2013, ഏപ്രിൽ 4, വ്യാഴാഴ്‌ച

രക്തദാനം വരുത്തിവെച്ച പൊല്ലാപ്പ്!!

പ്രിയ സുഹൃത്തുക്കളെ,,,

കുറെ വര്ഷങ്ങള്ക്ക് മുമ്പ് നടന്ന  ഒരു സംഭവമാ. കുറെയെന്നുവെച്ചാൽ യേശു ജനിക്കുന്നതിനും മുമ്പല്ലകേട്ടോ?

പതിനെഴ് വർഷങ്ങൾക്കു മുമ്പ് ,നത്തോലിപോലെയുള്ള പ്രീ ഡിഗ്രിക്ക് പഠിക്കുന്ന 18 വയസ്സുകാരനായ ഒരുപയ്യൻ തൃശൂര് അമല ഹോസ്പിറ്റലിൽ കിടക്കുന്ന അവന്റെ അമ്മാവനെ കാണാൻ പോയി 

ഒന്നാലോചിച്ചു നോക്കിക്കേ '68 കി മി'ദുരം ഒറ്റയ്ക്ക് അതും 18 വയസ്സ് മാത്രമുള്ള ഒരു പയ്യന്! ഉമ്മയുടെ നിർഭന്തത്തിനു വഴങ്ങിയോന്നുമല്ല

 ചിലപ്പോ  മരുമകന് അമ്മാവനെ കാണാനുള്ള ഈ സുവര്ന്നവസരം കിട്ടിയില്ലങ്കിലോ ?അമ്മാവന ഇപ്പോളും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുണ്ട്  
( ആ ആസുത്രീയിൽ അന്ന് ചെറിയ മൃഗശാല ഉണ്ടായിരുന്നു അതാണ്‌ എന്റെ ടാർജെറ്റ്‌ )   


ശ്ശെടോ അവിടെയെത്തിയപ്പോളെല്ലേ കാര്യത്തിന്റെ ഗൌരവം മനസ്സിലാകുന്നത്‌ !അമ്മാവന് നാളെ വലിയ ഒരു ഓപ്പറേഷൻ വേണം .8 കുപ്പി രക്തവും സമയം വൈകുന്നേരം 4 മണി 


ഒരു ജീപ്പ് നിറച്ചും രക്തം കൊടുക്കാനെന്ന പേരില് 15 ആളുകളും വന്നിട്ടുണ്ട്. വന്നതിൽ 7 പെരുടെത് മാത്രമേ എടുക്കാൻ കഴിയു ബാക്കിയുള്ളവരിൽ ഒരാൾക്ക്‌ പനി.മറ്റുള്ളവരുടെ ഗ്രുപ്പ് വേറ ! 

അന്നാണ് ഞാൻ ഗ്രുപ്പ് തിരിഞ്ഞുള്ള പോര് ആദ്യമായി നേരിട്ട് കാണുന്നത്.ശരിയല്ലാത്ത ഗൃപ്പുകാരെ മറ്റുള്ളവർ ശകാരിക്കുന്നു "നിങ്ങളൊക്കെ എന്തിനാ വന്നത് അപ്പോളും പറഞ്ഞില്ലേ "ഒ പോസിറ്റീവ്" കാര് മാത്രംകയറിയാൽ മതിയെന്നൊക്കെപറഞ്  

ചുമ്മാ ഫ്രീ ആയി ഒന്ന് കറങ്ങാൻ കിട്ടിയ അവസരം പഹയന്മാർ ശരിക്കുംമുതലാക്കി :)

ഇതല്ലാം കണ്ടും കെട്ടും എന്റെ അമ്മായിമാരും കുഞ്ഞമ്മാവനും  ആകെ തളര്ന്നിരിക്കുന്നു. റിയാലിറ്റി ഷോയിൽ ടയിഞ്ചറസ് സോണിൽ എത്തിയവരുടെപോലെയുള്ള അവസ്ഥ ! മുത്ത അമ്മവൻ അത്യാഹിത വിഭാഗത്തിൽ ദൈവത്തിന്റെ മാലാഖമാരോടപ്പം "എ സി" റൂമിൽ  കിടക്കുന്നു  :(

ഈ സമയത്താ നമുടെ നായകന്റെ രംഗപ്രവേശം !

