുമെത്രെ മരണ മെത്തുന്ന ദിനം

നല്ല അസ്സൽ ചിന്തകള്
ആശംസകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.