2011, ഡിസംബർ 2, വെള്ളിയാഴ്‌ച

ഒരു വിവാഹിതയുടെ പ്രണയം


നിശബ്ദതയുടെ താഴ്വരപോലെ തോന്നിക്കുന്ന ഒരു നീണ്ടവരാന്തയില്‍ മരുന്നുകളുടെ ഗന്ധം ശ്വസിച്ചുകൊണ്ട് എന്തോചിന്തിച്ചു നടക്കവേ അവന്റെ മുന്നിലുടെ ചിത്രശലഭത്തെപോലെ പല വര്‍ണ്ണങ്ങളാല്‍പൊതിഞ്ഞ ഉടുപ്പിട്ട ഒരുപെണ്‍കുട്ടി കടന്നുപോയി. അവനെ മറികടന്നതും തിരിഞ്ഞുനോക്കികൊണ്ട്‌ നിഷ്കളങ്കമായി പുഞ്ചിരിച്ചു, തിരിച്ചൊന്നു പുഞ്ചിരിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവള്‍ ഇളം കാറ്റിന്റെ തലോടലേറ്റ അപ്പൂപ്പന്‍ താടിപോലെ മുന്നോട്ടു ഒഴുകിതുടങ്ങിയിരുന്നു. പിന്നില്‍നിന്നുള്ള കാല്‍പെരുമാറ്റം കേട്ടുകൊണ്ടാണ് അവന്‍ തിരിഞ്ഞുനോക്കിയത്.തൊട്ടു പിന്നില്‍ ഒരു യുവതി നടന്നുവരുന്നു.നാളെയുടെ പ്രതീക്ഷകള്‍ അവളുടെ കണ്ണുകളില്‍കാണുന്നില്ല. അവനൊരുനിമിഷംനിന്നു, പിന്നെ നോക്കുമ്പോള്‍ പെട്ടന്നു ഉരുണ്ടുകുടിയ കാര്‍ മേഘങ്ങളില്‍പെട്ട പൂ൪ണ്ണചന്ദ്രന്‍ മറഞ്ഞപോലെ അവന്റെ കാഴ്ചകളില്‍നിന്നും മറഞ്ഞുപോയിരുന്നു. ഒരു പാട് കാലം പുറകിലേക്ക് നടന്ന ഓര്‍മ കള്‍ക്ക് വിരാമം കുറിച്ചത് പോക്കറ്റില്‍ കിടന്നു കരഞ്ഞ മൊബൈല്‍ ശബ്ദമാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തതും .മറുതലക്കല്‍ ഒരു സ്ത്രീ ശബ്ദം

ഹലോ സമീറല്ലേ ......?

അതെ !!!

"നീയിപ്പോളെവിടെയാണ്",ഒരുനിമിഷം അവനൊന്നുപരിഭ്രമിച്ചു എന്നിട്ട് മറുപടിപറഞ്ഞു."ഞാന്‍ നഗരത്തിലെ ഒരു ഹോസ്പിറ്റലിലാണ്

നിങ്ങളാരാണ്‌ എനിക്ക് മനസിലായില്ല

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

പറയാന്‍ ബാക്കിവെച്ചത് .....