വിഷാദം നിറഞ്ഞ അവരുടെ കണ്ണുകളിലേക്ക്  നോക്കി ഞാൻ ചോദിച്ചു "ന്താ മാമാ പ്രശ്നം ഇപ്പോൾ വല്യമ്മാവന് എങ്ങിനെയുണ്ട്‌ " എന്നക്കെ ഒരുപാട് ചോദ്യങ്ങൾ വാര്ത്താ ചാനലിലെ 'നികേഷ് കുമാറി'നെപോലെ ചോദിക്കാൻ തുടങ്ങിൽ     

ഒറ്റ ഉത്തരമേ എല്ലാ ചോദ്യത്തിനും കുടി അവർ നൽകിയുള്ളൂ "നാളെ രാവിലെ ഓപറേഷൻവേണം 8 കുപ്പി ചോരയും  7 കുപ്പി കിട്ടി ഇനീ ഒരാളുടെതും കുടി വേണം നട്ടിൽന്നു വേറെ ആള് വരുപോളെക്കും സമയം വൈകും'
ഒരാവേശത്തിൽ ഞാൻ ചോദിച്ചു 'എതാ ഗ്രുപ്പ്' 
 ഒ പോസിറ്റീവ് 
ഹും അതാണ്‌ കാര്യംഅല്ലെ ഞാൻ എന്റെ കുരാറ്റകുടുപോലെയുള്ള നെഞ്ചു വിരിച്ചുംകൊണ്ട് പറഞ്ഞു "എന്റെയും ഒ  പോസിറ്റീവ് ആണ്"

അത് കേട്ടപാടെ അമ്മാവന്റെ മനസ്സില് ഒരു 10 ലഡ്ഡുവെങ്കിലും ഒരുമിച്ചു പൊട്ടിക്കാണും.'എ ന്നാൽ സമയം കളയണ്ടാ നീ വാ നിനക്ക് പേടിയൊന്നുമില്ലല്ലോ' എന്നും പറഞ്ഞു കൊണ്ട് എന്റെ കയ്യും പിടിച്ചുനടന്നു
ഞാൻ ആകെ തളർന്നുപോയി; ഞാൻ എന്നെ തന്നെ ശപിച്ചുകൊണ്ട് പിന്നാലെ നടന്നു..
എന്റെ കാലുകൾ തളർന്നിരുന്നു ഭയം കൊണ്ട് ;ആ ഭയം ഞാൻ മാറ്റാൻ ശ്രമിച്ചത് വരാന്തയിലുടെ നടന്നുപോകുന്ന തലയില പല നിറത്തിലുമുള്ള ചെറിയ തലപ്പാവ് വെച്ച കാല്മുട്ടു വരെ മാത്രം ഇറക്കമുള്ള മാലാഖമാരെ നോക്കികൊണ്ടായിരുന്നു(തപ്പാവ് എന്നു ഉദ്യേശിചത് തലയിൽ അവരുടെ കെറ്റഗറിതിരിക്കുന്ന അടയാളംപതിച്ചത്.പിന്നെ കാൽപാതം മുതൽ കാൽമുട്ട് വരെ വെള്ള സോക്സും ധരിച്ചിരുന്നു)    
   

ഒരു അറവുമാടിനെ കശാപ്പു ശാലയിലേക്ക് കൊണ്ടുപോകുന്നപോലെ ഡോക്റ്ററുടെ അടുത്തേക്ക് .അവർ എന്നെ ആദ്യം ഒന്ന് നോക്കി 'ഈ നീർകൊലിപൊലെയുള്ള ഇവനെ മാത്രമേ കിട്ടിയുള്ളൂ എന്ന ഭാവത്തിൽ'. വയസ്സ് എനിക്ക് 18 തികഞ്ഞിട്ടില്ല ആ വര്ഷം ചിങ്ങംവരണം .അത് സാരമില്ല  പിന്നെ തുക്കം നോക്കി ! ശ്ശോടാ 48 കിലോ മാത്രം 50 കിലോയെങ്കിലും വേണമെന്ന് ദൈവത്തിന്റെ മണവാട്ടിയായ ഡോക്റ്റർ.

ഞാൻ വിജയീ ഭാവത്തിൽ അമ്മാവനെ ഒന്ന് നോക്കി. അമ്മാവനുണ്ടോ വിടുന്നു അവസാനം ഡോക്ട്ടർ ചാർജ്ജില്ലാത്ത  ടോര്ചെടുത്തു എന്റെ കണ്ണിലടിച്ചുനോക്കിയിട്ട് പറഞ്ഞു 'ഹും എന്നാൽ രക്തപരിശോതക്ക് പോയിക്കോളു'

രക്തം കൊടുത്ത് അതിന്റെ റിസൾട്ടിനും വേണ്ടി കാത്തിരിക്കുമ്പോൾ ഒരേ ആഗ്രഹം മാത്രം പ്രീ ഡിഗ്രിക്ക് ഒന്നാം വർഷപരീക്ഷയിൽ ഇങ്ക്ലീഷിനു പൊട്ടിയപൊലെ ഇതിലും പൊട്ടണേ :) 

പക്ഷെ അവിടെ ഞാൻ തോറ്റു റിസൾട്ട് ജയിച്ചു :(

എന്റെ മുഖം വിറളിവെളുത്തു ,അടുത്തത്‌ 'ബി പി' നോക്കണം 

ഒരു മാലാഖവന്നു ന്നെ ഒരു റുമിലേക്ക് കൊണ്ടുപോയി കിടക്കാൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി!
അതുവരെ ഞാൻ കാത്തുസുക്ഷിച്ച എന്റെ കന്യാകാത്വം നഷ്ട്ടപ്പെടുമോ എന്ന ഭയം :)


