2013 ഡിസംബർ 7, ശനിയാഴ്‌ച

പുനർജന്മം

ഒരിക്കൽ നീയെന്നെ തിരിച്ചറിയും
അന്ന് ഞാൻ ഒരു താരകമായ്
മേഘങ്ങളോപ്പം കണ്ണുനീർ
തുള്ളി പൊഴിച്ച് നിന്റെ ഹൃദയത്തിലെ
എരിയുന്ന കനലുകൾ കെടുത്തും

ഇനിയോരിക്കൽ പുനർജന്മമുണ്ടെങ്കിൽ
റോസാപൂക്കളായ്
ഒരു ഞെട്ടില്‍ വിടരണം.
കൊതിയോടെ കാത്തിരിക്കാം .

വേണ്ടത് ഭോഗിക്കാനൊരു കാമിനിയല്ല.
ആനന്ദത്തിൽ സന്തോഷിക്കാനും
ദുഖത്തിൽ സാന്ത്വനിപ്പിക്കാനും
ചെയ്യുന്നൊരു മറ്റൊരു പൂവാകണം .
പ്രാണൻവെടിഞ്ഞ് മണ്ണിൽ പതിയുന്നതുവരെ. 

വസ്സിയത്ത് ..!!

നിനക്ക് ഞാൻ തന്ന
ചുംബനങ്ങളെല്ലാം 
എന്റെ ഹൃത്തിൽ നിന്നും 
പറിച്ചെടുത്തതായിരുന്നു.
അതല്ലാം എന്റെ മരണത്തോടെ 
നീ മായ്ച്ചുകൊള്ളണം. 

ഗ്രീഷ്മത്തിന്റെ പൊള്ളുന്ന ചൂടിൽ 
ശ്മശാനത്തിലെ മൈലാഞ്ചി ചെടിക്ക് -
വളമായി ഞാനുണ്ടാകും 
അതിലെ ഇലകൾ നീ പതിയെ പറിക്കണം
അതിലൂടെ ഞാൻ നിന്നിലേക്ക്‌ വരും
നിന്നിലലിയാൻ,നിന്റെ മാദകഗന്ധം ശ്വസിക്കാൻ .

ഇതാണെന്റെ  വസ്സിയത്ത് 

മാലാഖ ..!!

നിശബ്ദതയുടെ താഴ്വരയിൽ 
ഞാനൊരു മാലാഖയെ കണ്ടു 
അവളപ്പോൾ വിവസ്ത്രയും 
നിസ്സഹായായുമായിരുന്നു. 

ഹേമന്തത്തിലെ കാറ്റേറ്റവൾ 
കൂന്തലാല്‍ മാറിടം മറച്ചിരിക്കുന്നു .
ഗന്ധർവ ശാപത്താല്‍ ഇനിയൊരു 
ഉയർത്തെഴുനേൽപ്പ് അവള്‍ക്കസാധ്യം.

ദൃഷ്ടിയിൽ പ്രതീക്ഷയുടെ
തിരിനാളങ്ങൾ !!
ചിറകുകൾ അരിയപ്പെട്ട
അവളുടെ രോദനം എന്റെ
മനസ്സിനെ ശിഥിലമാക്കുന്നു.

2013 ഒക്‌ടോബർ 29, ചൊവ്വാഴ്ച

കൃതക്ഞത..!!


ഗ്രീഷ്മത്തിലെ പൊള്ളിയ ചൂടിൽ 
വിജനമായ തെരുവിലൂടെ ഏകനായ് 
ഞാൻ നടന്നാപ്പോൾ അഴുക്കുചാലിന് 
സമീപം ഞാൻ ദൈവത്തെ കണ്ടു ...!

ദയനീയ ഭാവത്തോടെ എന്നെ നോക്കി 
കെഞ്ചികൊണ്ട് പറഞ്ഞു
'എനിക്ക് വിശക്കുന്നു,പത്തുരൂപ തരുമോ 
എന്റെ വിശപ്പടക്കാൻ'

തെരുവിനോടരത്തുള്ള പല
ജീവനില്ലാത്ത കോണ്‍ക്രീറ്റ് പെട്ടികളിലും
പണം വലിച്ചെറിയുന്ന,മനസ്സ് എന്നോ
നഷ്ട്ടപ്പെട്ടുപോയ ഞാനാ സത്യം മനസ്സിലാക്കി
യഥാർത്ത ദൈവങ്ങൾ തെരുവിലലയുന്നു.