  എപ്പോഴും എന്റെ മനസ്സില്‍ ഒരു നൊമ്പരമായി കടന്നുവരാറുള്ള ഒരു ചങ്ങാതിയെ നിങ്ങള്‍ക്കും കൂടി പരിചയപ്പെടുത്താം.
പ്രകൃതി മനോഹരമായ നിളയുടെ തീരത്ത് ഒരു നിര്‍ധന കുടുംബത്തില്‍ ജനിച്ച അവനു ഓണമോ വിഷുവോ ഒന്നും ചെറുപ്പത്തിലവൻ അറിഞ്ഞിട്ടില്ല പട്ടിണിയുടെ നടുകടലില്‍നിന്നാണ് വരുന്നത് തന്നെ.കളിക്കുട്ടുകാരില്‍നിന്നെല്ലാം അവന്‍ വിട്ടുനിന്നു, അല്ല എല്ലാവരും അവനെഅകറ്റി അവന്റെ സങ്കടങ്ങള്‍ ആരോടും പറയാതെ മനസ്സിന്റെ മണിച്ചെപ്പില്‍ ഒളിപ്പിച്ചുവെച്ചു.ലോകത്തിന്റെ വളർച്ച, നാടിന്റെ വളര്‍ച്ച അതൊന്നും അവനറിയില്ല .ഓരോ വിശേഷങ്ങള്‍ വരുമ്പോഴും ഒരു നോവായി അവന്‍ മനസ്സിലേക്ക് കടന്നു വരാറുണ്ട്. മറ്റുള്ളവര്‍ പുത്തനുടുപ്പിട്ട് പള്ളിക്കുടത്തില്‍ പോകുമ്പോള്‍ ഇവന്‍ പോകുന്നത് നരച്ച ട്രൗസറും അടുത്തവീട്ടുകാര്‍ കൊടുത്ത ഒരു ഷര്‍ട്ടും ഇട്ടുംകൊണ്ട്.ഒരുനേരമെങ്കിലും വയറു നിറച്ചു കഴിക്കാനുള്ള മോഹം, അതാണ്‌ നാലാം ക്ലാസ്സുവരെ പോകാന്‍ പ്രേരിപ്പിച്ചത് തന്നെ.അതിനു ശേഷം അടുത്തവീട്ടുകാര്‍ക്ക് വീടുകളിലെക്കുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കുക.പുഴയോരത്തു സൊറ പറഞ്ഞിരിക്കുന്ന ചേട്ടന്മാര്‍ക്ക് സിഗരറ്റ്, ബീഡികൊണ്ട് പോയി കൊടുക്കും, അതുകൊണ്ട് അവന്‍ കൌമാരത്തില്‍ തന്നെ പുകവലി, മദ്യപാനം എന്നിവപഠിച്ചു. കുടാതെ ചേട്ടന്മാരുടെ ചിലവിക്രിയകളില്‍ സഹകരിച്ചതോടെ സാമാന്യം നല്ല വസ്ത്രങ്ങളിടാനും ബുദ്ധിമുട്ടില്ലന്നായി.ഇനി യൗവനത്തിലേക്ക് വരാം.  എല്ലവരെയും പോലെ ഒരുപാട് സ്വപ്നങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ട് അവന്‍ നാട്ടുകാരുടെ പ്രിയപ്പെട്ട "വാസു"വായി മാറിക്കഴിഞ്ഞു . വാസുവില്ലാതെ നാട്ടില്‍ ഒരാഘോഷംപോലുമില്ലന്നായി.അവനൊരു നിഷ്കളങ്കന്‍, ആര് എന്ത്ജോലിപറഞ്ഞാലും മടിയുംകുടാതെ മാടിനെപോലെ ചെയ്യും .എപ്പോഴും അവന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരിനാളം കാണാം!

2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

നഷ്ട സ്വപ്നം





ഓർമിച്ചീടുകയാണാ വസന്തകാലത്തെ,
മതിമറന്നു സ്നേഹിച്ചിരുന്നു നിന്നെ ഞാൻ
വാരിപ്പുണർന്നതും ചുടു ചുമ്പനം തന്നതും
ഒരു കനവായി നിന്നെ ഞാൻ-
അടുത്തറിഞ്ഞപ്പോഴും,
ഒരു നോവായ് സ്നേഹം കൊണ്ടെന്നെ -
പുൽകിയപ്പോഴും,
ഒരു മധുരനൊമ്പരമായറിഞ്ഞു-
നീയെന്നിലുണ്ടെന്ന സത്യം.

2011, ജൂലൈ 21, വ്യാഴാഴ്‌ച

അജ്ഞാത സുന്ദരി


നിന്നരികില്‍ നിന്നിലോരാളായ് 
നിന്‍ നിഴലായി
കല്‍വിളക്കിലെരിയും കണ്‍ചിമ്മും 
തിരിനാളം പോല്‍ !!

കണ്‍ കുളിര്‍ക്കെ കണ്ടു നിന്നെ
 യൊരുനാള്‍....
കല്‍പ്പടവുകള്‍ പിന്നിട്ടു നീ പൊയ് മറയുമ്പോള്‍ 

ആരാമാമം നിന്‍ അദൃശ്യസ്നേഹം മനസ്സിനെ 
ആരോരുമറിയാതെ ഞാന്‍ പ്രണയമായ് കവർന്നിടും..!
ആലിംഗനമായി മധു നുകര്‍ന്നിടുമീ ശലഭം ..
കര വെടിഞ്ഞു ഞാന്‍ യാത്ര ചൊല്ലിയപ്പോഴും 

കടൽ തിരയിളക്കംപോൾ നിന്‍ മനം ഞാന്‍ കണ്ടു !
നിഴലിനെ ഭയമില്ലാത്ത നിലാവായ്
ഇരുളിനെ ഭയമില്ലാത്ത പകലായി 

മൗനമാണ് നിന്‍ സ്നേഹ നൊമ്പരങ്ങള്‍
മൗനമാണ് നിന്‍ നോവിന്‍ ദര്‍പ്പ
ങ്ങള്‍....

എന്‍ സ്പന്ദനം നിന്നില്‍ ചുടു 
നിശ്വാസമുണര്‍ത്തുന്നതും .
കണ്ടുമുട്ടുമോ വീണ്ടും ആ സന്ദ്യയില്‍...!

വര്‍ണങ്ങള്‍വറ്റുന്ന കണ്ണുമായ് 
ആ സംഗമത്തിന് ..?
നീയത് ചൊല്ലിടും മുമ്പേ എന്‍ ഹൃദയം 
നിനക്കായ് സമര്‍പ്പിചിടും ഞാന്‍

നീ കണ്ട സ്വപ്നം തകര്‍ന്നടിഞാതെവിടെ.....?
കാത്തിരിക്കാം ഞാന്‍ വീണ്ടും ആ സംഗമത്തിനായി......




Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.