അപ്പോളാണ് അവർ എന്റെ B P കണ്ടു ഞെട്ടിയത്, ഞാൻ നോക്കുമ്പോൾ 'നാസ' ബഹിരാകാശത്തേക്ക് വിട്ട റോക്കറ്റ് പോലെ കുതിച്ചുപായുന്നു 'ബി പി'

ചിരിച്ചുകൊണ്ട് അവൾ മൊഴിഞ്ഞു 'പേടിയുണ്ടല്ലേ ... മറുപടി ഒരു തലയാട്ടലിൽ  മാത്രം ഒതുക്കി  


പേടിക്കേണ്ട അരമണിക്കൂർ കഴിഞ്ഞു ഒന്നും കൂടെ നോക്കാം .എന്നെ അവർ വിടുന്ന ലക്ഷണം കാണുന്നില്ല 


ഒഴിവു സമയം ആനന്ദകരമാക്കാൻ പുറത്തിറങ്ങി നമ്മുടെ പുർവ്വികരുടെ അടുത്തേക്ക്( കുരങ്ങൻമാരുടെ) ചെറിയൊരു മൃഗശാലയുള്ള കാര്യം മുമ്പേ ഞാൻ സുചിപിച്ചിരുന്നു


അരമണിക്കുറിനു ശേഷംവീണ്ടും മാലാഖയുടെ കുടെ പരിശോധന റൂമിലേക്ക്‌.എന്റെ ഭാഗ്യമെന്നു പറയാം എല്ലാം പഴത് പോലെതന്നെ.

ഇളിഭ്യനായി ഞാൻ പുറത്തേക്കിറങുമ്പോൾ പിന്നിൽ നിന്നും ഒരശരീരി ! അവസാനമായി ഒന്നും കൂടെ അര മണിക്കുറിനുശേഷം ശ്രമിക്കാം.

അമ്മാവനും കുടെയുള്ളവരും ഇഞ്ചി കടിച്ച കുരങ്ങനെപോലെയിരിക്കുന്നു .കാരണം സമയം ഒരുപാടായി  ഇനി ഒരാളെ നാട്ടിൽ നിന്ന് വരുത്താനും സമയമില്ല 


രക്തം കൊടുത്തവരാകട്ടെ പൊറോട്ടയും ബീഫും അതിന്റെ കൂടെ ഓരോ ജ്യുസും കഴിച്ചു പല്ലിൽ ഈർക്കലിയും കുത്തി എന്നെ നോക്കി പല്ലിളിക്കുന്നു.അത് കണ്ടപ്പോൾ എന്റെ അഭിമാനത്തിനു ക്ഷതം സംഭവിച്ചതുപോലെ എനിക്ക് തോന്നി. കൂടെ ഒരുവാശിയും.നത്തോലി ഒരു ചെറിയ മീനല്ലാന്നു അവർക്ക് കാണിച്ചു കൊടുക്കണം  


ഞാൻ അമ്മാവനോട് പോയിപറഞ്ഞു ചിലപ്പോൾ എനിക്ക് വിശന്നതുകൊണ്ടാകും 'പ്രഷർ കുടിയത്'  എന്തെങ്കിലും കഴിച്ചാൽ ശരിയാകും 

 ഇതുകേട്ടപാടെ അമ്മാവൻ ആരോടോ പറയുന്നു 'ഇവന് എന്താണെന്ന്  വെച്ചാൽ വാങ്ങിക്കൊടുക്ക്'  

അങ്ങിനെ ഞാനും 3 ചപ്പാത്തിയും കോഴിക്കറിയുംകഴിച്ച് ഒരേമ്പക്കക്കവും വിട്ടു വീണ്ടും പൂർവ്വികരുടെ കളിയും ആസ്വതിച്ചു സമയംകളഞ്ഞു. 

കൃത്യം അരമണിക്കുറായപ്പോൾ ദേ വീണ്ടും വിളിക്കുന്നു.ടെസ്റ്റ്‌ ചെയ്യാൻ .അപ്പോളേക്കും ഞാൻ ആ മാലാഖയുമായി സൗഹ്രതത്തിലായിക്കഴിഞ്ഞിരുന്നു. അവരുടെ തമാശയിൽ എന്റെ 'പ്രഷർ' ഇന്ത്യൻ സ്റ്റോക്ക് എക്സെഞ്ചുപോലെ കുപ്പുകുത്തി നോർമ്മലായി കഴിഞ്ഞിരുന്നു!


