2013, മാർച്ച് 23, ശനിയാഴ്‌ച

ഭഗത് സിംഗ് ... ചില വസ്തുതകൾ !!



1923 വര്ഷം ഈ ദിവസം ഭഗത് സിംഗ്,സുഖ്ദേവ്,രാജ്ഗുരു എന്നിവരെ ഗാന്ധിജിയുടെ മൗന സമ്മതത്തോടെ തൂക്കിലെറ്റി? ഭഗത് സിംഗ് ജയിലിലായിരുന്നപ്പോൾ അദ്ദേഹത്തെ വധശിക്ഷയിൽ നിന്നും രക്ഷിക്കാമായിരുന്നിട്ടും, മഹാത്മാഗാന്ധി അത് ചെയ്തില്ല എന്നു പറയപ്പെടുന്നു. രാജ്യത്തിന്റെ ശ്രദ്ധ മോഹൻ ദാസ് കരംചന്ദ് ഗാന്ധിയിലേക്കു മാത്രമായി ചുരുങ്ങി. ഈ മൂന്നു യുവാക്കളുടെ വധശിക്ഷ റദ്ദാക്കാൻ കഴിയാവുന്ന ഒരാളുണ്ടെങ്കിൽ അത് ഗാന്ധി മാത്രമാണെന്ന് ജനങ്ങൾ കരുതിയിരുന്നു! എന്നാൽ ഭഗത് സിംഗ് ഉറച്ചു വിശ്വസിച്ചിരുന്നു ഗാന്ധി-ഇർവിൻ കരാർ തങ്ങൾക്കനുകൂലമാവില്ലെന്ന്. മാർച്ചിൽ ഡെൽഹിയിലെ ഒരു യോഗത്തിൽ പങ്കെടുക്കാൻ വന്ന ഗാന്ധിയുടെ നേരെ യുവാക്കൾ ലഘുലേഖകൾ വിതരണം എറിയുകയുണ്ടായി. ഗാന്ധിയുടെ നിഷ്ക്രിയത്വത്തിനെതിരേയുള്ള പ്രതിഷേധമായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം മുഴുവൻ അധികാരികളുടെ നേരെ അപ്പീലുകളുടെ ഒരു കൂട്ടം തന്നെയായിരുന്നു രാജ്യമെമ്പാടുനിന്നും പ്രവഹിച്ചുകൊണ്ടിരുന്നത്.


സുഭാസ് ചന്ദ്ര ബോസ് ബോംബെയിലെത്തി ഗാന്ധിജിയെ കണ്ടു. ഗാന്ധി-ഇർവിൻ സന്ധിയുടെ ഭാഗമായി ഈ യുവാക്കളുടെ ശിക്ഷ റദ്ദു ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു ഉദ്ദേശ്യം തീരെ അവശരായിരുന്നു അവർ മൂന്നുപേരും, തങ്ങളുടെ ജീവൻ രക്ഷപ്പെടുത്താനായി ജയിലിനു പുറത്തു നടക്കുന്ന ശ്രമങ്ങളെക്കുറിച്ചു ആകാംക്ഷാഭരിതരായിരുന്നു അവരെന്ന് സുഭാഷ് ഓർക്കുന്നു. ഗാന്ധി-ഇർവിൻ സന്ധിയുടെ ഭാഗമായിട്ടെങ്കിലും, അതല്ലെങ്കിൽ ആ കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രത്യേക നിർദ്ദേശം വഴി ഭഗത് സിംഗിനേയും മറ്റു സുഹൃത്തുക്കളേയും വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ ഗാന്ധിയുടെ കോൺഗ്രസ്സ് നേതാക്കളും ശ്രമിക്കുമെന്ന് തങ്ങൾ വിശ്വസിച്ചിരുന്നതായി ജയിലിൽ ഭഗത് "ഞാൻ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ ഞാനൊരു തീവ്രവാദിയല്ല. ഞാൻ ഒരു വിപ്ലവകാരിയാണ്" ഭഗത് സിംഗ് സുഭാസ് ചന്ദ്ര ബോസ്നോട് ജയിലിൽ കാണാൻ വന്നപ്പോൾ പറഞ്ഞ വാക്കുകൽ ഭഗത് സിംഗിന്റെ വധശിക്ഷ റദ്ദാക്കാൻ ബ്രിട്ടനു മേൽ സമ്മർദ്ദം ചെലുത്താനുള്ള സ്വാധീനം ഗാന്ധിജിക്കുണ്ടായിരുന്നില്ല എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ അനുയായികൾ ഈ വിമർശനത്തിനെ നേരിട്ടു അവസാനം ബ്രിട്ടീഷ്നാറികൾ 1931 മാർച്ച് 24 ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി ഉത്തരവുണ്ടായിരുന്നത്. എന്നാൽ ഭഗത് സിംഗിനെപ്പോലും മുൻകൂറായി അറിയിക്കാതെ വധശിക്ഷ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കുകയായിരുന്നു. 1931 മാർച്ച് 23 വൈകീട്ട് 7:30 ന് ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റി. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങൾ ലാഹോറിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് അഗ്നിക്കിരയാക്കി. ചാരം, സത്ലജ് നദിയിലെറിഞ്ഞു. ഭഗത് സിംഗിന്റെ അവസാന വാക്കുകള്‍.."മരിച്ചാലും ഞങ്ങളുടെ മാതൃ സ്നേഹം നശിക്കുകയില്ല.മൃത് ശരീരങ്ങളില്‍ നിന്നും മാതൃഭൂമിയുടെ ഗന്ധം വമിക്കും.. ഗാന്ധി-ഇർവിൻ കരാർ പ്രകാരം ഏതാണ്ട് 90,000 രാഷ്ട്രീയ തടവുകാരുടെ മോചനം സാധ്യമായി. ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരുടെ വധശിക്ഷ ഇളവുചെയ്യണം എന്നാവശ്യപ്പെട്ട് ഒരു കത്ത് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന ദിവസം രാവിലെ വൈസ്രോയിക്കു ഗാന്ധി‍‍ നൽകിയിരുന്നു. ഈ കത്ത് കൈമാറുമ്പോഴും താൻ തീരെ വൈകിപോയി.അതോ മനപുർവ്വം വൈകിപ്പിച്ചതോ? "വിവാഹത്തിനു യോജിച്ച സമയമല്ലിത്. നമ്മുടെ രാജ്യത്തിന് എന്റെ സേവനം ആവശ്യമുണ്ട്. ആ രാജ്യത്തെ രക്ഷിക്കാൻ ഞാൻ കടപ്പെട്ടവനാണ്, അതിനുവേണ്ടി ഹൃദയവും, ആത്മാവുംകൊണ്ട് എനിക്ക് പ്രതിജ്ഞയെടുക്കേണ്ടതുണ്ട്" വിവാഹത്തെ കുറിച്ച് മാതാപിതാക്കൾ പറഞ്ഞപ്പോൾ ഭഗത് സിംഗിന്റെ പ്രതികരണം

