(പോട്ടം തന്നത് ഗൂഗിൾ അമ്മാവൻ)
ഓഫീസിലെ തിരക്കുപിടിച്ച ജോലിയില്‍ നിന്നൊന്നു റിലാക്സാകുവാന്‍ വേണ്ടിയാണ് സുധീര്‍ ഒരാഴ്ച്ച ലീവെടുത്തത്.
ആത്മ സംഘര്‍ഷം നിറഞ്ഞ ഓഫീസ് ദിവസങ്ങളില്‍ നിന്ന് ഇങ്ങനെ ഓരോ പരോള്‍ ഒത്ത് കിട്ടുമ്പോള്‍ സുധീറും കൂട്ടുകാരും അത് പരമാവധി ആഘോഷമാക്കും .
ഉച്ച വരെ കിടന്നുറങ്ങി കുളിയും കഴിഞ്ഞു പുറത്തിറങ്ങിയാല്‍ നേരെ കൂട്ടുകാരുമൊത്ത് ബാറിലേക്കും ,
അവിടെ നിന്ന് ബീച്ചിലെ ഇളം കാറ്റ് കൊള്ളാന്‍ പിന്നെ അവസാന ഷോയ്ക്ക് തിയേറ്ററിലേക്കും നടക്കും .
അതും കഴിഞ്ഞു അമ്മയെ ഉണര്‍ത്താതെ വീട്ടിനുള്ളില്‍ കയറി സുഖനിദ്ര .
പിറ്റേന്നു ഒരു പത്തുമണി ആയിക്കാണും മൊബൈൽ ഫോണ്‍ ചിലക്കുന്നത്‌കേട്ട് തലേന്ന് കഴിച്ചമദ്യത്തിന്റെ ആലസ്യത്തിൽ കണ്ണ് തുറക്കാതെതന്നെ ഫോണെടുത്തപ്പോൾ മറുതലക്കൽ സുപരിചിതശബ്ദം ..!
"ഡാ.. സുധീറേ നീ എഴുന്നേറ്റില്ലേ ? ഒന്ന് വേഗംഎഴുന്നേറ്റുവാടാ,മുമ്പ് പറഞ്ഞ കാര്യം നീ മറന്നോ ? ഒരു കിടിലൻ സാധനത്തെ ശരിയാക്കിയടാ,പുതിയതാണ് നമ്മൾ മൂന്നുപേര്. കാശിത്തിരി കൂടും പതിനായിരത്തിനു പറഞ്ഞുറപ്പിച്ചു' ..!