ലേബർ റൂമിനുമുന്നിൽ അക്ഷമയോടെ കാത്തിരിക്കുന്ന ഒരു ഭാരതാവിന്റെ അവസ്ഥയിലായിരുന്ന മാമനോട് ഞാൻ ആ വിവരം പറഞ്ഞപ്പോൾ പതിനാലാം രാവുതിച്ചപോലെ മുഖംതെളിഞ്ഞു 

ഇനിയാണ് രക്തം കൊടുക്കുന്നത്! ചെറിയ ഭയമുന്ടെങ്കിലും ഞാനത് പുറത്തു കാണിക്കാതെശീതികരിച്ച റൂമിലേക്ക്‌ നടന്നു 

മാലാഖ എന്നോട് വീടിനെപറ്റിയും നാടിനെപറ്റിയും കലാലയത്തെകുറിച്ചുമെല്ലാം ചോദിച്ചുകൊണ്ടേയിരുന്നു ഞാനും വിട്ടുകൊടുത്തില്ല  

അവസാനം കവിളിൽ ഒരു തട്ടുംതട്ടി 'ഗുഡ് ബോയ്‌' എന്നും പറഞ്ഞു രക്തം എടുത്തു കഴിഞ്ഞു പറഞ്ഞപ്പോഴാ എനിക്ക് കാര്യം മനസ്സിലായത്‌ .

ഞാനും രക്തം ദാനം ചെയ്തു! എന്നുറക്കെ വിളിച്ചുപറഞ്ഞു ഓടണമെന്നുണ്ടെങ്കിലും അവർ ഒരു ജ്യുസ് കയ്യിൽ തന്നുകൊണ്ട് പറഞ്ഞു അവിടെ  കിടന്നോളു കുറച്ചു കഴിഞ്ഞു എഴുനേറ്റാൽ മതി

അങ്ങിനെ ഞാൻ ആദ്യമായി ഒരു മഹത്തായ കാര്യം ചെയ്തു. പിന്നീട് പലതവണ ധാനം ചെയ്തിട്ടുണ്ട് രക്തം .ഇതു ഒര്മ്മവരാൻ കാരണം 31/3/2013 നു വിസ പുതുക്കുന്നതിന് മുന്നോടിയായി മെഡിക്കൽ എടുക്കാൻ പോയപ്പോൾ അവിടെയും രക്തദാനം നടത്തി 

****  കുടുമ്പക്കാർക്കുള്ള മുന്നറിപ്പ് :- ഇതു വായിച്ചു ഒരു വിവാദം ആക്കേണ്ട,അമ്മാവാ എന്നോട്  ക്ഷമിക്കണേ...   ഇതല്ലാം വിളിച്ചു കുവിയത്തിനു 
                                     =============================================
################           ഇനീ കാര്യത്തിലേക്ക് വരാം                  ###############
            

 ‘ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക; അതാണ് ഏറ്റവും വലിയ പുണ്യം’. മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞാല്‍ അതാകും ലോകത്തിനു വേണ്ടി ഓരോ മനുഷ്യനും ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന. 

കേരളത്തില്‍ റോഡപകടങ്ങളും മറ്റ് അപകടങ്ങളും മൂലം മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 

ആശുപത്രികളില്‍ രേഖപ്പെടുത്തുന്ന അപകട മരണങ്ങളുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്. പല മരണങ്ങളും സംഭവിക്കുന്നത് രക്തസ്രാവം മൂലമാണ്. 

ആശുപത്രികളില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് രക്തം ലഭിക്കാത്തതു മൂലം ദിവസം എത്രയോ പേര്‍ മരിക്കുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. 

ആരുടെയും നിര്‍ബന്ധം മൂലമല്ലാതെ, പണത്തിന് വേണ്ടിയല്ലാതെ, രക്തം ദാനം ചെയ്യാന്‍ ഓരോരുത്തരും സന്നദ്ധരാകുകയാണ് വേണ്ടത്. 

ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാം. 18നും 55നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാറുള്ളത്. 350 മില്ലി ലിറ്റര്‍ രക്തമാണ് സാധാരണയായി ഒരാളില്‍ നിന്ന് ശേഖരിക്കുന്നത്.

 ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം ശരീരം പുതുതായി ഉല്‍പ്പാദിപ്പിക്കുമെന്നതിനാല്‍ രക്തദാനം യാതൊരു വിധത്തിലും ദോഷമാകുന്നില്ല. 

അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍, പ്രസവസംബന്ധമായ ആവശ്യങ്ങള്‍ക്ക്, പലവിധ ശസ്ത്രക്രിയകള്‍ക്ക്, രക്താര്‍ബുദത്തിന്‍റെ ചികിത്സയ്ക്ക്, വൃക്കസംബന്ധമായ രോഗങ്ങള്‍ക്കൊക്കെ രക്തം ആവശ്യമായി വരുന്നു. 

അതുകൊണ്ടു തന്നെ രക്തദാനം എന്നത് അമൂല്യമായൊരു അവസരമാണ്. അത് നിര്‍വഹിക്കുക. മറ്റ് ജീവിതങ്ങളുടെയും സംരക്ഷകരാകുക.