49 അഭിപ്രായ(ങ്ങള്‍):

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഒന്ന് ഈ വഴിയിലെട്ടൊന്നു നോക്കിയേ:)
അഫിപ്രയവും പറയുമല്ലോ?

കൊമ്പന്‍ പറഞ്ഞു...

ഇതൊരു പുതിയ അറിവാണ് ഇതിന്‍റെ വിശ്വാസ്യതയില്‍ സംശയമുണ്ട്‌ അത് കൊണ്ട് ഈ കാര്യങ്ങള്‍ എഴുതാന്‍ താങ്കള്‍ റഫര്‍ ചെയ്ത ഉറവിടം എതെന്ന് കൂടി വെക്തമാക്കെണ്ടാതുണ്ട്

Manoj Vellanad പറഞ്ഞു...

ഞാനും ഇത് വിശ്വസിക്കുന്നില്ല... അല്ലെങ്കില്‍ റെഫറന്‍സ് എന്താനെന്നെങ്കിലും പറയണം...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഗാന്ധിജിയെ കുറിച്ച് ക്രിട്ടിക്സ് ചെയ്യുന്ന പല പുസ്തകങ്ങളും ഉണ്ട് എന്ന് കേട്ടൂ, ജീവിതത്തിൽ അത് വായിക്കാൻ ഇട വരരുതേ എന്നാണ് എന്റെ പ്രാർത്ഥന, പിന്നെ എല്ലാവരും എല്ലാം തികഞ്ഞവർ അല്ലാ, ഗാന്ധിജിയും , അദ്ധേഹത്തിന്റെ നന്മകൾ അദ്ധേഹത്തിന്റെ ചീത്തെയെക്കാൾ ആയിരം മടങ്ങാണന്നത് എനിക്കറിയാം,അതാണ് ആ ജീവിതം,,,,,,,,,,,,,,
ഭഗത് സിംഗ് ധീരനാണ് , വിസ്മരിക്കാൻ കഴിയാത്ത മനുഷ്യൻ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

എനിക്കും ഇത് പുതിയ അറിവാണ് . സ്വാതന്ത്ര്യ സമരത്തിനു പിന്നില്‍ ,അറിയപ്പെടാത്ത അനേകം സത്യങ്ങളും അര്‍ദ്ധസത്യങ്ങളും കള്ളങ്ങളും ഒളിഞ്ഞു കിടപ്പുണ്ട്. ചരിത്രം രചിക്കുന്നവരുടെ ആത്മാര്‍ഥത എന്തെന്ന് അറിയാതിടത്തോളം കാലം നമുക്ക് പൂര്‍ണ്ണത അനുഭവപ്പെടില്ല.