ഋതുക്കളും വൃശ്ടിയും മാറി മറിയും
ഒന്നും നേടിയെടുക്കാൻ കഴിയാത്ത ഞാൻ
മുള്ളുകൾ വിതറിയ ഈ പാതയിൽ
കാഴ്ചകൾ കാണാതെ കണ്ണ് പൊത്തിപ്പിടിപ്പിച്ചു
നടക്കാൻ പഠിപ്പിച്ച മനസ്സിന് കൃതക്ഞത .

2013 സെപ്റ്റംബർ 25, ബുധനാഴ്‌ച

ഋതുമതി ..!!

പരീക്ഷാചൂട് കഴിഞ്ഞ 
ഒഴിവ്ദിനത്തിലായിരുന്നു 
പതിമൂന്നാം വയസ്സിൽ 
അവൾ ഋതുമതിയായത്‌ .

അതുവരെ അവളെന്റെ 
കളിക്കൂട്ടുകാരിയായിരുന്നു 
പിന്നീടുള്ള ദിനങ്ങളിൽ 
മണ്ണപ്പം ചുട്ടുകളിക്കാനും 
സാറ്റ് കളിക്കാനും അവളില്ലായിരുന്നു.

ഒരു ദിനം അവളുടെ വീട്ടിൽ 
ബിരിയാണി കഴിച്ചുകൊണ്ടിരിന്നപ്പോൾ 
മുതിർന്നവർ പറയുന്നു 
'അവള് വല്യപെണ്ണായെന്നു'
ഞാൻ നോക്കിയപ്പോൾ 
തലേന്ന് കണ്ട അതേവലുപ്പം മാത്രം .

2013 സെപ്റ്റംബർ 24, ചൊവ്വാഴ്ച

പതിനാറ് വയതിനിലേ...!!

                                                       (ചിത്രത്തിന് കടപ്പാടുണ്ട് )

ഉപ്പാ ..
പതിനാറായില്ലെ എനിക്ക്?
എവിടെ എന്റെ പുയ്യാപ്പള..
ഇന്റെ  കുത്സുംബ്യെ
എന്നോറ് ഇളേ കുട്ടനെ തട്ടുമ്പളും
ഇന്നെ വിളിക്കണം...

നാലാം ബീടരാണേലും
നാലുകൊല്ലങ്കൊണ്ട്
ഇച്ചും പെറണം നാലഞ്ചു
പെങ്കുട്ട്യാളെ
ഇന്നിറ്റോരേം കെട്ടിക്കണം
ഇമ്മക്ക് പതിനാറില്

2013 ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ഞാനും മീൻകച്ചവടവും..!!

സ്വന്തമായി കാശുണ്ടാക്കണം ,കുറെ സ്ഥലങ്ങൾ വാങ്ങണം അതിൽ കോണ്‍ക്രീറ്റ് കാടുകൾ പണിയനമെന്നോക്കെയുള്ള അത്യാഗ്രങ്ങൾ മനസ്സില് വന്നത് .
രാത്രി ഞങ്ങൾ കൂട്ടുകാൽ സൊറപറഞ്ഞിരിക്കുന്ന ഒരു പാലമുണ്ട്. അവിടെ വെച്ചായിരുന്നു ചർച്ച .
കാരണം ഒന്നാമെത്തെത് പെരുന്നാൾ അടുത്തു വരുന്നു,ഗോവയിലേക്ക് ടൂർ പോകാൻ കാശ് വേണം,കൊവളെത്തെക്കാളും നല്ല 'ധം ബിരിയാണി' അവിടെ ഉണ്ട് എന്നു പോയവർ പറഞ്ഞു കേട്ടിരുന്നു.
അതിനും വേണം പൈസ.
അങ്ങിനെ എന്നും പലതും ചർച്ചചെയ്യും എവിടെയുമെത്തില്ല. നോമ്പ് തുടങ്ങി
കൂട്ടുകാരിൽ ഞാനടക്കം 2 പേരൊഴികെ പണിക്കുപോയി .
അങ്ങിനെ കൂട്ടുകാരാൻ സുട്ട എന്ന ഓമനപ്പേരിൽ അറിയുന്ന കമറുദ്ധീൻ നല്ലൊരു ഐഡിയ പറഞ്ഞു .
നമുക്ക് മീൻ കച്ചവടം തുടങ്ങാം എന്നു,അതാകുമ്പോൾ മുടക്കുമുതൽ അധികം വരില്ല.ഒരു ഗുഡ്സ് ഓട്ടോ വാടകെക്കെടുക്കാം
കാരണം അവൻ ഓട്ടോ ഓടിച്ചിരുന്നു മുമ്പ്.പിന്നെ വിയർപ്പിന്റെ അസുകം കാരണം ആ ജോലി ഉപേക്ഷിച്ചതാ.

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.