45 അഭിപ്രായ(ങ്ങള്‍):

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ചുമ്മാവായിചു പോകല്ലേ..... എന്തിരുന്നാലും അഫിപ്രായം പറഞ്ഞിട്ട് പോയാല മതി

ajith പറഞ്ഞു...

രക്തദാനം ജീവദാനം
നല്ല കുറിപ്പ്

Akakukka പറഞ്ഞു...

എന്നാലും സ്വന്തം അമ്മാവന്
കുറച്ചു 'ചോര' ദാനം ചെയ്യാന്‍
വൈമനസ്സ്യം കാണിച്ച കശ്മലാ.... ഇടശ്ശേരീക്കാരാ..!!

(രക്തദാനം എന്നത് അമൂല്യമായൊരു അവസരമാണ്. അത് നിര്‍വഹിക്കുക. മറ്റ് ജീവിതങ്ങളുടെയും സംരക്ഷകരാകുക.)

നന്നായി വരട്ടെ..!!

ആശംസകള്‍....

Salim Veemboor സലിം വീമ്പൂര്‍ പറഞ്ഞു...

അമ്മാവാ ,, അന്ന് ഞാന്‍ രക്തം ദാനം ചെയ്തത് ആ ചപ്പാത്തിക്കും കോഴിക്കറിക്കും വേണ്ടി ആയിരുന്നമ്മാവാ ..

കൊള്ളാം എനിക്കിഷ്ടപ്പെട്ടു ..

Unknown പറഞ്ഞു...

ഞാൻ ഈ ഇടെ രക്തം കൊടുത്തത് വൻ വാർത്ത‍ ആയ വിവരം അറിഞ്ഞു കാണുമല്ലോ ല്ലേ ...
അലൈനിൽ നിന്നും ഞാനും കൊടുത്തു രക്തം ...
പാവം അറബികൾ രക്തമില്ലാതെ വലയാൻ പാടില്ലല്ലോ...
ഒരു ചെറിയ ദാനം ..രക്ത ദാനം

ARG.BLOGSPOT.COM പറഞ്ഞു...

രക്തദാനം എന്നത് അമൂല്യമായൊരു അവസരമാണ്. അത് നിര്‍വഹിക്കുക. മറ്റ് ജീവിതങ്ങളുടെയും സംരക്ഷകരാകുക.

sudhee..... പറഞ്ഞു...

ജമാൽ തകർത്തു ..... ഒരു ചിരിയോടിപ്പം
നല്ലൊരാശയം പങ്കുവച്ചതിന് നന്ദി
തുടർന്നും എഴുതുക
ആശംസകൾ

aboothi:അബൂതി പറഞ്ഞു...

രക്ത ദാനം മഹാ ദാനം
അത് ജീവന്റെ ദാനമാണ്
പ്രോത്സാഹിപ്പിക്കുക
ആശംസകളോടെ

Rainy Dreamz ( പറഞ്ഞു...

രക്തദാനം മഹാദാനം തന്നെ, ഞാനും കൊടുത്തിട്ടുണ്ട് രക്തം. ട്ടാ :)

വിഷ്ണു ഹരിദാസ്‌ പറഞ്ഞു...

ഈയിടെ രക്തദാനം കഴിഞ്ഞു വീട്ടിലെത്തിയ എന്നോട് അമ്മൂമ്മ ദേഷ്യത്തോടെ പറയുവാ:

"എടാ ചെറുക്കാ, എന്തിനാടാ നീ രക്തമോക്കെ മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ പോകുന്നത്??? അപ്പൊ നിനക്ക് രക്തം വേണ്ടേ?? ഇനി മേലാല്‍ ആര്‍ക്കും കൊടുക്കരുത് കേട്ടല്ലോ???"

ഹഹ, അതെ, പലര്‍ക്കും അറിയില്ല, കൊടുത്ത അളവില്‍ രക്തം തിരികെ കിട്ടുമെന്ന്. അത് ശരീരത്തിന് ദോഷമല്ല എന്നും.

രക്തദാനം മഹാദാനം!

പടന്നക്കാരൻ പറഞ്ഞു...

ഞാന്‍ ദിവസവും ഒരു തുള്ളി രക്തം നല്‍കി ഒന്നല്ല ഒരായിരം ജീവനുകള്‍ രക്ഷിക്കുന്നുണ്ട്!!! മൂട്ടകള്‍ക്ക് മാത്രമേ ഞാന്‍ രക്തം നല്‍കാറുള്ളൂ !!

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഇവിടെ വന്നു വായിച്ചു അഫിപ്രായം പറയാതെ മുങ്ങിയവര്ക്കും അഫിപ്രായം പറഞ്ഞവര്ക്കും എന്റെ വ്യക്തിപരമായ പേരിലും വെടിവട്ടം ബ്ലോഗിന്റെ പേരിലും നണ്ട്രി അറിയിക്കുന്നു

ഇതു വായിച്ചിട്ട് പുതുതായി ആര്കെങ്കിലും രക്തം കൊടുക്കാൻ തോന്നിയാൽ ഞാൻ ഇട്ട ഈ പോസ്റ്റിന്റെ വിജയം ആകുമെന്ന് ഞാൻ വിശ്വസിച്ചോട്ടെ ...