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...


ചില യാധാര്ത്യങ്ങൾ നമൾ വിശ്വസിച്ചേപറ്റു, നിങ്ങൾ ഭഗത് സിംഗിനെ കുറിച്ചുള്ള ബുകുകളും ലേഖനഗലും വായിച്ചാൽ മനസ്സിലാകും
പിന്നെ ജയിലിൽ 63 ദിവസം നിരാഹാര സമരം നടത്തി യുവാക്കളുടെതടക്കം ലക്ഷക്കണക്കിന്‌ ജനങളുടെ ശ്രദ്ധ ആകര്ഷിച്ചു,
ജോൺ സൗണ്ടർ എന്ന പോലീസുകാരനെ വധിച്ച കേസിൽ ഭഗത് സിംഗിന്റെ പങ്കു സ്ഥാപിക്കുന്ന തെളിവുകൾ കൂടെ നിന്നിരുന്ന ഒരു വിപ്ലവകാരി ജയഗോപാൽ അന്നവാൻ കൂടെ നിന്നു കോപാതകം നടത്തിയതിനു ശേഷം കുരുമാറി ഒട്ടു കൊടുത്ത് മുന്ന് പെർക്കുമുല്ല തുകക് കയർ വാങ്ങി കൊടുക്കയും ചെയ്തു !!

nazar malik പറഞ്ഞു...

Ambedkar ram swami okke valare shaktham aaya reethiyil gandiye vimarshichittund ..........nethaji bagavath sing tudanguyavare gahaandiju freedom fightil e terroristukal ennu aanu visheshipiche ennu schoolile history bookil vare padipikkunnu so ithil kooduthal padanam aavshyam aanu

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

മനോജ്‌, .ഇസ്മായിൽ. കൊമ്പൻ. ഷാജു....

1928 - ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ ഒരു നിയമഭേദഗതി നടപ്പിൽ വരുത്താൻ ശ്രമിച്ചു.
സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അടിച്ചമർത്തുക എന്നതായിരുന്നു ഗൂഢലക്ഷ്യം,രോഷാകുലരായ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാൻ കൂടുന്ന സഭയിൽ ബോംബെറിയാൻ തീരുമാനിച്ചു.1929 ഏപ്രിൽ 8 - ന് ഭഗത് സിംഗും, ബി.കെ ദത്തും സഭയിൽ ആളൊഴിഞ്ഞ ഭാഗത്ത് നോക്കി ബോംബെറിഞ്ഞു,വിപ്ലവം നീണാൾ വാഴട്ടെ, സാമ്രാജ്യത്വം മൂർദ്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടു, സ്ഫോടനത്തിൽ ആരും മരിക്കുകയോ പരിക്കേൽക്കുകയോ ഉണ്ടായില്ല.ഇതല്ലാം കണ്ടുകൊണ്ടു നഹ്രു,ജിന്ന,മാളവ്യ ഉണ്ടായിരുന്നു ആ സമയത്ത്. അവര്ക്ക് രക്ഷപ്പെടാൻ സമയമുണ്ടായിട്ടും അവർ കേഴടങ്ങുകമാത്രമായിരുന്നു ചെയ്തത് ,ആ കുറ്റത്തിന് തടവിൽ സമയത്താണ് ജയിലിൽ നിരാഹാരം കിടക്കുകയും ബ്രിറ്റീഷുകാരുദെ ഉറക്കം കൊടുത്തുകയും ചെയ്തത് ആ സമയത്താ ഒറ്റു കാരന്റെ റോളിൽ കുടെയുല്ലവാൻ ചതിക്കുകയും,പോലീസുകാരനെ കൊന്നതിനു വധ ശിക്ഷ വിധിക്കുകയും ചെയ്തത്

വായിച്ചതിനും അഭിപ്രായം പറഞതിനും പെരിയ നണ്ട്രി :)

റിയാസ് ടി. അലി പറഞ്ഞു...

ചരിത്രമറിയാത്തതുകൊണ്ട് ഇവ്വിഷയകമായി എനിക്കൊന്നും പറയാനില്ല.
എഴുത്തു തുടരുക. ആശംസകള്‍...

Akbar പറഞ്ഞു...

വായിചു. റിയാസ് പറഞ്ഞ പോലെ ഈ വിഷയത്തിൽ ഒരു അഭിപ്രായം പറയാൻ എനിക്കുമാവില്ല.

പോസ്റ്റിനു ആശംസകള്‍...

ARUN DAS പറഞ്ഞു...

I have heard this allegation against gandhiji earlier

പൈമ പറഞ്ഞു...

