2013, ഏപ്രിൽ 24, ബുധനാഴ്‌ച

അറബിയും പച്ചയും പിന്നെ ഞാനും !



ഒരു നിസ്സാൻ അർമാദ ഷോപ്പിനു മുന്നിൽ പാർക്ക് ചെയ്തു അതിൽ നിന്നും ഒരു കിളവൻ(അങ്ങിനെ വിളിക്കാൻ പാടുണ്ടോ ? ഇതിലെ കിളവന്മാർ വിഷമിക്കരുത്)അറബിയും അതിനു പിന്നാലെ ഒരു പ്രകടം കണക്കെ കുറെ കുട്ടികളും ഷോപ്പിലേക്ക് കയറി 

സലാം പറഞ്ഞു കുഷലാന്യേഷണവും കഴിഞ്ഞു അതിയാൻ കാര്യത്തിലേക്ക് വന്നു . അവർക്ക് വേണ്ടത് ഒരു ഫ്രിഡ്ജ് ആണ് ,ആവിശ്യം ന്യായം . ഞാൻ അവർക്ക് ആവിശ്യപ്പെട്ടത്‌ തിരഞ്ഞെടുക്കാൻ അവസരവും കൊടുത്തു . സാമാന്യം കുറച്ചു വലിയത് തന്നെ അയാള് തിരഞ്ഞെടുക്കുകയും വിലപേശലും തുടങ്ങി

ഇവിടെ നാട്ടിലെപോലെ M R P ഇല്ലാത്തത് കാരണം വീടിന്റെ പുതിയ അടുക്കളപണി നടക്കുന്നത് കാരണം ഒരു വില പറഞ്ഞു. അയാൾക്ക്‌ കാര്യം മനസ്സിലായപോലെ തര്ക്കിക്കാൻ തുടങ്ങി . അവസാനം ഇലക്കും മുള്ളിനും കേടുപറ്റാത്ത രീതിയിൽ കച്ചവടം ഉറപ്പിക്കുകയും ചെയ്തു !


ഇനിയല്ലേ രസം ഞാൻ ബില്ലടിക്കുന്ന സമയം കൊണ്ട് എല്ലാം മാറിമറഞ്ഞു :) അയാൾക്ക്‌ ടിസ്പ്ല്യെ വെച്ചത് വേണ്ട

അറബി ചോദിച്ചത് കഷ്ട്ടകാലത്തിനു അറബി അധികം വശമില്ലാത്ത ഡ്രൈവർ പാകിസ്തനിയോടാ

അറബി :താനി ഫീ (വേറെയുണ്ടോ )

പച്ച(പാകിസ്ഥാനി) : ഫീ... മുസ്തഹംമൽ മോജൂദ് കാര്ട്ടൂണ്‍ ഹബ്ബ (ഉണ്ട് 
ഉപയോഗിച്ചത്  കാര്ട്ടൂണ്‍ പീസ്‌ )

അറബി : അന മേരീദ് മുസ്തഹംമൽ അന എരീദ് ജദീദ് (എനിക്ക് 
ഉപയോഗിച്ചത്  വേണ്ട എനിക്ക് പുതിയത് മതി)

പച്ച : ഫീ അന അൽഹിൻ ഹമ്മൽ മുസ്തഹംമൽ (ഉണ്ട് ഞാൻ ഇപ്പോൾ കയറ്റം 
ഉപയോഗിച്ചത് )

അറബി ദേഷ്യത്തോടെ എന്റെ അടുത്തേക്ക് : അന മേരീദ് സല്ലാജ,ജി
ബ് ഫുലൂസ് (എനിക്ക് ഫ്രിഡ്ജ് വേണ്ട,പൈസ തിരിച്ചുതരു)

കുറെ പറഞ്ഞുനോക്കി അറബിയോട് നോ രക്ഷ, പണവും വാങ്ങി എനിക്കറിയാത്ത അറബിയിൽ എന്തോക്കെയോ പറഞ്ഞു ഇറങ്ങി പോയി

കാരണം അന്യേഷിച്ചപ്പോളാ മനസ്സിലായത്‌ പച്ച പണിതന്നു എന്നു മനസ്സിലായത്‌

പാവം അവൻ ഉധ്യെഷിചതു "മുസ്തൗധ"(ഗോട്വോണ്‍ ) എന്നാണ് പറഞ്ഞതോ "മുസ്തഹമ്മൽ" (
ഉപയോഗിച്ചത് )

.

# ഗുണപാഠം : വാ വിട്ട വാക്ക് തിരിച്ചെടുക്കാൻ കഴിയില്ല എന്നു ഭോദ്യമായി,

* ഈ അറബിയൊക്കെ എനിക്കും അറിയുകയോള്ളൂ
തെറ്റുണ്ടെങ്കിൽ അങ്ങ് ക്ഷമിചീരി :)

15 അഭിപ്രായ(ങ്ങള്‍):

Kannur Passenger പറഞ്ഞു...