Pradeep Kumar പറഞ്ഞു...

തമാശയിലൂടെ മഹത്തായ ഒരു സന്ദേശത്തിലേക്കെത്തിയ ഈ പോസ്റ്റിന് എന്റെ ബിഗ് സല്യൂട്ട്......

sulaiman perumukku പറഞ്ഞു...


രക്ത ദാനം മഹാദാനം
ഞാനും കൊടുത്തു പതിനാലു വട്ടം....

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഒടുവിൽ അമ്മാവനെന്തെങ്കിലും പറ്റിക്കാണുമോ എന്ന ഭീതിയിലാണ്‌ വായിചു തുടങ്ങിയത്‌.. :

രക്തദാനം മഹാദാനം..!

വേണുഗോപാല്‍ പറഞ്ഞു...

നര്‍മ്മം കലര്‍ന്ന എഴുത്ത് അവസാനം നല്ലൊരു സന്ദേശത്തിലേക്ക് വഴിമാറിയത് നന്നായിരിക്കുന്നു. ആശംസകള്‍

ഈ വിഷയത്തില്‍ പുഞ്ചാപ്പാടത്തു പണ്ട് ജോസ്ലെറ്റ് ഒരു പോസ്റ്റ്‌ വിതച്ചിട്ടുണ്ട്. അത് കൂടി നോക്കൂ

വര്‍ഷിണി* വിനോദിനി പറഞ്ഞു...

സുപ്രഭാതം..
കളിയോ കാര്യമോ ആയികൊള്ളട്ടെ അനുഭവങ്ങള്‍ അതേപടി വായനക്കാരില്‍ എത്തിക്കുക എന്നത് അഭിനന്ദനീയമാണ്‍..ആശംസകള്‍.
ഏവരേയും ആകര്‍ഷിച്ചതു പോലെ അടിക്കുറുപ്പ് നന്നായി...നന്ദി..!

Kannur Passenger പറഞ്ഞു...

നല്ലൊരു മെസ്സേജ് നല്കാൻ കഴിഞ്ഞു ഈ ചെറിയ ഒരു അനുഭവത്തിലൂടെ.. അതാണ് ഈ പോസ്റ്റ്‌ വ്യത്യസ്തമാകുന്നത്..

രക്തദാനം മഹാദാനം,മൂത്രദാനം സമാധാനം എന്നാണല്ലോ... :D

roopz പറഞ്ഞു...

അമലയിൽ പോയത് കൊണ്ട് ഞാൻ ഈ പോസ്റ്റ്‌ വായിക്കുമ്പോൾ അവിടെയിരുന്നു വായിക്കുന്ന ഒരു പ്രതീതി ഉണ്ടായിരുന്നു. അക്ഷരതെറ്റുകൾ വായനയുടെ രസം ഇടയ്ക്കു തടസ്സപ്പെടുത്തിയെങ്കിലും ഞാൻ ആസ്വദിച്ചു കേട്ടോ

Unknown പറഞ്ഞു...

സംഗതി കൊള്ളാം.പക്ഷേ ഈ അക്ഷരതെറ്റുകൾ സഹിക്കാൻ പറ്റുന്നില്ല. ഒഴിവാക്കിയേ പറ്റൂ., ഒന്നുകിൽ എഴുതിയിട്ട് സസൂഷ്മം തിരുത്തിയ ശേഷം പോസ്റ്റ് ചെയ്യുക., അല്ലെങ്കിൽ പ്രൂഫ് ആരെയെങ്കിലും കാണിച്ച ശേഷം പോസ്റ്റുക. ശ്രദ്ധിക്കുക.

തുമ്പി പറഞ്ഞു...

(കുരാറ്റകുടുപോലെയുള്ള നെഞ്ചു വിരിച്ചുംകൊണ്ട് പറഞ്ഞു) (കിടക്കാൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി!
അതുവരെ ഞാൻ കാത്തുസുക്ഷിച്ച എന്റെ കന്യാകാത്വം നഷ്ട്ടപ്പെടുമോ എന്ന ഭയം :) (നാസ' ബഹിരാകാശത്തേക്ക് വിട്ട റോക്കറ്റ് പോലെ കുതിച്ചുപായുന്നു 'ബി പി') ഇടയ്ക്കിടെയുള്ള നര്‍മ്മങ്ങള്‍ ഇഷ്ടപ്പെട്ടു.രക്തദാനം മഹാദാനം എന്ന സന്ദേശം നര്‍മ്മം കലര്‍ത്തി പറഞ്ഞത് മനോഹരമായി.പക്ഷെ മുകളില്‍ നവാസ് പറഞ്ഞത് പോലെ അക്ഷരത്തെറ്റ് അസഹനീയം.

Unknown പറഞ്ഞു...