ഇതൊരു പുതിയ അറിവാണല്ലോ ഇടശ്ശേരി ...
കുറെ നാളുകള്ക്ക് ശേഷം നീ ബ്ലോഗ്ഗിൽ വന്നത്
വളരെ സന്തോഷം ഉണ്ടാക്കുന്ന ഒന്നാണ് ...
ഇനിയും എഴുത്തുമായി വരിക കൂട്ടുകാരാ ..

ഹൃദയം കൊണ്ട് നന്മ നേരുന്നു ..

viddiman പറഞ്ഞു...

ഇങ്ങനെയൊരു കാര്യം മുമ്പും കേട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളെഴുതുമ്പോൾ അതിനു പിന്തുണ നൽകുന്ന തെളിവുകളും ഹാജരാക്കേണ്ടതുണ്ട്. അല്ലെങ്കിൽ വെറും ഊഹാപോഹം മാത്രമാകും.

എഴുത്തിൽ അക്ഷരത്തെറ്റുകളും വാചകപിശകുകളുമുണ്ട്. അടുക്കും ചിട്ടയുമില്ലാതെയാണ് എഴുതിയിരിക്കുന്നത്.

ajith പറഞ്ഞു...

ആണെങ്കിലും അല്ലെങ്കിലും പ്രശ്നമല്ല
പശുവും ചത്തു മോരിലെ പുളീം പോയി

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഭാഗത്ത് ഒരു ധീര രക്തസാക്ഷിയാണ് ,ഗാന്ധിജി അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാതെ വെച്ച് താമസിപ്പിച്ചു ,ആ നിലക്ക് ആ വീരപുരുഷന്റെ മരണത്തില്‍ ഗാന്ധിജിയും ഉത്തരവാദി തന്നെ ,ജമാല്‍ ലേഖനങ്ങള്‍ എഴുതുമ്പോള്‍ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണം ,,റെഫെറന്‍സുകള്‍ നല്‍കിയാല്‍ വായനക്കാര്‍ക്ക് കൂടുതല്‍ വിശ്വാസ്യമാകും ..

പത്രക്കാരന്‍ പറഞ്ഞു...

ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളുടെ വധശിക്ഷ തടയാൻ ഉണ്ടായിട്ടും ഗാന്ധി അത് ചെയ്തില്ല എന്നാ കുറിച്ച് മിക്കവര്ക്കും അറിയില്ല അത്ഭുതം തന്നെ !!!

സിവിൽ നിയമ ലങ്ഘന പ്രസ്ഥാനം കൊടുമ്പിരി കൊണ്ടിരിക്കുന്ന അന്നത്തെ സാഹചര്യത്തിൽ "ഗാന്ധി-ഇർവിൻ സന്ധി" ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു.. അതിനു വേണ്ടി എന്ത് വീഴ്ചക്കും അവർ തയ്യാറുമായിരുന്നു. സ്വന്തം അനുയായികളുടെ കേസുകളും ശിക്ഷകളും ഇളവു ചെയ്തെടുക്കുകയും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ൻറെ പ്രവര്ത്തന സ്വാതന്ദ്ര്യം ഉറപ്പു വരുത്തുകയും ചെയ്ത ഗാന്ധി ഭഗത് സിങ്ങിനു വേണ്ടി ശബ്ദിക്കാൻ തയ്യാറായില്ല. അന്ന് അതിന്റെ പേരില് ഗാന്ധിയും കോണ്‍ഗ്രസ്സും വിമർശനം എട്ടുവാങ്ങുകയും ചെയ്തിട്ടുണ്ട്.

ഭഗത് സിങ്ങടക്കമുല്ല വിപ്ലവകാരികളുടെ നേര്ക്ക് എന്നും മാത്രം ചെയ്ത നമ്മുടെ ചരിത്രകാരന്മാർ ഇതും സൗകര്യപൂർവ്വം അവഗനിചെന്നു മാത്രം

Akakukka പറഞ്ഞു...

എം-ടി- വാസുദേവന്‍ നായര്‍ ചന്ദുവിനെ മാമോദീസ മുക്കിയ പോലെ ഇടശ്ശേരിക്കാരന്‍ ഭഗത്സിംഗിന്‍റെ കഥയില്‍ ഒരു പുനരാവിഷ്കാരം നടത്തിയത് ഒന്നുമല്ലല്ലോ?....
കമന്റുകളും കുറെ ശ്രദ്ധിച്ചു....

എന്തേ...പിന്നെ റഫറന്‍സ് ലിങ്കുകള്‍ ഒന്നും പിന്നാലെ എഡിറ്റ്‌ ചെയ്യാതിരുന്നു...?...