അറബി അറിയാത്തത് കൊണ്ടാവണം എനിക്കൊന്നും മനസിലായില്ല.. :(

ഷാജു അത്താണിക്കല്‍ പറഞ്ഞു...

പച്ചകളോട് കളിക്കല്ലേ.............

Akakukka പറഞ്ഞു...

അറബി അറിയാത്തത് കൊണ്ടാവണം എനിക്കൊന്നും മനസിലായില്ലായെന്നു ഞാന്‍ പറയില്ല.

മനസ്സിലായി.

പക്ഷേ ഷാജു പറഞ്ഞപോലെ എട്ശ്ശേരീ ...
പച്ചകളോട് മുട്ടാന്‍ പോണ്ടാ...
തടി കേടാവും....

ajith പറഞ്ഞു...

ബാഷ പടിക്കണം ബാഷ പടിക്കണംന്ന് പറഞ്ഞാല്‍ കേക്കൂലാ
ഇപ്പം അനുഭവി

പൈമ പറഞ്ഞു...

hi..hi... Arabi pani thannu lle

Thalhath Inchoor പറഞ്ഞു...

അറിയില്ലാത്ത അറബി പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കും.

ഫോണ്ട് പല വലുപ്പത്തില്‍ ആണല്ലോ.

drpmalankot പറഞ്ഞു...

ഹാ ഹാ. ഇങ്ങിനെയൊക്കെ പറ്റും. ഒരു രക്ഷയുമില്ല.
എന്റെ പഴയ ഓഫീസ് ഖലീജ് ഗരാജിന് അടുത്തല്ലേ എന്ന് ഒരാള് ചോദിച്ചു ഞാൻ അല്ല എന്ന് പറഞ്ഞു. ഓഫീസിൽ എത്തിയ ആൾ ചോദിച്ചു നിങ്ങളുടെ ഓഫീസ് ഖലീജ് ഗരാജിന് അടുതുതന്നെ ആണ്. നിങ്ങൾ എന്താ അല്ല പറഞ്ഞത്? ഞാൻ എല്ലാവരോടും ഗള്ഫ് ഗരാജിന് അടുത്ത് എന്നാ പറയുക. അറബി അറിയുന്ന ഒരാള് അത് കേട്ട്, പറഞ്ഞു. സാറേ, ഗല്ഫ്തന്നെ ഈ ഖലീജ്. പോരെ? ഞാൻ ഒന്ന് ചമ്മി.

Anitha Premkumar പറഞ്ഞു...

ഹ ഹ – ഭാഷയരറിയാതതുകൊണ്ടുള്ള അബദ്ധങ്ങള്‍ ഇഷ്ടം പോലെ പറ്റിയിട്ടുള്ള തു കൊണ്ട് ഇത് വായിച്ചപ്പോള്‍ അതൊക്കെ ഓര്‍ത്തു പോയി. നല്ല പോസ്റ്റ്‌ .വീണ്ടും വരാം, ബാക്കി കഥകള്‍ വായിക്കാന്‍. ഇപ്പൊ ഉറങ്ങാന്‍ സമയമായി

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

നന്ദി പ്രിയരേ ...
ബ്ലോഗിൽ വന്നു വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

കൊമ്പന്‍ പറഞ്ഞു...

അക്ഷര തെറ്റ് ഉണ്ടാക്കി എനിക്ക് മാന കേടു ഉണ്ടാക്കല്ലേ

Unknown പറഞ്ഞു...

ലേസ് ഹാദാ പാകിസ്ഥാനി മാഫി മൂക്ക്?.....വല്ല ഹുവ ജദീദ് നഫർ? സൊഉഫ് വാഹിദ് താനി മസ്ബൂത് തയ്യിബ്?

Unknown പറഞ്ഞു...

ഉപകാരം ചെയ്തത് ഉപദ്രവം ആയി എന്ന് പറഞ്ഞ പോലെയായി പച്ചയുടെ സഹായം
ഹിഹിഹിഹിഹി...

എനിക്കും കുറച്ചു അറബി വാക്കുകൾ കിട്ടി .

അഭിനന്ദനങ്ങൾ

സസ്നേഹം

ശിഹാബ് മദാരി പറഞ്ഞു...

അറബി അറിയാത്തത് കൊണ്ടാവണം എനിക്കും ഒന്നും മനസിലായില്ല.. :( അക്ഷരത്തെറ്റു കൂട്ടി മ്മടെ റികോഡു തമര്ത്തല്ലേ :)

Joselet Joseph പറഞ്ഞു...

:)

kochumol(കുങ്കുമം) പറഞ്ഞു...

:)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.