രക്ത ദാനം മഹാ ദാനം എനിക്ക് ഇന്നേ വരെ രക്തം ദാനം ചെയ്യാന്‍ ഒരു അവസരം കിട്ടിയിട്ടില്ല ഒരവസരം വന്നാല്‍ തീര്‍ച്ചയായും രക്തം ദാനം ചെയ്യുക തന്നെ ചെയ്യും എനിക്ക് ഇ അനുഭവ കുറിപ്പ് വായിച്ചപ്പോള്‍ ഒരു സഥലം എന്റെ ഭാവനയില്‍ കൂടി നോക്കിയപ്പോള്‍ രസകരമായി എനിക്ക് തോന്നി അതെന്താണെന്ന് താഴെ നോക്കൂ
*********************************************
ഒരു മാലാഖവന്നു എന്നെ ഒരു റുമിലേക്ക് കൊണ്ടുപോയി കിടക്കാൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി
അതുവരെ ഞാൻ കാത്തുസുക്ഷിച്ച എന്റെ കന്യാകാത്വം നഷ്ട്ടപ്പെടുമോ എന്ന ഭയം

(കണ്ടില്ലേ കക്ഷിയുടെ മനസിലിരിപ്പ് എന്താണെന്ന് )

അപ്പോളാണ് അവർ എന്റെ B P കണ്ടു ഞെട്ടിയത്,

(ഇവിടെ യഥാര്‍ത്തത്തില്‍ ബി പി കണ്ടിട്ട് തന്നെയാണോ ഞെട്ടിയത് എന്നകാര്യത്തില്‍ സംശയം ഉണ്ട്)

ഞാൻ നോക്കുമ്പോൾ 'നാസ' ബഹിരാകാശത്തേക്ക് വിട്ട റോക്കറ്റ് പോലെ കുതിച്ചുപായുന്നു 'ബി പി'

ഇവിടെയും ബി പി തന്നെയാണോ റോക്കറ്റ് പോലെ നിന്നത് അതോ മറ്റു വല്ലതു മാണോ എന്റെ നിഗമനത്തില്‍ മറ്റവന്‍ തന്നെയാണ് റോക്കറ്റ് പോലെ നിന്നത് ഞാന്‍ പറഞ്ഞതല്ലേ ചങ്ങാതി സത്യം)

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

രക്തദാനം ..........നല്ല കുറിപ്പ്

kerala muslim matrimonial പറഞ്ഞു...

നല്ല കുറിപ്പ്

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഇവിടെ വന്നു വായിച്ചു അഫിപ്രായം പറയാതെ മുങ്ങിയവര്ക്കും അഫിപ്രായം പറഞ്ഞവര്ക്കും എന്റെ വ്യക്തിപരമായ പേരിലും വെടിവട്ടം ബ്ലോഗിന്റെ പേരിലും നണ്ട്രി അറിയിക്കുന്നു

Absar Mohamed പറഞ്ഞു...

രക്തദാനം മഹാദാനം...
തുടകത്ത്തില്‍ അനുഭവ ഗദ സരസമായി അവതരിപ്പിച്ചു വായനക്കാരിലേക്ക് ഒരു സന്ദേശം കോരിയിട്ടു...
ആശംസാസ് ജമാലൂസ് ...

Unknown പറഞ്ഞു...

നല്ലൊരു കാര്യം തമാശയിൽ പറഞ്ഞത് രസിച്ചു.
ഈ "ധാന" പരിപാടിയുടെ ആദ്യഭാഗത്തിൽ നല്ലോണം അക്ഷരത്തെറ്റുകൾ കാണുന്നുണ്ട്.
തിരുത്തുമല്ലോ?

തുളസി പറഞ്ഞു...

ബീഫും പൊറോട്ടയും മോഹിച്ചു രക്തം കൊടുക്കാന്‍പോയി,അവസാനം രക്തം വാങ്ങിയ രോഗിയെ കണ്ടപ്പോള്‍ കൈയ്യിലിരുന്നപണം കൂടി അങ്ങോട്ടുകൊടുത്ത അനുഭവം ഉള്ളതുകൊണ്ട് പറഞ്ഞതില്‍ ഒട്ടും അതിശയോക്തി തോന്നിയില്ല.ഇവിടെ വന്ന എല്ലാവരും രക്ത ദാതാക്കളാവാന്‍ തയ്യാറാകട്ടെ...തല കറങ്ങാതിരിക്കാന്‍ നാരങ്ങാവെള്ളം മാത്രം പ്രതീക്ഷിക്കട്ടെ.സ്നേഹത്തോടെ....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കൊള്ളാം, താമശയിലൂടെ കാര്യം പറഞ്ഞു

- സോണി - പറഞ്ഞു...

ആദ്യരക്തദാനം സരസമായി അവതരിപ്പിച്ചു.
ആ സന്ദേശവും നന്നായി.