എന്തായാലും കൂടുതല്‍ പ്രാവീണ്യം ഈ വിഷയത്തില്‍
എനിയ്ക്ക് ഇല്ലാത്തത് കൊണ്ടും ഒരു തികഞ്ഞ ഗാന്ധിയന്‍ ആയത്കൊണ്ടും യോജിയ്ക്കാന്‍ വൈമനസ്സ്യം തോന്നുന്നു..

നന്മകള്‍ നേര്‍ന്നുകൊണ്ട്

Mohiyudheen MP പറഞ്ഞു...

പുത്തനറിവാണല്ലോ? ഈ ചരിത്രം ആദ്യമായാണ് കേൾക്കുന്നത്. ഈ വിഷയത്തിൽ വിശദമായ അഭിപ്രായമെഴുതാൻ അശക്തൻ...

വ്യത്യസ്ഥമായ അറിവ്‌ അല്ലെങ്കിൽ കേട്ടു കേൾവിയില്ലാത്ത ഈ വിവരം ഇനി മുതൽ എന്റെ ഉപബോധമനസ്സിലുണ്ടാവും...

മണ്ടൂസന്‍ പറഞ്ഞു...

"വിവാഹത്തിനു യോജിച്ച സമയമല്ലിത്. നമ്മുടെ രാജ്യത്തിന് എന്റെ സേവനം ആവശ്യമുണ്ട്. ആ രാജ്യത്തെ രക്ഷിക്കാൻ ഞാൻ കടപ്പെട്ടവനാണ്, അതിനുവേണ്ടി ഹൃദയവും, ആത്മാവുംകൊണ്ട് എനിക്ക് പ്രതിജ്ഞയെടുക്കേണ്ടതുണ്ട്."

ഈ ഒരു വസ്തുത മാത്രം ഞാനംഗീകരിക്കുന്നു.!

നമ്മൾ ഒരു വ്യക്തിയെ(ഒരു കൂട്ടം)അന്ധമായി സ്നേഹിക്കുമ്പോൾ നാം അവരെ അന്ധമായി വിശ്വസിക്കേണ്ടിയും ഇരിക്കുന്നു. 'അന്ധമായി' വിശ്വസിക്കുക എന്ന് പറയുമ്പോൾ നിങ്ങൾ എതിർവാദം ഉന്നയിച്ചേക്കാം,അങ്ങനെ ഒന്നിനേയും 'അന്ധമായി' വിശ്വസിക്കാൻ ഞങ്ങൾക്കാവില്ലാ എന്ന് പറഞ്ഞ്. പക്ഷെ നാം വിശ്വസിച്ചേ തീരൂ.......
കാരണം നമ്മുടെ അച്ഛനാരാ ന്ന് അമ്മയുടെ ചൂണ്ടിക്കാട്ടലിനെ നമ്മൾ വിശ്വസിക്കുന്നുണ്ടല്ലോ ? അതുപോലെ.!
ഞാനിത്തരം ഒരുദാഹരണം പറയുമ്പോൾ നിങ്ങൾ നെറ്റിചുളിച്ചേക്കാം,പക്ഷെ
ഈ വിഷയത്തിന്റെ ഗൗരവം അതനിവാര്യമാക്കുന്നു.ക്ഷമിക്കണം.

അങ്ങനെ ചില അന്ധമായ വിശ്വാസങ്ങൾ ഈ ഗാന്ധിജിയിലും മറ്റു സ്വാതന്ത്ര്യ സമര സേനാനികളിലും നമുക്കുണ്ടായേ തീരൂ.!
അതില്ലാത്തവർ ഈ നാട്ടിൽ ജീവിക്കാൻ കൊള്ളാത്തവരാണ്.!!!

മണ്ടൂസന്‍ പറഞ്ഞു...

ഇത്രയ്ക്കും മൂല്യവത്തായ ഒരു കാര്യം ഗൗരവത്തോടെയാണ് എഴുതുന്നതെങ്കിൽ തീർച്ചയായും അക്ഷരത്തെറ്റുകളെ ഇല്ലാതാക്കണം.
അറ്റ്ലിസ്റ്റ്....
കുത്തും കോമയും മര്യാദയ്ക്ക് ഇടുകയെങ്കിലും വേണം.!
ദേ ഒരുദാഹരണം,
'ഗാന്ധിയുടെ നേരെ യുവാക്കൾ ലഘുലേഖകൾ വിതരണം എറിയുകയുണ്ടായി.'
എന്താ ഇതുകൊണ്ട് ഉദ്ദേശിച്ചത് ?

Arif Zain പറഞ്ഞു...

ഗാന്ധി മുഴുവന്‍ ശരിയായിരുന്നുവെന്ന് ഹാഡ്‌കോര്‍ ഗാന്ധിയന്മാര്‍ക്ക്‌ പോലും അഭിപ്രായം ഉണ്ടാകില്ല. പിഴവുകള്‍ സംഭവിച്ചിരിക്കാം. ഇതില്‍ പറഞ്ഞ കാര്യങ്ങളും ശരിയായിരിക്കാം. വിശിഷ്യാ, സ്വാതന്ത്ര്യ പ്രാപ്തിക്ക് തന്‍റെ മാര്‍ഗ്ഗമാണ് ശരി എന്ന അദ്ദേഹത്തിന്‍റെ ഉറച്ച വിശ്വാസത്തില്‍ ഭഗത് സിങ്ങും കൂട്ടരും പറയുന്നത് തീവ്രവാദമാണ് എന്നദ്ദേഹം കരുതി അവരെ സഹായിക്കാതിരുന്നു കാണും. ഏതായാലും മറുവശം പറഞ്ഞുള്ള പോസ്റ്റ് ഇഷ്ടമായി. ആറ്റിക്കുറുക്കി പറയാനുള്ളത്‌ പറഞ്ഞു.

അക്ഷരദാഹി പറഞ്ഞു...

ചരിത്രാക്ഷരങ്ങള്‍

aboothi:അബൂതി പറഞ്ഞു...

ചരിത്രം പലപ്പോഴും പല രീതിയിലും എഴുതപ്പെടാം..
ഈ ചരിത്രത്തിനു ഇങ്ങിനെ ഒരു ആഖ്യാനവും ഉണ്ടായിരിക്കാം..

Unknown പറഞ്ഞു...

ഗാന്ധിജിയെ അന്നുമിന്നും എന്നും ഞാൻ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. വസ്തുതകൾക്ക് ആധാരമായ സംഗതികൾ എന്താണെന്നു കൂടെ ഒന്നു വിശദീകരിച്ചിരുന്നുവെങ്കിൽ നന്നായേനെ...

Rainy Dreamz ( പറഞ്ഞു...

ഗാന്ധി മുഴുവന്‍ ശരിയായിരുന്നുവെന്ന് ഹാഡ്‌കോര്‍ ഗാന്ധിയന്മാര്‍ക്ക്‌ പോലും അഭിപ്രായം ഉണ്ടാകില്ല. പിഴവുകള്‍ സംഭവിച്ചിരിക്കാം. ഇതില്‍ പറഞ്ഞ കാര്യങ്ങളും ശരിയായിരിക്കാം. വിശിഷ്യാ, സ്വാതന്ത്ര്യ പ്രാപ്തിക്ക് തന്‍റെ മാര്‍ഗ്ഗമാണ് ശരി എന്ന അദ്ദേഹത്തിന്‍റെ ഉറച്ച വിശ്വാസത്തില്‍ ഭഗത് സിങ്ങും കൂട്ടരും പറയുന്നത് തീവ്രവാദമാണ് എന്നദ്ദേഹം കരുതി അവരെ സഹായിക്കാതിരുന്നു കാണും. നമുക്ക് തെറ്റെന്നു മനസ്സിൽ തോന്നുന്ന കാര്യങ്ങള്ക്ക് നില്ക്കാൻ നമുക്കാവില്ലല്ലോ.
ഗാന്ധിജി അഹിംസാ വാദി ആയിരുന്നതു കൊണ്ട് തന്നെ രക്തരൂക്ഷിത വിപ്ലവങ്ങളിൽ അദ്ദേഹത്തിന് യാതൊരു താല്പര്യവും ഇല്ലായിരുന്നു എന്ന് ചരിത്രത്തിൽ പലയിടത്തും പറയുന്നുമുണ്ട്. അത് കൊണ്ട് ഇങ്ങനെ ഒരു കാര്യം നടന്നിരിക്കാം, പക്ഷെ അതിനു ഗാന്ധിജിക് അദ്ധേഹതിന്റെതായ ന്യായവും ( അഹിംസ) ഉണ്ടല്ലോ

kochumol(കുങ്കുമം) പറഞ്ഞു...

ഈ വിഷയത്തിൽ ഒരു അഭിപ്രായം പറയാൻ എനിക്കൊന്നുമറിയില്ല ഇടശ്ശേരി ..

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

വായിച്ചവര്ക്കും അഭിപ്രായം പറഞ്ഞവര്ക്കും,പരയാത്തവര്ക്കും എല്ലാവർക്കും പെരിയ നണ്ട്രി നന്ദി

Unknown പറഞ്ഞു...