എന്നാലും പൊറുക്കാന്‍ കഴിയാത്തത്ര അക്ഷരത്തെറ്റുകള്‍. ഉദാഹരണമായി -
"(തപ്പാവ് എന്നു ഉദ്യേശിചത് തലയിൽ അവരുടെ കെറ്റഗറിതിരിക്കുന്ന അടയാളംപതിച്ചത്.പിന്നെ കാൽപാതം മുതൽ കാൽമുട്ട് വരെ വെള്ള സോക്സും ധരിച്ചിരുന്നു)"
(തലപ്പാവ് എന്നു ഉദ്ദേശിച്ചത് തലയിൽ അവരുടെ കാറ്റഗറി തിരിക്കുന്ന അടയാളം പതിച്ചത്. പിന്നെ കാൽപാദം മുതൽ കാൽമുട്ട് വരെ വെള്ള സോക്സും ധരിച്ചിരുന്നു) - നോക്കൂ, രണ്ടുവരിയില്‍ തന്നെ നാലഞ്ചുതെറ്റുകള്‍. ഇനി പോസ്റ്റ്‌ ചെയ്യുമ്പോള്‍ മറ്റാരെയെങ്കിലും കൂടി കാണിച്ച് തെറ്റുകള്‍ തിരുത്തിയ ശേഷം മാത്രം പോസ്റ്റ്‌ ചെയ്യുക

Nisha പറഞ്ഞു...

നല്ല ഒരു സന്ദേശം തരുന്ന പോസ്റ്റ്‌.; പക്ഷേ, അക്ഷരത്തെറ്റുകള്‍ കാരണം ബുദ്ധിമുട്ടിയാണ് വായിച്ചത്. ദയവായി അതൊക്കെ ഒന്ന് തിരുത്തൂ...

AMLA പറഞ്ഞു...

കൊള്ളാം എനിക്കിഷ്ടപ്പെട്ടു ..!

കൊമ്പന്‍ പറഞ്ഞു...

സരസമായി പറഞ്ഞ നല്ലൊരു മെസ്സേജ് അക്ഷര തെറ്റില്‍ എന്നെ തോല്‍പ്പിച്ചോ എന്നൊരു സംശയം ഇലാതില്ലാതില്ലാ

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഇവിടെ വന്നു വായിച്ചു അഫിപ്രായം പറയാതെ മുങ്ങിയവര്ക്കും അഫിപ്രായം പറഞ്ഞവര്ക്കും എന്റെ വ്യക്തിപരമായ പേരിലും വെടിവട്ടം ബ്ലോഗിന്റെ പേരിലും നണ്ട്രി അറിയിക്കുന്നു

മുജി കൊട്ട പറമ്പന്‍ പറഞ്ഞു...

കലക്കി മച്ചൂ

എന്‍റെ കണ്ണീ ചോരയില്ലാത്തതത് കാരണം ഇത് വരെ രക്തദാനം ചെയ്തിട്ടില്ല! ):

Unknown പറഞ്ഞു...

ഒരു മഹത്തായ കർമത്തെക്കുറിച്ച് എല്ലാവരിലും ബോധം ഉണ്ടാക്കാൻ താങ്കളുടെ നർമ്മത്തിൽ ചാലിച്ച ഉദ്ബോധനത്തിനു കഴിഞ്ഞു. ആശംസകൾ!! ഭാസ്കരൻ ഉണ്ണിത്താൻ ശശീന്ദ്രകുമാർ

Unknown പറഞ്ഞു...

നല്ല രചനാശൈലി. മാത്രമല്ല, ഗൗരവമുള്ള, എഴുതിയാല്‍ മുഷിപ്പനാകേണ്ട വിഷയം ബുദ്ധിപൂര്‍വ്വം അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍..

Hamza Vallakkat പറഞ്ഞു...

കൊള്ളാം എനിക്കിഷ്ടപ്പെട്ടു

വിരോധാഭാസന്‍ പറഞ്ഞു...

എഴുതൂ ഇടശേരി എഴുതു.. ആശംസകള്‍


രക്തദാനം മഹാദാനം

ഷൈജു നമ്പ്യാര്‍ പറഞ്ഞു...

രക്തം ദാനം ചെയ്തിരുന്നു..പക്ഷെ എപ്പോഴും ആവശ്യക്കാരില്ല...എവിടെയും സുലഭമായിക്കിട്ടുന്ന ഗ്രൂപ്‌ ആയത് കൊണ്ടായിരിക്കും.

Unknown പറഞ്ഞു...

നന്നായി എന്നല്ല. വളരെ നന്നായി. അക്ഷരത്തെറ്റ്‌ ഉം.

Unknown പറഞ്ഞു...

നന്നായി എന്നല്ല. വളരെ നന്നായി. അക്ഷരത്തെറ്റ്‌ ഉം.

അജ്ഞാതന്‍ പറഞ്ഞു...

super

WALKAROO പറഞ്ഞു...

Good blog....
Buy women's footwear online and Buy Men’s footwear online!

Arun പറഞ്ഞു...

good job....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.