സ്വാതന്ത്ര്യ സമര ചരിത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് കഥകൾ പിന്നീട് വെളിച്ചം കണ്ടിട്ടുണ്ട്. എല്ലാത്തിന്റെയും ആധികാരികത ഉറപ്പുവരുത്തൽ പ്രയാസമുള്ള കാര്യമാണ്. ചരിത്രവ്യക്തികളെ ഹൈജാക്ക് ചെയ്ത് തങ്ങളുടെതാക്കി വെക്കുന്ന ഒരു പ്രവണത കൂടിക്കൊണ്ടിരിക്കേ ചരിത്രവും തങ്ങൾക്കിഷ്ടമായ രീതിയിൽ എഴുതിച്ചേർക്കാൻ മടിക്കാത്തവർ ഒട്ടേറെയുണ്ടാവും. അതെല്ലാം അജണ്ടകളുടെ അടിസ്ഥാനത്തിലാണ്. ഈ പോസ്റ്റിന്റെ അവലംബം ഇനിയും ചേർക്കാത്തത് അത്ഭുതമുളവാക്കുന്നുണ്ട്! 

Nirmal Raghavan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ചന്തു നായർ പറഞ്ഞു...

ഇതിൽ നെഹറു ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ആ മൂന്നു പേരുടെ വധശിക്ഷ നടപ്പിലകുകില്ലെന്നാ ഞൻ വായിച്ചിട്ടുള്ളതും അറിഞ്ഞിട്ടുള്ളതും ..."സ്വാതന്ത്ര്യം അർദ്ധരത്രിയിൽ" എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ച് പ്രതിപാതിച്ചിട്ടുണ്ട്.

Mizhiyoram പറഞ്ഞു...

ഇതിൽ ആധികാരികമായി അഭിപ്രായം പറയാനൊന്നും എനിക്കറിയില്ല.
താങ്കൾ പറഞ്ഞതിലും, സാധ്യത ഇല്ലായിക ഇല്ല.

നിസാരന്‍ .. പറഞ്ഞു...

ആശയപരമായി ഗാന്ധിജി അഹിംസക്കെതിരായിരുന്നു. അത് ബ്രിട്ടീഷുകാര്‍ ചെയ്താലും ഇന്ത്യക്കാര്‍ ചെയ്താലും. അതിനാല്‍ തന്നെ തീവ്രവാദ നിലപാടുമായി യോജിച്ചു പോകാന്‍ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. ഗാന്ധി ഇര്‍വിംഗ് ചര്‍ച്ച മറ്റൊരു വിഷയത്തെ ആസ്പദമാക്കി ആയിരുന്നെങ്കിലും ഗാന്ധിജി വധശിക്ഷ റദ്ദാക്കാനുള്ള ആവശ്യം ഉന്നയിക്കുന്നുണ്ട്. അത് നിരസിക്കപ്പെടുകയാണ്. വിശദമായി ഇത് വിശദീകരിക്കുന്ന പുസ്തകങ്ങള്‍ ഉണ്ട്. ഒരു ആരോപണം വായിക്കുമ്പോള്‍ അതിന്റെ മറുപടികള്‍ കൂടെ വായിച്ചു ബാലന്‍സ്‌ഡായ ഒരു അഭിപ്രായ രൂപീകരനമാണ് ചരിത്രത്തില്‍ എപ്പോഴും നല്ലത്. FReedom at Midnight പോലെയുള്ള ലോകപ്രശസ്ത കൃതികള്‍ ചരിത്രത്തെ പലയിടത്തും വളച്ചൊടിചിട്ടുള്ളതിനാല്‍ പ്രത്യേകിച്ചും

Absar Mohamed പറഞ്ഞു...

അറിയാത്ത ചരിത്രം...

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും,പറയാതെ പോയവർക്കും നന്ദി
വീണ്ടും വരിക :)

khaadu.. പറഞ്ഞു...

ഇങ്ങനെ ചിലത് കേട്ടിട്ടുണ്ട്...

മുസാഫിര്‍ പറഞ്ഞു...

നഹ്രുവിനു ഈ പോസ്റ്റില്‍ ഒരു റോളുമില്ലെ...? ഓ:)

Thalhath Inchoor പറഞ്ഞു...

ഇതൊരു പുതിയ വാർത്ത..
ഈ ഗാന്ധിയുടെ ചില നിലപാടുകളോട് എനിക്ക് വിയോജിപ്പുണ്ട്. ഗാന്ധിജിയുടെ സിദ്ധാന്തങ്ങളെ വിമർശിച്ചു കൊണ്ട് ഞാൻ ഒരു പോസ്റ്റ്‌ എഴുതണം എന്ന് കുറെ നാളായി ആലോചിച്ചിരുന്നു.
ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്, അതിനൊക്കെ ഉള്ള അധികാരം എനിക്ക് ഉണ്ടെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ വിശ്വാസം അതല്ല എല്ലാം എന്നെനിക്കു മനസ്സിലായി.
http://velliricapattanam.blogspot.in/2013/03/blog-post.html

Echmukutty പറഞ്ഞു...

ഇത് നേരത്തെ കേട്ടിട്ടുള്ള വായിച്ചിട്ടുള്ള ഒരു കാര്യമാണ്... പക്ഷെ, ഇമ്മാതിരി കാര്യങ്ങള്‍ എഴുതുമ്പോള്‍ ആവശ്യമായ ഉത്തരവാദിത്തം ഈ ലേഖനത്തില്‍ ഇല്ല. അത് ഒട്ടും നന്നായില്ല.

കുറെക്കൂടി ഗൌരവത്തോടെ ചരിത്രത്തെ സമീപിക്കണം എന്നു പറയുമ്പോള്‍ ദേഷ്യം വരില്ലല്ലോ അല്ലേ?

roopz പറഞ്ഞു...

Njanum ee katha kettitund! Aashamsakal

Anil Nambudiripad പറഞ്ഞു...

നല്ല പോസ്റ്റ്, ചിന്തനീയം...അഭിപ്രായം പറയാന്‍ മാത്രം എനിയ്ക്ക് എന്തുണ്ട്? എന്ന് ഞാന്‍ ആലോചിക്യായിരുന്നു...:)

Sangeeth vinayakan പറഞ്ഞു...

ഇടശ്ശേരിക്കാരന്റെ ഈ പോസ്റ്റ്‌ മുന്‍പ് വായിച്ചതാണ്. കമന്റ്‌ ചെയ്യാന്‍ മനസ്സില്ല.

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും,പറയാതെ പോയവർക്കും നന്ദി
വീണ്ടും വരിക :)

Naushu പറഞ്ഞു...

വായിച്ചു.... വേണ്ടും വരാം.... :)

Pradeep Kumar പറഞ്ഞു...

ഏതൊരു പ്രസ്ഥാനത്തിന്റെ പിന്നിലും അറിയപ്പെടാത്ത അനേകം സത്യങ്ങളും, കളവുകളും ഒളിഞ്ഞു കിടപ്പുണ്ടാവും.....

താങ്കൾ പറഞ്ഞ കാര്യങ്ങളെ ബലപ്പെടുത്തുന്ന ഏതാനും തെളിവുകൾകൂടി ലേഖനത്തിൽ ഉൾപ്പെടുത്താമായിരുന്നു. ഈ ലേഖനത്തിനുവേണ്ടി ആധാരമാക്കിയ പുസ്തകങ്ങൾ, എഴുത്തുകാർ ഇവയെക്കുറിച്ചുള്ള ചില സൂചനകൾ കൂടി ആവശ്യമായിരുന്നു.

Unknown പറഞ്ഞു...

Buddy, according to my knowledge, the viceroy agreed Gandhi to release all political prisoners except those who committed murder. Thats y when gandhi gave a letter demanding release of our great Patriots, it was rejected. ...And it was finaly Baghat Sing who decided to die, as he has so many chance to escape if he ever wished.(sorry, my browser is an old one .very difficult to type in malayalam)

അജ്ഞാതന്‍ പറഞ്ഞു...

Thx idasheri...I think it is correct...people must need to know the truth...

അജ്ഞാതന്‍ പറഞ്ഞു...

സ്വാന്ത്ര്യ സമര ചരിത്രത്തില്‍ അറിയപ്പെടാത്ത ഒരുപാട് ഏട്കളില്‍ ഇത് ഒന്നുമാത്രം .നമ്മളിലേക്ക് അടിച്ചേല്‍പ്പിച്ച ചരിത്ര പുസ്തകത്തിലെ അഥിതി താരങ്ങള്‍ ( ഭഗത് സിംഗ് ,മംഗള്‍ പാണ്ടേ,നേതാജി) മാത്രമായിരുന്നു ഇവര്‍.യഥാര്‍ത്ഥത്തില്‍ ഹീറോകളായ ഇവരെ അഥിതി താരങ്ങളായി മാറ്റിയെഴുതി തിരക്കഥയാണ് നമ്മള്‍ ഇന്ന് പഠിക്കുന്നത്.

അജ്ഞാതന്‍ പറഞ്ഞു...

ഗാന്ധിയെപ്പോലെ ഒരു നിര്‍ഗുണനായ നേതാവിന്‍റെ ആവശ്യം ഇന്ത്യക്കാരേക്കാള്‍ ബ്രിട്ടീഷുകാര്‍ക്കായിരുന്നു ഭാഗത്സിങ്ങിന്റെയും സുഭാഷ്ചന്ദ്ര ബോസിന്റെയും ഭാഗത്തുനിന്നുണ്ടായ പോലുള്ള ശല്യം കോണ്ഗ്രസ്സിന്റെ ഭാഗതുനിന്നുണ്ടായില്ലല്ലോ

Unknown പറഞ്ഞു...

വസ്തുതകള്‍ ഇനിയും എഴുതാന്‍ ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.